- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാലറി ചലഞ്ചിൽ നോ പറഞ്ഞത് കുടുംബത്തിലെ പ്രാരബ്ധം കൊണ്ട്; ശാരീരിക അസ്വസ്ഥതകൾ കൊണ്ട് മെഡിക്കൽ ലീവെടുത്തു; തിരികെ വന്നപ്പോൾ ശബരിമല ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിന്നുവെന്നാരോപിച്ച് സ്ഥലംമാറ്റിയ വിവരം അറിഞ്ഞു; ചുറ്റിനും നിന്ന് സഹപ്രവർത്തകരുടെ പരിഹാസവും: കുഴഞ്ഞു വീണ പത്തനംതിട്ട എആർ ക്യാമ്പ് എഎസ്ഐ ഗുരുതരാവസ്ഥയിൽ
പത്തനംതിട്ട: മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയ സാലറി ചാലഞ്ചിൽ എആർ ക്യാമ്പിൽ നിന്ന് ഒരാൾ മാത്രമാണ് നോ പറഞ്ഞത്. അത് എഎസ്ഐ വാസുദേവനായിരുന്നു. ആദിവാസി മലയരയ വിഭാഗത്തിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ച് പൊലീസിൽ ജോലി സമ്പാദിച്ച വാസുദേവൻ സ്വന്തം കുടുംബത്തിലെ കഷ്ടപ്പാട് ഓർത്താണ് സാലറി ചലഞ്ചിനോട് മുഖം തിരിച്ചത്. അന്നു തുടങ്ങി ഈ ഉദ്യോഗസ്ഥന് എതിരായ പീഡനം. ഇപ്പോൾ ഇല്ലാത്ത കാരണം ചുമത്തിയുള്ള സ്ഥലംമാറ്റത്തിൽ എത്തി നിൽക്കുന്നു കാര്യങ്ങൾ. ഒപ്പം സഹപ്രവർത്തകരുടെ പരിഹാസവും കൂടിയായതോടെ ഈ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. ഇപ്പോൾ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരിയിലെ ആശുപത്രിയിൽ കഴിയുന്നു. സാലറി ചലഞ്ചിനോട് നോ പറഞ്ഞവരോട് പ്രതികാര നടപടി ഉണ്ടാകില്ലെന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സത്യവാങ്മൂലം നൽകിയ സർക്കാരിൽ നിന്ന് പാവപ്പെട്ട ഒരു ഉദ്യോഗസ്ഥന് നേരിടേണ്ടി വന്നതാണ് ഈ ദുരനുഭവം. ശബരിമല ലെയ്സൺ ഡ്യൂട്ടിക്ക് എത്തിയില്ലെന്ന കാരണം പറഞ്ഞ് കഴിഞ്ഞ ദിവസം വാസുദേവനെ തിരുവനന്തപുരം റൂറൽ ക്യാമ്പിലേക്ക് സ്ഥലം മാ
പത്തനംതിട്ട: മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയ സാലറി ചാലഞ്ചിൽ എആർ ക്യാമ്പിൽ നിന്ന് ഒരാൾ മാത്രമാണ് നോ പറഞ്ഞത്. അത് എഎസ്ഐ വാസുദേവനായിരുന്നു. ആദിവാസി മലയരയ വിഭാഗത്തിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ച് പൊലീസിൽ ജോലി സമ്പാദിച്ച വാസുദേവൻ സ്വന്തം കുടുംബത്തിലെ കഷ്ടപ്പാട് ഓർത്താണ് സാലറി ചലഞ്ചിനോട് മുഖം തിരിച്ചത്. അന്നു തുടങ്ങി ഈ ഉദ്യോഗസ്ഥന് എതിരായ പീഡനം.
ഇപ്പോൾ ഇല്ലാത്ത കാരണം ചുമത്തിയുള്ള സ്ഥലംമാറ്റത്തിൽ എത്തി നിൽക്കുന്നു കാര്യങ്ങൾ. ഒപ്പം സഹപ്രവർത്തകരുടെ പരിഹാസവും കൂടിയായതോടെ ഈ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. ഇപ്പോൾ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരിയിലെ ആശുപത്രിയിൽ കഴിയുന്നു. സാലറി ചലഞ്ചിനോട് നോ പറഞ്ഞവരോട് പ്രതികാര നടപടി ഉണ്ടാകില്ലെന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സത്യവാങ്മൂലം നൽകിയ സർക്കാരിൽ നിന്ന് പാവപ്പെട്ട ഒരു ഉദ്യോഗസ്ഥന് നേരിടേണ്ടി വന്നതാണ് ഈ ദുരനുഭവം.
ശബരിമല ലെയ്സൺ ഡ്യൂട്ടിക്ക് എത്തിയില്ലെന്ന കാരണം പറഞ്ഞ് കഴിഞ്ഞ ദിവസം വാസുദേവനെ തിരുവനന്തപുരം റൂറൽ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ മാസം 25 നാണ് ഇദ്ദേഹത്തിന് ശബരിമല ഡ്യൂട്ടി നൽകിയത്. എന്നാൽ, 24 മുതൽ വാസുദേവൻ മെഡിക്കൽ ലീവിൽ പ്രവേശിച്ചിരുന്നു. ഇക്കാര്യം മറച്ചു വച്ച് വാസുദേവൻ അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുവെന്ന് കാണിച്ച് ക്യാമ്പ് അധികൃതർ എസ്‌പിക്കും ഐജിക്കും സ്പെഷൽ റിപ്പോർട്ട് നൽകുകയായിരുന്നു. ഇതേ തുടർന്നാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് വന്നത്.
കഴിഞ്ഞ ദിവസം മെഡിക്കൽ അവധി കഴിഞ്ഞ് ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് ഈ വിവരം വാസുദേവൻ അറിഞ്ഞത്. ഈ സമയം സംഘടനാ നേതാക്കൾ ഇദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. കുഴഞ്ഞു വീണ എഎസ്ഐ കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിൽസയിലാണ്. എആർക്യാമ്പിലെ ഉദ്യോഗസ്ഥരിൽ സാലറി ചലഞ്ചിൽ പങ്കെടുക്കാതിരുന്നത് വാസുദേവൻ മാത്രമായിരുന്നു. അന്നു തന്നെ സംഘടനാ നേതാക്കൾ ഭീഷണി മുഴക്കിയിരുന്നുവെന്നും പറയുന്നു. ശാരീരിക അസ്വസ്ഥതകളും സാമ്പത്തിക ബുദ്ധിമുട്ടുമുള്ള വാസുദേവന് മറ്റൊരു സ്ഥലത്തേക്ക് മാറ്റം കിട്ടിയത് ഇരട്ടി ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്.