റോമിലെമ്പാടുമുള്ള തങ്ങളുടെ മോസ്‌കുകൾ പൊളിക്കുന്ന സർക്കാർ നടപടിക്കെതിരെ ആയിരക്കണക്കിന് മുസ്ലീങ്ങൾ ചരിത്ര സ്മാരകമായ കൊളോസിയത്തിന് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കത്തോലിക്കാ സഭയുടെ ഹൃദയഭാഗത്ത് പ്രതിഷേധത്തിന്റെ ഭാഗമായി അവർ നിസ്‌കരിക്കുകയും ചെയ്തിരുന്നു.വത്തിക്കാനിലെ ഇസ്ലാമിക ഭരണം സ്വപ്നം കണ്ടുള്ള യാത്രയായാണ് ചിലർ ഇതിനെ വിലയിരുത്തുന്നത്. യുവജനങ്ങൾ തീവ്രവാദത്തിലേക്ക് ആകുന്നത് ഒഴിവാക്കാനാണെന്ന പേരിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മുസ്ലിം പള്ളികൾ സർക്കാർ അടച്ച് പൂട്ടിയിരിക്കുന്നത്.എന്നാൽ കെട്ടിടനിയമങ്ങൾ പാലിക്കാതെ കെട്ടിപ്പൊക്കിയ മോസ്‌കുകൾ മാത്രമാണ് പൊളിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. തങ്ങളുടെ ആരാധനാ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു ഇമാമിന്റെ നേതൃത്വത്തിലുള്ള സംഘം കൊളോസിയത്തിന് മുന്നിൽ പ്രതിഷേധവുമായെത്തിയിരിക്കുന്നത്. സമാധാനപരമായി മാർച്ച് നടത്തിയ അവർ അള്ളാഹു അക്‌ബർ എന്ന് ഉരുവിടുന്നുണ്ടായിരുന്നു.

ബംഗ്ലേോദശി ഗ്രൂപ്പായ ഡുംകാടുവാണീ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. റോമിലെ നിരവധി മോസ്‌കുകൾ അനധികൃതമായി അടച്ച് പൂട്ടുകയോ പൊളിക്കുകയോ ചെയ്തുവെന്നാണിവർ ആരോപിക്കുന്നത്. റോമിൽ 1.6 മില്യൺ മുസ്ലീങ്ങളാണുള്ളത്. ഇവർക്ക് ഔദ്യോഗികമായി ഏതാനും മോസ്‌കുകൾ മാത്രമേ ഇറ്റാലിയൻ ഗവൺമെന്റുമായി രജിസ്ട്രർ ചെയ്യപ്പെട്ടതായിട്ടുള്ളൂ. മിക്കവാറും ആരാധനകൾ നടക്കുന്നത് മുസ്ലിം വീടുകളിലും ഇസ്ലാമിക് കൾച്ചറൽ സെന്ററുകളിലുമാണ്. ചെറിയ മോസ്‌കുകൾ ഗാരേജുകൾക്ക് സമാനമാണെന്നും ഇവയെ വേണ്ട വിധത്തിൽ നിരീക്ഷിക്കാൻ സാധിക്കില്ലെന്നും ഓഗസ്റ്റിൽ ഇറ്റലിയിലെ ഇന്റീരിയർ മിനിസ്റ്ററായ ആൻജെലിനോ അൽഫാനോ പ്രസ്താവിച്ചിരുന്നു. ഇതിനാൽ ഇവിടങ്ങളിൽ മതതീവ്രവാദം വളരാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പേകിയിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ റോമിൽ മൂന്ന് മോസ്‌കുകളാണ് അടച്ച് പൂട്ടിയിരിക്കുന്നതെന്നാണ് ഡുംകാടു അസോസിയേഷൻ ആരോപിക്കുന്നത്. തന്റെ സഹായത്തോടെ 2012ൽ സ്ഥാപിക്കപ്പെട്ട ഒരു മുസ്ലിം പള്ളി സെപ്റ്റംബറിൽ അടച്ച് പൂട്ടിയിട്ടുണ്ടെന്നാണ് 41കാരനും ഇറ്റാലിയൻ പൗരനുമായ സിക്ക്ദിർ ബുൾബുൾ വെളിപ്പെടുത്തുന്നത്.വെള്ളിയാഴ്ചത്തെ പ്രാർത്ഥന തങ്ങൾക്ക് അതി പ്രധാമാണെന്നും മറ്റെവിടെയും പ്രാർത്ഥിക്കാനില്ലാത്തതിനാലാണ് കൊളോസിയത്തിന്റെ മുന്നിലേക്ക് വന്നതെന്നും അദ്ദേഹം പ്രതികരിക്കുന്നു. മോസ്‌കുകൾക്കായി വ്യക്തമായ നിയമങ്ങൾ നിർമ്മിക്കണമെന്നാണ് പ്രതിഷേധ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

തങ്ങളുടെ ആരാധനാലയങ്ങളെ അനാവശ്യമായി ക്രിമിനൽവൽക്കരിക്കുന്നതിൽ ഏറെ വേദനയുണ്ടെന്നാണ് ഈ ഗ്രൂപ്പ് വെളിപ്പെടുത്തുന്നത്. ആന്റി ഇമിഗ്രേഷൻ നോർത്തേൺ ലീഗിന്റെ നേതാവും തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരനായ ജിയാൻ മാർസോ മുസ്ലിം ഗ്രൂപ്പിന്റെ പ്രതിഷേധത്തെ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്.മുസ്ലീങ്ങൾ കൊളോസിയത്തിന് മുന്നിൽ പ്രാർത്ഥിക്കുന്നത് നിർത്തണമെന്നും അത് ഒരിക്കലും സ്വീകാര്യമല്ലെന്നും അദ്ദേഹം പറയുന്നു.കത്തോലിക്കാ രാജ്യമായ റോമിനെ സംബന്ധിച്ചിടത്തോളം കൊളോസിയത്തിന് നിർണായകമായ പ്രാധാന്യമാണുള്ളത്.