- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമ്പ് കിണറിൽ വീണാൽ കിണർ മൂടുന്ന ആൾക്കാർ ഉണ്ട്; വീട്ടിലൊരു കോഴിയെ പാമ്പ് കടിച്ച് മരിച്ചാൽ അതിന്റെ ഇറച്ചി നിങ്ങൾക്ക് കഴിക്കാം; പാമ്പിന്റെ വിഷം കഴിച്ചാൽ മരിക്കില്ലെന്നു വാവ സുരേഷ്; വാദം തെളിയിക്കാൻ ചാനൽ പരിപാടിയിൽ വിഷം കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
തിരുവനന്തപുരം: പാമ്പിന്റെ വിഷം മനുഷ്യ ശരീരത്തിൽ എത്തിയാൽ മരിക്കുമെന്നാണ് പൊതുവേ ഉള്ള ധാരണ. പല അനുഭവങ്ങളും പഠിപ്പിച്ചിട്ടുള്ളതും അങ്ങനെ തന്നെയാണ്. എന്നാൽ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് വാവ സുരേഷ്. പാമ്പിന്റെ വിഷം മനുഷ്യ ശരീരത്തിൽ എത്തിയാൽ മരിക്കില്ലെന്നു മാത്രമല്ല, തന്റെ വാദം തെളിയിക്കാനായി ലൈവായി പാമ്പിന്റെ വിഷം വായിലാക്കി കഴിക്കുകയും ചെയ്തു. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റാണ് വാവാ സുരേഷിന്റെ പ്രകടനത്തിന് വേദിയായത്. അവതാരകയായ അൻസിബയും മിമിക്രി ആർട്ടിസ്റ്റ് സൂരജിനേയും വേദിയിൽ നിർത്തിയാണ് വാവാ സുരേഷിന്റെ പ്രകടനം. കൈയിൽ ഒരു പാമ്പുമായി വേദിയിലേക്ക് കടന്നു വരികയും അവതാരകയോട് കാര്യങ്ങൾ വിശദീകരിച്ചതിനു ശേഷം പാമ്പിന്റെ വിഷം പേനയിലാക്കി കുടിക്കുകയായിരുന്നു. എന്റെ ജീവിതത്തിൽ 584 മത്തെ തവണയാണ് പാമ്പിന്റെ വിഷം കഴിക്കുന്നത്. എന്ന് പറയുകയും ചെയ്തു. വിഷം വായിലാക്കിയതിനു ശേഷം കൂളായി പരിപാടിയിൽ വാവ സുരേഷ് തുടർന്നും പങ്കെടുത്തു. ഒപ്പം പ്രേക്ഷകർക്കായി ബോധവത്കരണം കൂടി നടത്തുന്നുണ്ട്. സി
തിരുവനന്തപുരം: പാമ്പിന്റെ വിഷം മനുഷ്യ ശരീരത്തിൽ എത്തിയാൽ മരിക്കുമെന്നാണ് പൊതുവേ ഉള്ള ധാരണ. പല അനുഭവങ്ങളും പഠിപ്പിച്ചിട്ടുള്ളതും അങ്ങനെ തന്നെയാണ്. എന്നാൽ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് വാവ സുരേഷ്. പാമ്പിന്റെ വിഷം മനുഷ്യ ശരീരത്തിൽ എത്തിയാൽ മരിക്കില്ലെന്നു മാത്രമല്ല, തന്റെ വാദം തെളിയിക്കാനായി ലൈവായി പാമ്പിന്റെ വിഷം വായിലാക്കി കഴിക്കുകയും ചെയ്തു.
ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റാണ് വാവാ സുരേഷിന്റെ പ്രകടനത്തിന് വേദിയായത്. അവതാരകയായ അൻസിബയും മിമിക്രി ആർട്ടിസ്റ്റ് സൂരജിനേയും വേദിയിൽ നിർത്തിയാണ് വാവാ സുരേഷിന്റെ പ്രകടനം. കൈയിൽ ഒരു പാമ്പുമായി വേദിയിലേക്ക് കടന്നു വരികയും അവതാരകയോട് കാര്യങ്ങൾ വിശദീകരിച്ചതിനു ശേഷം പാമ്പിന്റെ വിഷം പേനയിലാക്കി കുടിക്കുകയായിരുന്നു. എന്റെ ജീവിതത്തിൽ 584 മത്തെ തവണയാണ് പാമ്പിന്റെ വിഷം കഴിക്കുന്നത്. എന്ന് പറയുകയും ചെയ്തു.
വിഷം വായിലാക്കിയതിനു ശേഷം കൂളായി പരിപാടിയിൽ വാവ സുരേഷ് തുടർന്നും പങ്കെടുത്തു. ഒപ്പം പ്രേക്ഷകർക്കായി ബോധവത്കരണം കൂടി നടത്തുന്നുണ്ട്. സിറ്റിയിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ചാൽ സിറ്റിയിൽ വച്ചാണെങ്കിൽ ഒരു ലക്ഷം രുപ. വനത്തിനടുത്താണെങ്കിൽ 3 ലക്ഷം രൂപയും നഷ്ടപരിഹാരം ലഭിക്കും എന്ന് വാവ സുരേഷ് പറയുന്നു.
സിറ്റിയിൽ വച്ച് കടിച്ചാൽ ട്രീറ്റ് മെന്റിന് ചെലവാകുന്നതിന്റെ 25 ശതമാനവും വനത്തിനടുത്തുനിന്ന് കടിച്ച് ചികിത്സയ്ക്ക് പോയാൽ മുഴുവൻ തുകയും തിരികെ ലഭിക്കും. അങ്ങനെ വല്ല അനുഭവവും അല്ലെങ്കിൽ അത്തരം ആരെയെങ്കിലും പരിചയം ഉണ്ടെങ്കിൽ ബില്ല് എടുത്ത് വച്ച് വെള്ളപ്പേപ്പറിൽ അപേക്ഷ എഴുതി റേഞ്ച് ഓഫീസർക്ക് അപേക്ഷ അയച്ചാൽ മതി. വാവ സുരേഷ് പറയുന്നു.
നീർക്കോലിയുടെ കടിയേറ്റാൽ നമ്മൾ ഉറക്കം കളയേണ്ട ആവശ്യവുമില്ല., പട്ടിണി കിടക്കേണ്ട ആവശ്യവുമില്ല. കടൽ ഒഴികെ മറ്റ് ഏത് വെള്ളത്തിൽ ജീവിക്കുന്ന പാമ്പ് കടിച്ചാലും ഇഷ്ടമുള്ള ഏത് ഭക്ഷണം വേണമെങ്കിലും കഴിക്കാം.. വാവ സുരേഷ് പരയുന്നു.
എന്തായാലും ഫ്‌ളവേഴ്‌സ് ചാനലിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ വീഡിയോ അപ്ലോഡ് ചെയ്തപ്പോൾ മുതൽ വലിയ പിന്തുണയായണ് വാവാ സുരേഷിന് ലഭിക്കുന്നത്. പലർക്കും വാവ സുരേഷിന്റെ പ്രകടനം വിശ്വസിക്കാൻ സാധിക്കുന്നില്ല. ആന്തരിക അവയവങ്ങളിലോ, വായക്കുള്ളിലോ മുറിവുകൾ ഉണ്ടങ്കിൽ മരണപ്പെടാനുള്ള ചാൻസ് ഉണ്ട്. അതു കൊണ്ട് ശ്രദ്ധിക്കണം എന്നാണ് ആളുകൾ പറയുന്നത്.
വീഡിയോ കാണാം...