- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ പാർട്ടികളെ നിലയ്ക്കു നിർത്താൻ പറ്റാത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ 'പല്ലുപോയ കടുവ'യാണ്; ഗുജറാത്തിൽ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കാത്തതിന് വിമർശനം നേരിടുന്ന കമ്മീഷനെ പരിഹസിച്ച് വരുൺ ഗാന്ധി
ഹൈദരാബാദ്: ദേശീയ തിരെഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ചു വിമർശനം ഉന്നയിച്ചും ബിജെപി നേതാവ് വരുൺ ഗാന്ധി. തിരഞ്ഞെടുപ്പ് വരവ്-ചെലവ് യഥാസമയം സമർപ്പിക്കാത്ത പാർട്ടികളുടെ അംഗീകാരം പോലും റദ്ദാക്കാൻ കഴിയാത്ത കമ്മീഷൻ വെറും പല്ലുപോയ കടുവയാണെന്ന് വരുൺ പരിഹസിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കമ്മീഷനെ ബിജെപി സമ്മർദ്ദത്തിലാക്കുകയാണെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് ബിജെപിയിൽ നിന്നു തന്നെ വിമർശനം ഉയരുന്നത്. 'ഭരണഘടനയിലെ 324-ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും. എന്നാൽ അവരത് ചെയ്യുന്നുണ്ടോ? യഥാസമയത്ത് കണക്ക് സമർപ്പിക്കാത്ത പിഎ സാങ്മയുടെ എൻപിപിയുടെ അംഗീകാരം മാത്രമാണ് കമ്മീഷൻ റദ്ദാക്കിയത്. എന്നാൽ അന്നു തന്നെ കണക്ക് സമർപ്പിച്ച അവരുടെ അംഗീകാരം തിരികെ നൽകുകയും ചെയ്തു' എന്ന് വരുൺ വ്യക്തമാക്കി. പാർട്ടികൾ വൻ തുക ചിലവഴിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ സാധാരണക്കാർക്ക് അതിന് സാധിക്കുന്നില്ല. റോഹിങ്ക്യൻ അഭയാർത്ഥി വിഷയത്തിലും തന്റെ നിലപാട്
ഹൈദരാബാദ്: ദേശീയ തിരെഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ചു വിമർശനം ഉന്നയിച്ചും ബിജെപി നേതാവ് വരുൺ ഗാന്ധി. തിരഞ്ഞെടുപ്പ് വരവ്-ചെലവ് യഥാസമയം സമർപ്പിക്കാത്ത പാർട്ടികളുടെ അംഗീകാരം പോലും റദ്ദാക്കാൻ കഴിയാത്ത കമ്മീഷൻ വെറും പല്ലുപോയ കടുവയാണെന്ന് വരുൺ പരിഹസിച്ചു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കമ്മീഷനെ ബിജെപി സമ്മർദ്ദത്തിലാക്കുകയാണെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് ബിജെപിയിൽ നിന്നു തന്നെ വിമർശനം ഉയരുന്നത്. 'ഭരണഘടനയിലെ 324-ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും. എന്നാൽ അവരത് ചെയ്യുന്നുണ്ടോ? യഥാസമയത്ത് കണക്ക് സമർപ്പിക്കാത്ത പിഎ സാങ്മയുടെ എൻപിപിയുടെ അംഗീകാരം മാത്രമാണ് കമ്മീഷൻ റദ്ദാക്കിയത്. എന്നാൽ അന്നു തന്നെ കണക്ക് സമർപ്പിച്ച അവരുടെ അംഗീകാരം തിരികെ നൽകുകയും ചെയ്തു' എന്ന് വരുൺ വ്യക്തമാക്കി.
പാർട്ടികൾ വൻ തുക ചിലവഴിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ സാധാരണക്കാർക്ക് അതിന് സാധിക്കുന്നില്ല. റോഹിങ്ക്യൻ അഭയാർത്ഥി വിഷയത്തിലും തന്റെ നിലപാട് വരുൺ വ്യക്തമാക്കി. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് മനുഷ്യത്വത്തിന്റെ പേരിൽ അഭയം നൽകണം. അവർ രാജ്യത്തിന് സുരക്ഷാ ഭീഷണിയല്ലയെന്നും വരുൺ പറഞ്ഞു.
അടുത്തിടെ വരുൺ ഗാന്ധി ബിജെപിയുടെ പ്രഖ്യാപിത നിലപാടുകളെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ബിജെപി നേതൃത്വം അവഗണിക്കുന്നതിനെ തുടർന്ന് വരുൺ കോൺഗ്രസിൽ ചേരാൻ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ബിജെപി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിലേക്ക് വരുൺ അടുക്കുന്നതെന്നാണ് സൂചന.
സോണിയയും വരുണും തമ്മിൽ ഒന്നിലേറെ തവണ ഇക്കാര്യം ചർച്ചചെയ്തു. ഏറ്റവും ഒടുവിൽ 10 ജൻപഥിൽ വച്ച് മാർച്ച് 25 നും കൂടിക്കാഴ്ച നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതും കോൺഗ്രസിലേക്ക് വരുണെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് പിന്നിലും. 2015 ൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് മുതൽ അമിത് ഷാ വരുണെ ക്രമേണ അകറ്റിനിർത്തിയിരിക്കുകയായിരുന്നു.