- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറുപത്തിയെട്ടുകാരിയെ പാതിരാത്രി പീഡിപ്പിച്ചത് മുൻകൂട്ടി പ്ലാൻ ചെയ്ത്; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കടന്നു; വർക്കലയിൽ വയോധികയെ മാനഭംഗപ്പെടുത്തിയത് കാപ്പാക്കേസിൽ അകത്തുകിടന്ന കൊടുംക്രിമിനൽ
തിരുവനന്തപുരം: വർക്കല അഞ്ചുതെങ്ങിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മയക്കുമരുന്നിന് അടിമയായി കൊടു കുറ്റവാളി. ഗുണ്ടാ ലിസ്റ്റിൽ പെട്ട ഇയാൾ സ്ത്രീകളോടാണ് സ്ഥിരം അതിക്രമം നടത്തുന്നത്. അഞ്ചുതെങ്ങ് ഒന്നാംപാലം കൊച്ചുദക്കഴികം വീട്ടിൽ സൈനുലാബ്ദീന്റെ മകൻ അനസ് (29) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മകൾക്കൊപ്പമാണ് പീഡനത്തിനിരയായ വയോധിക സ്ഥിരമായി താമസിച്ചിരുന്നത്. എന്നാൽ ഇടയ്ക്ക് വീടു വൃത്തിയാക്കുവാനും മറ്റുമായി നെടുങ്കണ്ടം സ്‌കൂളിനു സമീപമുള്ള സംഭവം നടന്ന വീട്ടിൽ എത്താറുണ്ട്. അങ്ങനെ എത്തുന്ന ദിവസങ്ങളിൽ വീടു വൃത്തിയാക്കിയ ശേഷം അവിടെ തന്നെ താമസിച്ച ശേഷം അടുത്ത ദിവസമാണ് മടങ്ങിപ്പോകാറുള്ളത്. അർദ്ധരാത്രി ഒരു മണിക്കാണ് പ്രതി വയോധികയുടെ വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം പിൻ വാതിൽ തല്ലിതകർത്ത് അകത്തേക്ക് പ്രവേശിച്ചത്. തുടർന്നാണ് വയോധികയെ ക്രൂരമായ ശാരീരിക പീഡനത്തിനു വിധേയയാക്കിയത്. സംഭവം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന ഭീഷണിയും മുഴക്കിയ ശേഷമാണ് പ്രതി സ്ഥലം
തിരുവനന്തപുരം: വർക്കല അഞ്ചുതെങ്ങിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മയക്കുമരുന്നിന് അടിമയായി കൊടു കുറ്റവാളി. ഗുണ്ടാ ലിസ്റ്റിൽ പെട്ട ഇയാൾ സ്ത്രീകളോടാണ് സ്ഥിരം അതിക്രമം നടത്തുന്നത്.
അഞ്ചുതെങ്ങ് ഒന്നാംപാലം കൊച്ചുദക്കഴികം വീട്ടിൽ സൈനുലാബ്ദീന്റെ മകൻ അനസ് (29) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മകൾക്കൊപ്പമാണ് പീഡനത്തിനിരയായ വയോധിക സ്ഥിരമായി താമസിച്ചിരുന്നത്. എന്നാൽ ഇടയ്ക്ക് വീടു വൃത്തിയാക്കുവാനും മറ്റുമായി നെടുങ്കണ്ടം സ്‌കൂളിനു സമീപമുള്ള സംഭവം നടന്ന വീട്ടിൽ എത്താറുണ്ട്. അങ്ങനെ എത്തുന്ന ദിവസങ്ങളിൽ വീടു വൃത്തിയാക്കിയ ശേഷം അവിടെ തന്നെ താമസിച്ച ശേഷം അടുത്ത ദിവസമാണ് മടങ്ങിപ്പോകാറുള്ളത്.
അർദ്ധരാത്രി ഒരു മണിക്കാണ് പ്രതി വയോധികയുടെ വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം പിൻ വാതിൽ തല്ലിതകർത്ത് അകത്തേക്ക് പ്രവേശിച്ചത്. തുടർന്നാണ് വയോധികയെ ക്രൂരമായ ശാരീരിക പീഡനത്തിനു വിധേയയാക്കിയത്. സംഭവം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന ഭീഷണിയും മുഴക്കിയ ശേഷമാണ് പ്രതി സ്ഥലം വിട്ടത്. എന്നാൽ സംഭവം അംടുത്തുള്ള വീട്ടിലും തുടർന്ന് പഞ്ചായത്ത് അംഗത്തേയും അറിയിച്ചതനുസരിച്ച് വയോധികയെ അവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ശാരീരിക പീഡനത്തോടൊപ്പം പ്രതി വയോധികയെ ക്രൂരമായി മർദ്ധിക്കുകയും ചെയ്തതായാണ് പൊലീസ് ഭാഷ്യം. പ്രതിയെകുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതനുസരിച്ച് റൂറൽ എസ്‌പി ഷഫീൽ അഹമ്മദിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി ചന്ദ്രശേഖരൻ പിള്ള, സിഐ മുകേഷ്, എസ്‌ഐമാരായ കണ്ണൻ, കെജെ സെൽവൻ എന്നിവരടങ്ങിയ സംഘമാണ് അഞ്ചുതെങ്ങ് ഒന്നാംപാലത്തിനു സമീപത്തുനിന്നു പ്രതിയെ പിടികൂടിയത്. അനവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. മദ്യത്തിനും കഞ്ചാവിനും അടിമയാണ് പ്രതിയെന്നും. സ്ത്രീകളെ ശല്യം ചെയ്തത് മാത്രം തന്നെ പത്തോളം കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്.
2014ൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ആറ് മാസത്തോളം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. 2009ലാണ് ഇയാൾ ആദ്യമായി പൊലീസ് പിടിയിലാകുന്നത്. ആറ്റിങ്ങലിനടുത്ത് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിനണ് അന്ന് പിടിയിലായത്.2011ൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിനും, ഒന്നാം പാലത്തിനു സമീപം നിർത്തിയിട്ടിരു്‌നന കാറിൽ നിന്നും പാസ്‌പോർട്ടും പണവും മോഷ്ടിച്ചതിനും കേസുണ്ട്. 2012ൽ കൈക്കര എന്ന സ്ഥലത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന് കൊലപാതക ശ്രമം നടത്തിയതിനും 5 പവൻ മോഷ്ടിച്ചതിനും കേസുണ്ടെന്നാണ് കടയ്ക്കാവൂർ സർക്കിൾ ഓഫീസ് രേഖകൾ സൂചിപ്പിക്കുന്നത്.
ഇതിനു പുറമേ കാസർഗോഡ് പൊലീസ് സ്‌റ്റേഷനിലും ഇയാൾക്കെതിരെ കഞ്ചാവ് കടത്തിയതിനു കേസുണ്ട്. രണ്ട് കിലോയോളം കഞ്ചാവുമായിട്ടാണ് ഇയാൾ അന്ന് പിടിലായത്. 2015ൽ ആറ്റിങ്ങൽ വക്കത്ത് ബിയർ പാർലറിൽ വച്ച് ഒരാളെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചതായിരുന്നു ഇയാൾക്കെതിരെ അവസാനമായി രജിസ്റ്റർ ചെയ്ത കേസ്. വിവാഹിതനായ ഇയാൾക്ക് രണ്ട് മക്കളുമുണ്ട്. വ്യക്തമായ പ്ലാനിങ്ങിന് ശേഷമാണ് ഇയാൾ വയോധികയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന്റെ ഭാഷ്യം.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കഴിയുന്ന വയോധികയുടെ ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷമേ കൂടുതൽ തെളിവെടുപ്പ് ഉണ്ടാകാൻ സാദ്ധ്യതയുള്ളൂ. വയോധികയ്ക്ക് വെള്ളിയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ വീടിന്റെ കതക് തകർത്ത് അകത്ത് കടന്ന അക്രമി വയോധികയെ മർദ്ദിച്ചവശയാക്കി പീഡിപ്പിക്കുകയായിരുന്നു. അവശനിലയിലായിരുന്ന വയോധികയെ പൊലീസ് വർക്കല മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ നിർദ്ദേശപ്രകാരമാണ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഞ്ചുതെങ്ങ് പൊലീസ് കൊലപാതക ശ്രമത്തിനാണ് ആദ്യം കേസെടുത്തത്. അത് വിവാദമായതോടെ രണ്ടാമത് മൊഴി രേഖപ്പെടുത്തി പീഡനമുൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു.