- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടിലിനടിയിൽ ഒളിച്ചിരുന്നത് കൂറ്റൻ രാജവെമ്പാല; വാവ സുരേഷ് എത്തി പിടികൂടിയത് രാത്രി ഏഴ് മണിയോടെ; തനിക്ക് കിട്ടിയ 197-മത്തെ പെൺ രാജവെമ്പാല അതിഥിയെന്ന് വാവ സുരേഷ്
കൊല്ലത്ത് വീട്ടിലെ കട്ടിലിന് അടിയിൽ ഒളിച്ചിരുന്ന കൂറ്റൻ രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്. കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ കെ എൻ മണീന്ദ്രൻ നായരുടെ വീടിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. വീട്ടുകാർ കാണുമ്പോൾ കട്ടിലിനടിൽ പതുങ്ങിയിരിക്കുകയായിരുന്നു കൂറ്റൻ പാമ്പ്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോട് കൂടി രാജവെമ്പാലയെ പിടികൂടിയ വിവരം വാവ സുരേഷ് തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്ക് വെച്ചത്.
കട്ടിലിന് അടിയിൽ ഒളിച്ചിരുന്ന കൂറ്റൻ രാജവെമ്പാലയെ കുറിച്ച് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വാവ സുരേഷ് രാത്രി 7 മണിയോടു കൂടി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ രാത്രി 10 മണിയോടു കൂടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആര്യങ്കാവ് വനത്തിൽ തുറന്നു വിട്ടു. പൊന്നുചിങ്ങമാസത്തിലെ പുതിയവർഷത്തിൽ എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ 197-മത്തെ പെൺ രാജവെമ്പാല അതിഥി എന്നുപറഞ്ഞാണ് വാവ സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
വാവ സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്...
നമസ്കാരം,
പൊന്നുചിങ്ങമാസത്തിലെ പുതിയവർഷത്തിൽ എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ 197-മത്തെ പെൺ രാജവെമ്പാല അതിഥി. ഉദ്ദേശം 14 അടിയോളം നീളം ഉണ്ട്... വീടിനകത്തു പ്രായമായ ആൾകാർ കിടക്കുന്ന കട്ടിലിനടിയിൽ ആയിരുന്നു കണ്ടത്... കൊല്ലം ജില്ലയിൽ ആര്യങ്കാവ് കരയത്തൂര്മുത്തിൽ ശ്രീ ഭവനിൽ ശ്രീ കെ എൻ മണിന്ദ്രൻ നായർ അവറുകളുടെ വീട്ടിൽ നിന്നും രാത്രി 7 മണിയോടുകൂടി പിടികൂടുകയും.. രാത്രി 10 മണിയോടുകൂടി ആര്യങ്കാവ് ഫോറെസ്റ്റ് ഓഫീസർസിനൊപ്പo ഉള്ള് വനത്തിൽ വിടുകയായിരുന്നു... എല്ലാവർക്കും ഒരു ശുഭരാത്രി നേരുന്നു....
വാവസുരേഷ്....
നമസ്കാരം, പൊന്നുചിങ്ങമാസത്തിലെ പുതിയവർഷത്തിൽ എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ 197-മത്തെ പെൺ രാജവെമ്പാല അതിഥി. ഉദ്ദേശം 14...
Posted by Vava Suresh on Monday, August 17, 2020
മറുനാടന് ഡെസ്ക്