ലയാളി സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ഫഹദ് ഫാസിൽ.മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരങ്ങളുടെ ഇടയിലും ഫഹദിന് ആരാധകരുണ്ട്. ഇപ്പോഴിതാ ഫാഹദിനെ നേരിൽ കണ്ട നിമിഷത്തെ കുറിച്ച് കന്നഡ താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായ വാസുകി വൈഭവ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് വാസുകി ഫഹദിനെക്കുറിച്ച് പറഞ്ഞത്. 'എന്റെ ഏറ്റവും പുതിയ ആരാധനാപാത്രത്തിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ സാധിച്ചു. ലാളിത്യവും ദയയുമുള്ള ഒരു മനുഷ്യൻ. വളരെ പെട്ടെന്ന് തന്നെ നിങ്ങളുമായി പ്രവർത്തിക്കാൻ കാത്തിരിക്കുന്നു' എന്നാണ് വാസുകി വൈഭവ് കുറിച്ചത്. നസ്രിയയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങൾ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സിൽ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകൾ, വ്യക്തിഹത്യാ പരാമർശങ്ങൾ, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകൾ, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങൾ എന്നിവ കേന്ദ്ര സർക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും