- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുമായി അകന്നു നിൽക്കുന്ന വരുൺ ഗാന്ധി കോൺഗ്രസിലേക്കോ? രാഹുൽ കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് പിന്നാലെ വരുൺ ഗാന്ധിയും കോൺഗ്രസിലേക്ക് എത്തും: 35 വർഷത്തിന് ശേഷം നെഹ്രുകുടുംബത്തിലെ അനന്തരാവകാശികൾ ഒന്നിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: ബിജെപിയുമായി അകന്നു കഴിയുന്ന വരുൺ ഗാന്ധി കോൺഗ്രസിലേക്കോ? രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെ ബിജെപി. എംപി.യും രാഹുലിന്റെ പിതൃസഹോദരനായ സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹം. വരുൺഗാന്ധി കുറേ നാളായി ബിജെപി. നേതൃത്വവുമായി അകന്നു നിൽക്കുകയാണ്. മോദിയുടെ ഭരണത്തെ വിമർശിച്ച വരുണിനെ, ബിജെപി. പൂർണമായും തഴയുകയാണെന്നാണ് ഈയിടെ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെുടുപ്പിലും വരുണിനെ ബിജെപി. തഴഞ്ഞിരുന്നു. ഇതോടെ 35 വർഷത്തിനുശേഷം നെഹ്രുകുടുംബത്തിലെ അനന്തരാവകാശികൾ ഒന്നിക്കാൻ വഴിയൊരുങ്ങിയതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുടുംബങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെങ്കിലും രാഹുലും വരുണും പരസ്യമായി പരസ്പരം കുറ്റപ്പെടുത്താറില്ല. പ്രിയങ്കാ ഗാന്ധിയുടെ കുടുംബവുമായി വരുണിന് നല്ല അടുപ്പവുമുണ്ട്. കുറേ നാളുകളായി ബിജെപി. സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലൊന്നും വരുൺ പങ്കെടുക്കാറില്ല. തന്റെ രാഷ്ട്രീയഭാവി സുരക
ന്യൂഡൽഹി: ബിജെപിയുമായി അകന്നു കഴിയുന്ന വരുൺ ഗാന്ധി കോൺഗ്രസിലേക്കോ? രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെ ബിജെപി. എംപി.യും രാഹുലിന്റെ പിതൃസഹോദരനായ സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹം.
വരുൺഗാന്ധി കുറേ നാളായി ബിജെപി. നേതൃത്വവുമായി അകന്നു നിൽക്കുകയാണ്. മോദിയുടെ ഭരണത്തെ വിമർശിച്ച വരുണിനെ, ബിജെപി. പൂർണമായും തഴയുകയാണെന്നാണ് ഈയിടെ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെുടുപ്പിലും വരുണിനെ ബിജെപി. തഴഞ്ഞിരുന്നു. ഇതോടെ 35 വർഷത്തിനുശേഷം നെഹ്രുകുടുംബത്തിലെ അനന്തരാവകാശികൾ ഒന്നിക്കാൻ വഴിയൊരുങ്ങിയതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുടുംബങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെങ്കിലും രാഹുലും വരുണും പരസ്യമായി പരസ്പരം കുറ്റപ്പെടുത്താറില്ല. പ്രിയങ്കാ ഗാന്ധിയുടെ കുടുംബവുമായി വരുണിന് നല്ല അടുപ്പവുമുണ്ട്. കുറേ നാളുകളായി ബിജെപി. സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലൊന്നും വരുൺ പങ്കെടുക്കാറില്ല.
തന്റെ രാഷ്ട്രീയഭാവി സുരക്ഷിതമല്ലെന്ന് കരുതുന്ന വരുൺ കളം മാറാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. വരുണിന്റെ അമ്മ മേനകാ ഗാന്ധി ബിജെപി.യുടെ പ്രമുഖനേതാവും മന്ത്രിയുമായതിനാൽ വരുൺ കോൺഗ്രസിൽ ചേരില്ലെന്നു കരുതുന്ന രാഷ്ട്രീയനിരീക്ഷകരുമുണ്ട്.



