- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിച്ചിരുന്നു മദ്യപിച്ചു; വാക്കുതർക്കത്തിനൊടുവിൽ തൊഴിച്ചു കൊന്നു; മദ്യലഹരിയിൽ നടത്തിയ കൊലപാതകം അറിയാതെ പിറ്റേന്ന് അന്വേഷിച്ചു ചെന്നു: പന്തളത്ത് വയോധികനെ കൊന്ന മധ്യവയസ്കൻ പിടിയിലായത് ഇങ്ങനെ
പത്തനംതിട്ട: പതിവുള്ള മദ്യപാനത്തിനിടെയുണ്ടായ വാക്കു തർക്കത്തിനിടെ ബന്ധുവായ വയോധികനെ തൊഴിച്ചു കൊന്നു. പിറ്റേന്ന് മദ്യലഹരി വിട്ടപ്പോൾ കൊലപാതകം നടത്തിയ കാര്യം മറന്നു. പതിവായി സമ്മേളിക്കാറുള്ള സ്ഥലത്ത് കൂട്ടുകാരൻ വരാൻ വൈകിയപ്പോൾ തിരക്കി വീട്ടിലേക്ക് ചെന്നു. മൃതദേഹം കണ്ടപ്പോൾ കഴിഞ്ഞ രാത്രിയിൽ നടന്നതൊക്കെ ഓർമ വന്നു. നൈസായി സ്ഥലത്ത് നിന്ന് മുങ്ങി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുടുങ്ങി. കേൾക്കുമ്പോൾ അവിശ്വസനീയായി തോന്നാം. പക്ഷേ, ഇതു കഥയല്ല. നടന്ന സംഭവം തന്നെ. തനിച്ചു താമസിച്ചിരുന്ന പന്തളം തെക്കേക്കര മാമ്മൂട് ചരുവിളപ്പടി ദീപാസദനത്തിൽ വാസുദേവക്കുറുപ്പാണ്(64) കൊല്ലപ്പെട്ടത്. അറസ്റ്റിലായത് ബന്ധു കൂടിയായ പൊങ്ങലടി വാഴക്കൂട്ടത്തിൽ കിഴക്കേതിൽ മോഹനക്കുറുപ്പും (48). ആ കഥ ഇങ്ങനെ: കഴിഞ്ഞ രണ്ടിന് ജീർണിച്ച നിലയിൽ വീടിനു മുമ്പിലുള്ള വാഴക്കൂട്ടത്തിലാണ് വാസുദേവക്കുറുപ്പിന്റെ മൃതദേഹം കണ്ടത്. നാട്ടുകാരാണ് ഈ വിഷയം പൊലീസിൽ അറിയിച്ചത്. പോസ്റ്റുമോർട്ടത്തിൽ നെഞ്ചിലേറ്റ ശ
പത്തനംതിട്ട: പതിവുള്ള മദ്യപാനത്തിനിടെയുണ്ടായ വാക്കു തർക്കത്തിനിടെ ബന്ധുവായ വയോധികനെ തൊഴിച്ചു കൊന്നു. പിറ്റേന്ന് മദ്യലഹരി വിട്ടപ്പോൾ കൊലപാതകം നടത്തിയ കാര്യം മറന്നു. പതിവായി സമ്മേളിക്കാറുള്ള സ്ഥലത്ത് കൂട്ടുകാരൻ വരാൻ വൈകിയപ്പോൾ തിരക്കി വീട്ടിലേക്ക് ചെന്നു. മൃതദേഹം കണ്ടപ്പോൾ കഴിഞ്ഞ രാത്രിയിൽ നടന്നതൊക്കെ ഓർമ വന്നു. നൈസായി സ്ഥലത്ത് നിന്ന് മുങ്ങി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുടുങ്ങി. കേൾക്കുമ്പോൾ അവിശ്വസനീയായി തോന്നാം. പക്ഷേ, ഇതു കഥയല്ല. നടന്ന സംഭവം തന്നെ.
തനിച്ചു താമസിച്ചിരുന്ന പന്തളം തെക്കേക്കര മാമ്മൂട് ചരുവിളപ്പടി ദീപാസദനത്തിൽ വാസുദേവക്കുറുപ്പാണ്(64) കൊല്ലപ്പെട്ടത്. അറസ്റ്റിലായത് ബന്ധു കൂടിയായ പൊങ്ങലടി വാഴക്കൂട്ടത്തിൽ കിഴക്കേതിൽ മോഹനക്കുറുപ്പും (48).
ആ കഥ ഇങ്ങനെ:
കഴിഞ്ഞ രണ്ടിന് ജീർണിച്ച നിലയിൽ വീടിനു മുമ്പിലുള്ള വാഴക്കൂട്ടത്തിലാണ് വാസുദേവക്കുറുപ്പിന്റെ മൃതദേഹം കണ്ടത്. നാട്ടുകാരാണ് ഈ വിഷയം പൊലീസിൽ അറിയിച്ചത്. പോസ്റ്റുമോർട്ടത്തിൽ നെഞ്ചിലേറ്റ ശക്തമായ ക്ഷതങ്ങളാണ് മരണകാരണമെന്ന് കണ്ടെത്തി. ഇത് മർദനമോ ചവിട്ടോ ഏറ്റതാകാമെന്നും പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ കണ്ടെത്തി. ഒരു തുമ്പും ഇല്ലാത്ത കേസിൽ വാസുദേവക്കുറുപ്പുമായി അടുപ്പമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
20 വർഷമായി വീട്ടുകാരുമായി അകന്ന് താമസിക്കുകയായിരുന്നു വാസുദേവക്കുറുപ്പ്. ഓമല്ലൂരിൽ ഹോട്ടൽ തൊഴിലാളിയായ മോഹനക്കുറുപ്പ് വാസുദേവക്കുറുപ്പിന്റെ വീട്ടിലെത്തി ഒന്നിച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. മെയ് 30 നും പതിവു പോലെ രാത്രി ഒൻപതരയ്ക്ക് മോഹനക്കുറുപ്പ് വാസുദേവക്കുറുപ്പിന്റെ വീട്ടിലെത്തി. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. മദ്യലഹരിയിലായ മോഹനക്കുറുപ്പ് പുലർച്ചെ ഒരു മണിയോടെ വാസുദേവക്കുറുപ്പിന്റെ നെഞ്ചിലും മറ്റും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു.
മർദ്ദനമേറ്റു താഴെ വീണ വാസുദേവക്കുറുപ്പിനെ വലിച്ചിഴച്ച് വീടിനു മുന്നിലുള്ള വാഴക്കൂട്ടത്തിൽ കൊണ്ടിട്ട ശേഷം മോഹനക്കുറുപ്പ് സ്ഥലം വിട്ടു. അവിടെക്കിടന്ന് വാസുദേവക്കുറുപ്പ് മരിച്ചു. അടൂർ-പത്തനംതിട്ട മെയിൻ റോഡരികിൽ മാമൂട്ടിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരുന്നുറങ്ങിയ മോഹനക്കുറുപ്പ് രാവിലെ കെട്ടിറങ്ങിയപ്പോൾ അവിടെ നിന്നും സ്വന്തം വീട്ടിലേക്ക് പോയി. തലേ രാത്രിയിലെ സംഭവം ഇതിനോടകം ഇയാൾ മറന്നു പോയിരുന്നു.
ഇരുവരും നിത്യവും കണ്ടുമുട്ടുന്ന വെയിറ്റിങ്ങ് ഷെഡിൽ പതിവുപോലെ വാസുദേവക്കുറുപ്പിനെ നോക്കിയിരുന്ന മോഹനക്കുറുപ്പ് കൂട്ടുകാരൻ വരാൻ വൈകിയപ്പോൾ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തി. വാസുദേവ കുറുപ്പിന്റെ മൃതദേഹം വാഴക്കൂട്ടത്തിൽ കണ്ടപ്പോഴാണ് തലേന്ന് നടന്ന സംഭവം ഇയാൾ ഓർമിച്ചത്. തുടർന്ന് ആരെയും ഒന്നും അറിയിക്കാതെ, ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഇയാൾ ജോലി ചെയ്യുന്ന ഓമല്ലൂരെ ഹോട്ടലിലേക്കു പോയി.
മോഹനക്കുറുപ്പും വാസുദേവക്കുറുപ്പും തമ്മിലുള്ള അടുപ്പം നാട്ടുകാരിൽ നിന്നുമറിഞ്ഞ പൊലീസ് സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തു വന്നത്. ഇന്നലെ രാവിലെയാണ് പ്രതി അറസ്റ്റിലായത്. അടൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.