- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരും നല്ലത് മാത്രം പറയുന്നത് കേട്ട് ശീലിച്ച പോപ്പ് ഫ്രാൻസിസും വത്തിക്കാനും മലയാളികളുടെ പൊങ്കാല കണ്ടു ഞെട്ടി; 32ലക്ഷം ലൈക്സ് ഉള്ള വത്തിക്കാൻ ന്യൂസിലെ ഒരോ പോസ്റ്റിന് കീഴേയും ഡൗൺ ഫ്രാങ്കോ പോസ്റ്റുകൾ മാത്രം;പോപ്പിനെ വിവരം ധരിപ്പിക്കാതെ മെത്രാന്മാർ ഫ്രാങ്കോയെ കാക്കുമ്പോൾ സോഷ്യൽ മീഡിയയുടെ കരുത്ത് ഉപയോഗിച്ച് നേരിട്ട് വിശ്വാസികൾ
ഡബ്ലിൻ: കത്തോലിക്ക സഭയിൽ നിന്ന് ഉയർന്നു വരുന്ന ലൈംഗികാതിക്രമങ്ങളിൽ പുരോഹിതർക്കെതിരെ നടപടിയെടുക്കാത്തതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്ന വ്യക്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളിൽ സഭാധികാരികൾ ശക്തമായ നടപടിയെടുക്കാത്തത് വേദനജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് മാർപ്പാപ്പ ആഞ്ഞടിച്ചിരുന്നു. അത്തരം വിവാദങ്ങൾ ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പോപ്പ് പറഞ്ഞിരുന്നു. എന്നാൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിവാദം മാത്രം വത്തിക്കാൻ അറിയുന്നില്ല. ഇതിൽ പ്രതിഷേധം തനത് ശൈലിയിൽ അറിയിക്കുകയാണ് മലയാളികൾ. വത്തിക്കാൻ ഫെയ്‌സ് ബുക്ക് പേജിൽ നിറയെ മലയാളികളുടെ പൊങ്കാലയാണ്. ഇനി വത്തിക്കാൻ ഈ സംഭവം അറിയില്ലെന്ന് പറയാനും കഴിയില്ല. വത്തിക്കാൻ ന്യൂസിന്റെ പേജിലേ അവസാന അപ്‌ഡേറ്റിന്റെ അടിയിൽ ഫ്രാങ്കോ ബിഷപ്പിനെതിരേ പ്രതിഷേധം അലയടിക്കുകയാണ്. ഡൗൺ ഫ്രാങ്കോ....ഡൗൺ ഫ്രാങ്കോ എന്ന് കൂട്ടമായി മലയാളികൾ കുറിച്ചപ്പോൾ ജന വികാരം അക്ഷരാർഥത്തിൽ വത്തിക്കാനിലേക്ക് എത്തുകയായിര
ഡബ്ലിൻ: കത്തോലിക്ക സഭയിൽ നിന്ന് ഉയർന്നു വരുന്ന ലൈംഗികാതിക്രമങ്ങളിൽ പുരോഹിതർക്കെതിരെ നടപടിയെടുക്കാത്തതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്ന വ്യക്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളിൽ സഭാധികാരികൾ ശക്തമായ നടപടിയെടുക്കാത്തത് വേദനജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് മാർപ്പാപ്പ ആഞ്ഞടിച്ചിരുന്നു. അത്തരം വിവാദങ്ങൾ ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പോപ്പ് പറഞ്ഞിരുന്നു. എന്നാൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിവാദം മാത്രം വത്തിക്കാൻ അറിയുന്നില്ല. ഇതിൽ പ്രതിഷേധം തനത് ശൈലിയിൽ അറിയിക്കുകയാണ് മലയാളികൾ. വത്തിക്കാൻ ഫെയ്‌സ് ബുക്ക് പേജിൽ നിറയെ മലയാളികളുടെ പൊങ്കാലയാണ്. ഇനി വത്തിക്കാൻ ഈ സംഭവം അറിയില്ലെന്ന് പറയാനും കഴിയില്ല.
വത്തിക്കാൻ ന്യൂസിന്റെ പേജിലേ അവസാന അപ്‌ഡേറ്റിന്റെ അടിയിൽ ഫ്രാങ്കോ ബിഷപ്പിനെതിരേ പ്രതിഷേധം അലയടിക്കുകയാണ്. ഡൗൺ ഫ്രാങ്കോ....ഡൗൺ ഫ്രാങ്കോ എന്ന് കൂട്ടമായി മലയാളികൾ കുറിച്ചപ്പോൾ ജന വികാരം അക്ഷരാർഥത്തിൽ വത്തിക്കാനിലേക്ക് എത്തുകയായിരുന്നു. ഇനി വത്തിക്കാന് കണ്ണടച്ച് ഇരുട്ടാക്കാൻ ആകില്ല. നല്ല ആൾ എന്ന് എല്ലാവരും വിശ്വസിക്കുന്ന പാപ്പ ഒരു തീരുമാനം എടുക്കേണ്ടിവരും-ഇങ്ങനെയൊക്കെയാണ് പോ്‌സ്റ്റുകൾ. മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാമാണ് കമന്റുകൾ. ഡൗൺ ഡൗൺ ഫ്രാങ്കോ എന്ന മുദ്രാവക്യമാണ് ഉയരുന്നത്.
കൂട്ടമായി പ്രതികരിക്കുക. വൈദീകരുടേയും ബിഷപ്പ് മാരുടേയും ഇന്ത്യയിലേ ലൈംഗിക പീഡനം വത്തിക്കാനിൽ മുഴങ്ങട്ടെ..ജനവികാരം അലയടിക്കട്ടേ..മലയാളികളുടെ 3.5 കോടി ജന ശക്തിയും ജനാധിപത്യ രീതിയും വത്തിക്കാൻ അറിയട്ടേ. ഫ്രാങ്കോയേ തിരികെ വിളിക്കൂ..കുപ്പായവും തൊപ്പിയും, അംശവടിയും വാങ്ങി വീട്ടിൽ അയക്കൂ..കൈയിലേ പണം എടുത്ത് കേസ് നടത്തട്ടേ..മലയാളികൾ എല്ലാവരും പ്രതികരിക്കുക..നമ്മുടെ ശബ്ദം നേരിട്ട് റോമാ ഭരണാധികാരിയും കത്തോലിക്കാ സഭയുടെ ആഗോള തലവന്റെയും അടുത്ത് എത്താൻ ഇത് മാത്രമാണ് ഏക വഴി..ഈ പൊങ്കാലയിൽ അണി ചേരുക. ഈ ലിങ്ക് വഴി കയറി കമന്റ് എഴുതാം..എന്നൊക്കെ കുറിക്കുന്നവരുണ്ട്.
ഓരോ പോസ്റ്റിന് താഴേയും ഇത്തരത്തിലുള്ള അനവധി കമന്റുകളാണ്. മുമ്പും ഇതേ രീതിയിൽ പലവിഷയങ്ങളിലും സോഷ്യൽ മീഡിയയിൽ മലയാളികൾ എടുപെടൽ നടത്തിയിരുന്നു. ഫ്രാങ്കോ വിഷയത്തിലെ പ്രശ്‌നങ്ങൾ വത്തിക്കാനേയും പോപ്പിനേയും അറിയിക്കാനാണ് ഈ ഇടപെടൽ. പോപ്പിന് കന്യാസ്ത്രീയും പരാതി നൽകിയിരുന്നു. എന്നാൽ അത് ചിലർ മുക്കിയെന്നാണ് പുറത്തു വന്ന സൂചന. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ട് എല്ലാം വത്തിക്കാനെ അറിയിക്കാനുള്ള നീക്കം. ശക്തമായ നടപടിയാണ് ആവശ്യപ്പെടുന്നത്.
വിശ്വാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട പുരോഹിതരുടെ ഭാഗത്തു നിന്നുള്ള അപകീർത്തികരമായ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാകില്ലെന്ന് പോപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നേരിട്ട് പരാതിപ്പെട്ടിട്ട് ഒരു മാസങ്ങൾ ഏറെയായിട്ടും ഇതുവരെ സഭാ അധികാരികൾ പ്രതികരിക്കാൻ പോലും തയാറാകാത്ത സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. മാത്രമല്ല, കേസ് അട്ടിമറിച്ച് ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വത്തിക്കാൻ ന്യൂസിന്റെ ഫെയ്‌സ് ബുക്ക് പേജിലെ പൊങ്കാല.