- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാവ സുരേഷിന്റെ നില ഗുരുതരം; അഞ്ച് മണിക്കൂർ നിർണ്ണായകം; ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ; പ്രതീക്ഷയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി മന്ത്രി വാസവൻ; സൗജന്യ ചികിത്സ നൽകുമെന്ന് മന്ത്രി വീണ ജോർജ്
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. വാവാ സുരേഷിന് നിലവിൽ ബോധം വന്നിട്ടില്ല. ഹൃദയത്തിന്റെ നില സാധാരണ നിലയിലായെങ്കിലും അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി മന്ത്രി വാസവൻ പറഞ്ഞു.
സിപിആർ നൽകിയത് ഗുണമായി. പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അടുത്ത അഞ്ച് മണിക്കൂർ നിർണ്ണായകമാണെന്നും മന്ത്രി പറഞ്ഞു. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെയാണ് വാവാ സുരേഷിന് കടിയേറ്റത്. തുടയിൽ പാമ്പ് കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ചു ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി.
സീരീസ് ആണെന്ന കേട്ടത് Get well soon.#Vavasuresh ???? pic.twitter.com/XIyFuCLNhG
- Feviyan Paulson ???? (@feviyanpaulson2) January 31, 2022
മൂന്നുദിവസം മുൻപ് കുറിച്ചി പാട്ടശേരിയിലെ വീടിനു സമീപത്താണ് മൂർഖനെ കണ്ടത്. വാവ സുരേഷിനെ വിളിച്ച് അറിയിച്ചിരുന്നെങ്കിലും ആശുപത്രിയിലായിരുന്നതിനാൽ തിങ്കളാഴ്ച രാവിലെയാണ് എത്തിയത്. ചാക്കിലാക്കാൻ നാലുതവണ ശ്രമിച്ചെങ്കിലും പാമ്പ് തിരിച്ചിറങ്ങുകയായിരുന്നു. വീണ്ടും ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെയാണു സുരേഷിന്റെ മുട്ടിനുമുകളിൽ കടിയേറ്റത്. മന്ത്രി വി.എൻ.വാസവൻ അടക്കമുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.
രണ്ടാഴ്‌ച്ച മുൻപാണ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പുപിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.
മറുനാടന് മലയാളി ബ്യൂറോ