തമിഴ്‌നാട്ടിലും കേരളത്തിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് സൂര്യയുടെ സൂരരൈ പോട്ര് എന്ന സിനിമ. ഈ സിനിമയുടെ ക്ലൈമാക്‌സിൽ എത്തുന്ന വനിതാ പൈലറ്റിനെ പ്രേക്ഷകർ പെട്ടന്ന് മറക്കില്ല. സിനിമയുടെ എൻഡ് ടൈറ്റിൽ കാർഡ് കാണിക്കുന്ന നിമിഷങ്ങളിലാണ് വിമാനത്തിൽ നിന്ന് ഇറങ്ങി വരുന്ന സുന്ദരിയായ വനിതാ പൈലറ്റിനെ കാണിക്കുന്നത്. ഈ പെൺകുട്ടിയാണോ വിമാനം പറത്തിയത് എന്ന് ഉർവശിയുടെ കഥാപാത്രം അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യം അകമ്പടിയായാണ് ഇവരെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ സിനിമയ്ക്ക് വേണ്ടി പൈലറ്റിന്റെ വേഷം കെട്ടിയ ആളല്ല വർഷ നായർ. ജീവിതത്തിലും പൈലറ്റ് തന്നെയാണ് മലയാള മണമുള്ള വർഷാ നായർ. ചെന്നൈ സ്വദേശിയായ വർഷ ഇൻഡിഗോയിലെ പൈലറ്റാണ്. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വർഷ ഈ സിനിമയിലേക്ക് എത്തുന്നത്.

 
 
 
View this post on Instagram

A post shared by Varsha Nair (@varsha.atr)

ഭർത്താവ് ലോഗേഷ് എയർ ഇന്ത്യയിൽ പൈലറ്റാണ്. കേരളത്തിൽ പൊന്നാനിയിൽ കുടുംബ വേരുകളുള്ള വർഷ കുടുംബവുമൊത്ത് ചെന്നൈയിലാണ് കഴിയുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന് ശേഷം വരുന്ന പൈലറ്റായ പെൺകുട്ടി ആരെന്ന് തിരഞ്ഞ് സൂരരൈ പോട്ര് ആരാധകരാണ് വർഷയുടെ ഇൻസ്റ്റഗ്രാം കണ്ടെത്തിയത്.

സംവിധായിക സുധ കൊങ്ങര ഒരുക്കിയ സൂരരൈ പോട്ര് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് ഇതിനകം നിരൂപകരും പ്രേക്ഷകരും പുകഴ്‌ത്തിയിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by Varsha Nair (@varsha.atr)