- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപ്പത്തിൽ തന്നെ അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടമായി; വീട് നിർമ്മാണം പ്രതിസന്ധിയിലായതോടെ ജീവിതം പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡ്ഡിൽ തീർത്തും അരക്ഷിതമായി; കൂട്ടിന് പട്ടിണിയും അസുഖങ്ങളും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും; വസന്തകുമാരിയുടെ ദുരിത ജീവിതത്തിന് അറുതിയില്ല
കോതമംഗലം: ഭിക്ഷയെടുത്തും കടം വാങ്ങിയും പട്ടിണി കിടന്നും നിർമ്മിച്ച വീട്ടിൽ താമസിക്കാൻ ശാരീക അവശതകൾ തടസം. പിന്നീട് കണ്ടെത്തിയ താമസ്ഥലത്ത് വീട് നിർമ്മാണം പ്രതിസന്ധിയിൽ. ഇപ്പോഴത്തെ ജീവിതം പ്ലാസ്റ്റിക് ഷീറ്റ് മറയിൽ, അരക്ഷിതാവസ്ഥിയിൽ. കൂട്ടിന് പട്ടിണിയും അസുഖങ്ങളും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷിണിയും. ജീവിതം ദുരിതക്കയിത്തിലെന്നും സർക്കാർ സംവിധാനങ്ങളിൽ നിന്നും അർഹതപ്പെട്ട സഹായം പോലും ലഭിക്കുന്നില്ലന്നും ഭിന്നശേഷിക്കാരി കുട്ടമ്പുഴ സത്രപ്പടി പ്ലാവിലപുത്തൻവീട്ടിൽ വസന്തകുമാരി. അർത്ഥ പട്ടിണിയിലാണ് പലദിവസങ്ങളിലും കഴിഞ്ഞുകൂടുന്നത്. കൈമുട്ടിന് വല്ലാത്ത വേദനയുണ്ട്. ഹൃദയത്തിന് തകരാർ നേരത്തെ മുതലുണ്ട്.മുടങ്ങാതെ മരുന്ന് കഴിക്കണം. മുചക്ര സ്‌കൂട്ടർ ഉപയോഗ ശൂന്യമായതോടെ പുറത്തിറങ്ങാനും നിവൃത്തിയില്ല.
ആരോഗ്യപ്രവർത്തകരോ സാമൂഹിക ക്ഷേമവകുപ്പ് ജീവനക്കാരോ തിരിഞ്ഞുനോക്കാറില്ല.അടുത്തിടെ ആന വീടിന്റെ തൊട്ടടുത്തുവരെ എത്തി.സമീപവാസികൾ ഒത്തുകൂടി തുരത്തി ഓടിക്കുകയായിരുന്നു.കാട്ടുപന്നികൾ വീട്ടുമുറ്റം വരെ എത്തുന്നുണ്ട്.വീടിന്റെ പിൻവശത്ത് വാതിൽ ഇല്ല.അതുകൊണ്ട് തന്നെ ഇവ അകത്തുകടന്ന് ആക്രമിക്കുമെന്ന ഭീതിയുണ്ട്.അവർ കൂട്ടിച്ചേർത്തു.
അരയ്ക്കുതാഴേയ്ക്ക് ചനശേഷി നഷ്ടപ്പെട്ട ശരീരവുമായിക്കഴിയുന്ന ഇവരുടെ ഇന്നത്തെ ജീവിത സാഹചര്യം പരിതാപകരമാണ്. അരപ്പൊക്കത്തിൽ സിമന്റ് കട്ടകൾ നിരത്തി,പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. ഭിത്തി പണിതിട്ടില്ലാത്തതിനാൽ ഇവിടെ വൈദ്യുതി കണക്ഷൻ നൽകാൻ കഴയില്ലെന്നാണ് വൈദ്യുത വകുപ്പിന്റെ നിലപാട്.
താമസസ്ഥലത്തിന് സമീപം റിസർവ്വ്് വനഭൂമിയുണ്ട്.ഇവിടെ നിന്നും വന്യമൃഗങ്ങൾ പലതവണ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തിയിട്ടുണ്ട്.ശരീരത്തിന്റെ അവശതകൾ മറന്ന് ആകെയുള്ള 8 സെന്റ് ഭൂമിയിൽ പറ്റാവുന്നിടത്തോളം കൃഷിയും ഇവർ ചെയ്തു വരുന്നു.പക്ഷെ കഷ്ടതകൾ സഹിച്ചുള്ള ഈ കൃഷിയിൽ നിന്നും ഇവർക്ക് ചില്ലിക്കാശിന്റെ പ്രയോജനമില്ലന്നതാണ് ഇപ്പോഴത്തെ അവസ്ഥ.കാട്ടുപന്നികൂട്ടം വിളകൾ ചുവടോടെ നശിപ്പിക്കുന്നതുതന്നെ പ്രാധന കാരണം.ഇതും ഇവരെ മാനസീകമായി വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്്.
3 വയസിൽ പോളിയോ ബാധിച്ചതിനെത്തുടർന്നാണ് അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടത്. തിരുവനന്തപുരം സ്വദേശികളായിരുന്നു മാതാപിതാക്കൾ. കുട്ടമ്പുഴയിലേയ്ക്ക് താമസം മാറി എത്തുകയായിരുന്നു. തിരച്ചറിവ് എത്തിയ പ്രായം മുതൽ ആരെയും ആശ്രയിക്കാതെ സ്വന്തം നിലയിൽ ജീവിക്കണമെന്നായിരുന്നു ആഗ്രഹം. ഇതിനടയ്ക്ക് ജീവിതത്തിൽ കൂട്ടായി രമേശനെത്തി.
1985 -ലായിരുന്നു വെള്ളാരംകുത്ത് സ്വദേശിയായ രമേശനുമായിട്ടുള്ള വിവാഹം. 2004-രമേശൻ മരിച്ചതോടെയാണ് ജീവിതത്തിൽ കൂടുതൽ പ്രതിസന്ധികൾ അലട്ടിതുടങ്ങിയത്. ആരും തിരിഞ്ഞുനോക്കാനില്ലാതെ വന്നപ്പോൾ ആത്മഹത്യയെക്കുറിച്ചുപോലും താൻ ചിന്തിച്ചെന്നും ഇന്നത്തെ അവസ്ഥയിൽ അധികകാലം ജീവിതം മുന്നോട്ടുപോകുമെന്ന് തോന്നുന്നില്ലന്നും ഇവർ പറയുന്നു. താൻ അനുഭവിക്കുന്ന ദുരിതം അറിയേണ്ടവരെല്ലാം അറിഞ്ഞിട്ടുണ്ട്.പേരിന് പോലും ഒരു സാഹായം ആരുടെ ഭാഗത്തുനിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴും ജീവിനോടെ ഇരിക്കുന്നത് ഈശ്വരകാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്.60 പിന്നിട്ട വസന്തകുമാരി വ്യക്തമാക്കി.
ഭർത്താവിന്റെ മരണശേഷം കുറച്ചുകാലം ലോട്ടറി വിൽപ്പന നടത്തിയിരുന്നു.ട്രെയിനുകളിൽ ഭിക്ഷയെടുത്ത നടന്നിരുന്ന ഭൂതകാലവും ഇവർക്കുണ്ട്.സ്വന്തമായി ഒരു വീട് പണിയുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം.ഇതിനായി കൈയിൽകിട്ടുന്ന തകയിൽ നിന്നും നേരാംവണ്ണം ആഹാരം കഴിക്കാൻ പോലും താൻ പണം മുടക്കിയിട്ടില്ലന്നും ഇതിനായി ഒരുപാട് നാൾ പട്ടണി കിടിന്നിട്ടുണ്ടെന്നും ഇവർ പറയുന്നു.
സത്രപ്പടിയിൽ 4 സെന്റ് ഭൂമിയിൽ ചെറിയൊരുവീട് ഇവർ നിർമ്മിച്ചു.ഇതിനായി പഞ്ചായത്തിൽ നിന്നും 27000 രൂപയും ലഭിച്ചു.റോഡിൽ നിന്നും 30-ളം പടികൾ നിരങ്ങി,കയറി വേണം ഈ വീട്ടിലെത്താൻ.കൈമുട്ടിന് വേദന ശക്തമായതോടെ പടിക്കെട്ടുകൾ കയറി ഇറങ്ങാൻ പറ്റാത്ത സ്ഥിതിയായി.അങ്ങിനെയാണ് ഇവിടെ നിന്നും 500 മീറ്ററോളം അകലെ,8 സെന്റിൽ ഷെഡ് നിർമ്മിച്ച് ഇവർ താമസം മാറിയത്. അടച്ചുറപ്പുള്ള വീട്ടിൽ,പട്ടിണി കൂടാതെ കഴിയണം എന്നാണ് ഇവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.
ഷെഡ് പൊളിച്ച് വീട് പണയണമെന്നാണ് വസന്ത ലക്ഷ്യമിട്ടിട്ടുള്ളത്.ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥിയിൽ ജീവിക്കുന്ന തനിക്ക് ഇത് സ്വപ്നം കാണാൻ മാത്രമെ കഴിയു എന്നാണ് ഇവരുടെ പരിതേവനം.വീട് പണിയാൻ സാമ്പത്തീക സ,ഹായം തേടി ഇവർ മുട്ടാത്ത വാതിലുകൾ ഇല്ല.നിങ്ങൾക്ക് വീടുണ്ടല്ലോ,അതുകൊണ്ട് സാമ്പത്തീക സഹായത്തിന് അർഹതയില്ല എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഇവരെ തിരച്ചയക്കുകയായിരുന്നു.
പഞ്ചായത്ത് പണിതീർത്തതും ഉപഭോക്തൃസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നതുമായ കുടിവെള്ള പദ്ധതിയിൽ നിന്നും ഓസ് വഴിയാണ് ഇവരുടെ വീട്ടിൽ കുടിവെള്ളം എത്തിയിരുന്നത്.ഇടയ്ക്കിടെ ഇവരുടെ വീട്ടിലേയ്ക്കിട്ടിരുന്ന ഓസ് രാത്രിയിൽ നശിപ്പിക്കപ്പെട്ടു.പലവട്ടം ഇത് ആവർത്തിച്ചതോടെ ഓസ് ഉപയോഗശുന്യമായി.രണ്ടുമാസത്തോളം വീട്ടിലേയ്ക്ക് കുടിവെള്ളം എത്തിയില്ല.മഴവെള്ളമാണ് ഇവർ ഈ അവസരത്തിൽ വീട്ടാവശ്യങ്ങൾക്ക് പോലും ഉപയോഗിച്ചിരുന്നത്.
മകളുടെ വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായി.കീരംപാറയിലാണ് താമസം.ഇടയ്ക്ക് മകൾ എത്തി ചെറിയ സഹായങ്ങളൊക്കെ ചെയ്യുന്നതാണ് ഇവരുടെ ഏക ആശ്വാസം.സർക്കാർ റേഷനും പെൻഷനും കൊണ്ടുമാത്രമാണ് വസന്തകുമാരി ഇപ്പോൾ കഴിയുന്നത്.മുറിയിക്കുള്ളിൽ മിക്കപ്പോഴും ഇഴജന്തുക്കളെയും ക്ഷുദ്രജീവികളെയും കാണുന്നുണ്ട്.ജീവനിൽ ഭയന്നാണ് ഓരോ രാത്രിയും ഇവിടെ കഴിഞ്ഞ് കൂടുന്നത്.വലിയവീടൊന്നും വേണ്ട,ഇതൊന്നുപൂർത്തിയാക്കി ,പേടിക്കാതെ കിടന്നുറങ്ങാൻ കഴിഞ്ഞാൽ മാത്രം മതിയായിരുന്നു.ആവശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു വസന്തകുമാരിയുടെ പ്രതികരണം.
മറുനാടന് മലയാളി ലേഖകന്.