- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എപ്പോഴും വനംവകുപ്പിന്റെ സഹായത്തിന് സുരേഷ് വേണം; എന്നാൽ ജോലി നൽകാമെന്ന് മാറിമാറി വനംമന്ത്രിമാർ വാഗ്ദാനംചെയ്തിട്ടും ഇതുവരെ പാലിക്കാത്തതെന്തേ? ജീവിതംതന്നെ സർപ്പ സ്നേഹത്തിനായി മാറ്റിവച്ച ഒരു പ്രകൃതിസ്നേഹിയെ ലോകംമുഴുവൻ അറിഞ്ഞിട്ടും രാഷ്ട്രീയക്കാർ തഴയുന്നു; അപ്പോഴും പരാതികളില്ലാതെ കൊച്ചു കുടിലിൽ ജനങ്ങളെ സേവിച്ച് എതു പാതിരാത്രിയിലും ഒരു വിളിപ്പാടകലെ കാത്തുനിന്ന് നാട്ടുകാരുടെ സ്വന്തം വാവ
തിരുവനന്തപുരം: ജീവിതം പാമ്പുപിടിത്തമായി മാറിയതിനാൽ സുരേഷിന് നഷ്ടപ്പെട്ടത് പലതാണ്. സ്്ഥിരമായ ഒരു ജോലി മുതൽ സ്വസ്ഥമായ ഒരു ജീവിതം വരെ. എങ്കിലും അതിൽ നിരാശനല്ല അദ്ദേഹം. അജ്ഞാതമായ ഒരു ഫോൺ കോളിനായി കാത്തിരിക്കുന്നു. പ്രതിഫലമില്ലാത്ത ഈ സേവനം ദശാബ്ദങ്ങളായി തുടരുന്നു കേരളത്തിൽ എല്ലാ ജില്ലകളിലും പോയി പാമ്പു പിടിക്കുന്ന സുരേഷിന് സർക്കാർ ജോലി നല്കണമെന്ന ആവശ്യം നേരത്തേ ഉയർന്നതാണ്. സർക്കാർ ജോലി വാഗ്ദാനങ്ങളും ഒരിടയ്ക്ക് ഏറെയായിരുന്നു. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു മന്ത്രിയായിരുന്ന ബിനോയ് വിശ്വം ഫോറസ്‌റ് വാച്ച്മാൻ ആയി നിയമനം നല്കാമെന്നാണ്. അന്നത്തെ വാഗദാനം അതേപടി ഇപ്പോഴും നിലനിൽക്കുന്നു. അതിനു ശേഷം ഗണേശ് കുമാർ മന്ത്രിയായിരുന്നപ്പോഴും ഇതേ വാഗ്ദാനമാണ് നൽകിയത്. പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല. വീണ്ടും ഇടതു സർക്കാർ അധികാരത്തിൽ വന്നു. വനം മന്ത്രിയായ കെ രാജു ഈ ആവശ്യം നിറവേറ്റുമോ? തികഞ്ഞ അനിശ്ചിതത്തിലാണ് ഈ മനുഷ്യന്റെ ജീവിതം. ഇപ്പോഴും അന്തിയുറങ്ങുന്നത് ഒരു ചെറിയ കുടിലിലാണ്. ധരിക്കുന്ന വസ്തം പോലും ആര
തിരുവനന്തപുരം: ജീവിതം പാമ്പുപിടിത്തമായി മാറിയതിനാൽ സുരേഷിന് നഷ്ടപ്പെട്ടത് പലതാണ്. സ്്ഥിരമായ ഒരു ജോലി മുതൽ സ്വസ്ഥമായ ഒരു ജീവിതം വരെ. എങ്കിലും അതിൽ നിരാശനല്ല അദ്ദേഹം. അജ്ഞാതമായ ഒരു ഫോൺ കോളിനായി കാത്തിരിക്കുന്നു. പ്രതിഫലമില്ലാത്ത ഈ സേവനം ദശാബ്ദങ്ങളായി തുടരുന്നു
കേരളത്തിൽ എല്ലാ ജില്ലകളിലും പോയി പാമ്പു പിടിക്കുന്ന സുരേഷിന് സർക്കാർ ജോലി നല്കണമെന്ന ആവശ്യം നേരത്തേ ഉയർന്നതാണ്. സർക്കാർ ജോലി വാഗ്ദാനങ്ങളും ഒരിടയ്ക്ക് ഏറെയായിരുന്നു. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു മന്ത്രിയായിരുന്ന ബിനോയ് വിശ്വം ഫോറസ്‌റ് വാച്ച്മാൻ ആയി നിയമനം നല്കാമെന്നാണ്. അന്നത്തെ വാഗദാനം അതേപടി ഇപ്പോഴും നിലനിൽക്കുന്നു. അതിനു ശേഷം ഗണേശ് കുമാർ മന്ത്രിയായിരുന്നപ്പോഴും ഇതേ വാഗ്ദാനമാണ് നൽകിയത്. പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല. വീണ്ടും ഇടതു സർക്കാർ അധികാരത്തിൽ വന്നു. വനം മന്ത്രിയായ കെ രാജു ഈ ആവശ്യം നിറവേറ്റുമോ?
തികഞ്ഞ അനിശ്ചിതത്തിലാണ് ഈ മനുഷ്യന്റെ ജീവിതം. ഇപ്പോഴും അന്തിയുറങ്ങുന്നത് ഒരു ചെറിയ കുടിലിലാണ്. ധരിക്കുന്ന വസ്തം പോലും ആരെങ്കിലും വാങ്ങിക്കൊടുക്കുന്നതാണ്. എന്നാൽ അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്ത ഉപകാരമാകട്ടെ വിലമതിക്കാനാവാത്തത്ാണ്. ഈ മനുഷ്യന്റെ ജീവിതം ഇത്തരത്തിൽ വിട്ടുകൊടുക്കാൻ മലയാളികൾ അനുവദിക്കരുത്. സർക്കാർ ഇടപെടൽ അനിവാര്യമാണ്. വനം വകുപ്പിൽ താൽക്കാലിക ജോലിയെങ്കിലും വാവ സുരേഷിന് നല്കാൻ ഇടതു സർക്കാർ തയ്യാറാവണം.
ജീവിതം കൈവിട്ടു പോയതിന്റെ നിരാശയോ പരിഭവമോ ഒട്ടുമില്ല ഈ മനുഷ്യസ്നേഹിക്ക്. ഇനിയും പാമ്പിനെ പിടിക്കാൻ മാത്രമല്ല മറ്റെന്തു സഹായത്തിനും സുരേഷിനെ വിളിച്ചാൽ സുരേഷ് ഓടിയെത്തും അത് വേറൊന്നും മോഹിച്ചല്ല വാവ സുരേഷ് എന്ന വ്യക്തി സമൂഹത്തോടും ജീവ ജാലങ്ങളോടും കാണിക്കുന്ന സ്‌നേഹവും കടമകൊണ്ടു കൂടിയാണ്.
മലയാളികൾക്ക് സുപരിചിതമാണ് ഈ പേര്. വാവ സുരേഷ്....ഒട്ടേറെ ആരാധകരും വാവയ്ക്കുണ്ട്. പാമ്പുമായി ബന്ധപ്പെട്ടുള്ള വാവ സുരേഷിന്റെ ജീവിതം സുപ്രസിദ്ധമാണ് എന്നാൽ യഥാർത്ഥ ജീവിതം അത്ര പരിചിതമാവാൻ ഇടയില്ല.
ബാല്യകാലത്ത് സ്‌കൂളിൽ പോകുന്ന വഴിയിൽ പാമ്പുകളെ കണ്ടാൽ കൗതുകത്തോടെ നോക്കി നിന്നും പിന്നീടത് അതിനെ പിടിച്ചും അവയോട് കളിച്ചും പാമ്പുകളുടെ കൂട്ടുകാരനായി ഇപ്പോൾ സംരക്ഷകനും സാമൂഹ്യസേവകനുമായി മാറിയ ബി സുരേഷിന്റെ ജീവിതം.
തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലാണ് വാവ സുരേഷ് എന്ന ബി സുരേഷ് താമസിക്കുന്നത്. അച്ഛൻ ബാഹുലേയന്റെയും 'അമ്മ കൃഷ്ണമ്മയുടെയും മൂന്നാമത്തെ മകൻ. ഒരു സഹോദരിയും രണ്ടു ജ്യേഷ്ഠന്മാരും.
വാവ സുരേഷ് എന്ന പേരിലും കൗതുകമുണർത്തു മറ്റൊരു പ്രത്യേകതയുമുണ്ട്. പാമ്പിനെ കണ്ടവർ ഭയന്നു നിൽക്കുമ്പോൾ ആളുകൾ സുരേഷിനെ സ്നേഹത്തോടെ വാ വാ സുരേഷേ വന്നു പാമ്പുകളെ പിടിക്കൂ........ എന്ന് പറഞ്ഞതിലൂടെയാണ് അദ്ദേഹം വാവ സുരേഷായി മാറുന്നത് . ഇതൊരു കഥയാവാം. സുരേഷിനോടുള്ള സ്നേഹത്തിൽ പ്രചരിച്ചതുമകാം. പക്ഷേ നാട്ടുകാർ എല്ലാം പേടിക്കുന്ന പാമ്പിന്റെ സുഹൃത്തിന് അരുമയായ ഒരു പേർ ഇരിക്കട്ടെ എന്ന് സഹൃദയർ തീരുമാനിച്ചു നല്കിയതുമാകാം .
പാമ്പുകളുടെ ഭയപ്പെടുത്തുന്ന കഥകളിൽ നിന്നും ആളുകളുടെ പേടിയിൽ നിന്നുമൊക്കെ മാറി പാമ്പിനെ അടുത്തറിയുകയാണ് സുരേഷ് ചെയ്യുന്നത്. അതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നില്ക്കാൻ കഴിഞ്ഞതെന്ന് വാവ പറയുന്നു. സുരേഷ് എന്ന വ്യക്തി ഈ മേഖലയിലേക്ക് കടന്നുവന്നതുകൊണ്ട് ഇന്ന് കേരളത്തിൽ പാമ്പ് എന്ന വർഗത്തിന് വംശ നാശംപോലും സംഭവയ്ക്കാതിരിക്കാൻ ഒരു കാരണമായി എന്ന് തന്നെ പറയാം.ശത്രുവായി കണ്ട് തല്ലിക്കൊന്നിരുന്ന പാമ്പിനോട് അടുത്തു പെരുമാറാൻ ഇപ്പോൾ പലർക്കും പ്രചോദനമായത് ഈ ജീവിതമാണ്. 28 വർഷമായി ഈ മേഖലയിൽ മടുക്കാത്ത തുടർന്ന കൊണ്ടിരിക്കുന്ന സേവനം. ഇതിനിടയിൽ 389 തവണ പാമ്പുകളുടെ കടിയേറ്റു. പത്തുപ്രാവശ്യം ഗുരുതരാവസ്ഥയിലായി. എട്ടുതവണ ഐ സിയു വിലും രണ്ടു പ്രാവശ്യം വെന്റലേറ്ററിലും കിടന്നു. അപ്പോഴെല്ലാം മലയാളികളുടെ പ്രാർത്ഥന സുരേഷിനൊപ്പമുണ്ടായിരുന്നു.
സ്‌കൂളുകൾ , കോളേജുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ക്ളബ്ബുകൾ, ഒട്ടേറെ സംഘടനകൾ ഇങ്ങനെ വാവ അതിഥിയായി എത്താത്ത ഇടങ്ങളില്ല. വലുതും ചെറുതുമായ ഒട്ടേറെ കൂട്ടായ്മകൾ. അംഗീകാരങ്ങൾ എല്ലാം ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്.
പാമ്പുകളെ പറ്റി ബോധവൽക്കരണ ക്ലാസ്സുകളും സുരേഷ് എടുക്കാറുണ്ട്. പാമ്പുകൾക്ക് വിഷം ഇല്ല എന്നത് മനുഷ്യരിലേക്ക് എത്തിച്ചതും വാവയാണ്. യഥാർത്ഥത്തിൽ പാമ്പുകളുടെ ഗ്രന്ഥിയിൽ അടങ്ങിയിട്ടുള്ള ഔഷധത്തെയാണ് പാമ്പിന്റെ വിഷം എന്ന് നാം വിളിക്കുന്നത്. അത് ഒരിക്കലും വെറുതേ കളയാനുള്ളതല്ല .
കാൻസർ അടക്കമുള്ള പല മാറാ രോഗങ്ങൾക്കുമുള്ള മരുന്നുകളിൽ പാമ്പിന്റെ വിഷം ചേരുന്നുണ്ട് എന്ന് കേരളത്തെ മനസിലാക്കി കൊടുക്കാൻ സുരേഷിനു കഴിഞ്ഞു. പാമ്പിന്റെ വിഷം നേരിട്ട് കഴിച്ചു കാണിച്ചു. ഒപ്പം ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പോടെ. ഒരു വർഷം മൂർഖന്റെ ആയിരത്തിലേറെ മുട്ടകൾ സുരേഷ് വിരിയിക്കാറുണ്ട്. പതിനായിരത്തോളം അണലിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നു. പാമ്പു പിടിത്തത്തിനിടയിൽ വനമേഖലകളിൽ നിന്ന് പ്ലാസ്റ്റിക്ക് ഒഴിപ്പിച്ചും വാവ വ്യത്യസ്തനാകുന്നുണ്ട്.
എന്തെങ്കിലും വിഷമം തോന്നിയാൽ, മനസ്സു പതറുന്നുവെന്നു തോന്നിയാൽ വാവ ഒരു യാത്ര പോകും.തന്റെ സ്‌ക്കൂട്ടറിൽ. ദൂരെയൊന്നുമല്ല. വീടിനടുത്തുള്ള ഒരു സ്ഥലത്തു തന്നെ. ആ തിരക്കിൽ ഒറ്റപ്പെട്ട് അല്പനേരമിരുന്നാൽ എല്ലാ ദുഃഖങ്ങളും മറക്കും എന്ന് സുരേഷ് പറയുന്നു. വാവ സുരേഷിന് ഇഷ്ടമായ ആ സ്്ഥലത്ത് ഒരിക്കലും പോകാനിട വരരുതേ എന്ന് എല്ലാവരും പ്രാർത്ഥിക്കുന്നിടമാണ്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ
വിഷമങ്ങൾക്കിടയിൽ ആർ സി സി യിൽ ഉള്ളവർക്കു ഭക്ഷണം കൊടുത്തും, വീടുവച്ചു കൊടുത്തും വാവ സുരേഷ് കാരുണ്യപ്രവർത്തനങ്ങൾ നടത്താറുണ്ട്. സ്വന്തമായി സമ്പാദ്യങ്ങളില്ലെങ്കിലും രണ്ടര കോടിയിലേറെ രൂപ അദ്ദേഹം പല വിധ കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവാക്കി. അതിൽ നിസ്സഹായർക്കുള്ള സഹായവും ദരിദ്രക്കുള്ള വീടും ചികിത്സാസഹായവും മുതൽ പഠിക്കാനായി പുസ്തകങ്ങൾ വാങ്ങി നല്കിയതു വരെയുണ്ട്. ഇട്ടിരിക്കുന്ന ഷർട്ടു പോലും ആരെങ്കിലും വാങ്ങി നല്കാറുള്ളതാണ്, സ്വന്തമായി കൂട്ടിവയ്ക്കാൻ ഒന്നുമില്ല, വീടെന്നുപറയാൻ ഒരു ഓലമേഞ്ഞ കൂര മാത്രമാണ് ഉള്ളതെങ്കിലും പുരസ്‌കാരമായി കിട്ടുന്ന ലക്ഷങ്ങൾ പാവപ്പെട്ടവർക്കു വിതരണം ചെയ്യുന്ന അനന്തമായ കാരുണ്യം.
ഇതിനിടയിൽ കൈവിട്ടു പോയത് സ്വന്തം ജീവിതമായിരുന്നു. അതിൽ ഒട്ടു നിരാശനല്ല സുരേഷ്. വിവാഹ ബന്ധം ഇതു കൊണ്ടാണോ നഷ്ടപെട്ടത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം എല്ലാവർക്കും ഒരേ സാഹചര്യത്തിൽ ജീവിക്കാൻ പറ്റില്ലെന്നാണ്. എട്ടുവയസ്സുമുതൽ ഈ സംരംഭത്തിൽ ഇറങ്ങി തിരിച്ച ആളാണ് താൻ അതുകൊണ്ട് തന്നെ വിവാഹ ജീവിതം മുടങ്ങിയത് ആ കാരണം കൊണ്ടല്ല എന്ന് അദ്ദേഹം പറയുന്നു. ഒഴിഞ്ഞു മാറുന്നു. മകളെകുറിച്ച് ചോദിച്ചാലൂം ഒന്നും പറയാനില്ല എന്നാണ് ഉത്തരം. ഭാര്യക്കൊപ്പമാണ് മകൾ എന്നുമാത്രം പറയും. ഇനിയൊരു വിവാഹ ജീവിതം വേണ്ടേ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും ഇനിയൊരു പരീക്ഷണത്തിന് താൻ തയ്യാറല്ലെന്നുമാണ് വാവയുടെ മറുപടി. ഒരു കൂട്ടം ആളുകളുടെ പരീക്ഷണവസ്തുവാണ് തന്റെ ശരീരം. ജീവിതവും ശരീരവും ഒരു കൂട്ടം ആളുകൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് മാത്രമല്ല, തന്റെ ഈ അവസ്ഥ കാരണം സഹോദരിയും വിവാഹം വേണ്ടെന്നു പറയുന്നത് സുരേഷിനെ വേദനിപ്പിക്കുന്നുണ്ട് .
പാമ്പു പിടിക്കുന്നതിന് പ്രതിഫലം ഒട്ടുമിക്ക ആളുകളും നൽകാറില്ല. കിലോമീറ്ററുകൾ ടാക്‌സി വിളിച്ചെത്തുമ്പോൾ അവർക്ക് കിട്ടുന്നത് ഭീതിയിൽ നിന്ന് മോചനമാണ്. പിടിക്കുന്ന പാമ്പുമായി തിരിച്ചു പോരേണ്ട അവസ്ഥയാണ് വാവ സുരേഷിന് പലപ്പോഴും ഉണ്ടാവുക. അപ്പോഴും സ്വന്തം ഒരു പാമ്പിനെക്കൂടി മോചിപ്പാൻ കഴിഞ്ഞു എന്ന സന്തോഷം മാത്രം.