- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമരമുകളങ്ങൾ എന്നാണ്' വയലാർ എഴുതിയത്; അപ്പോൾ ഗംഗയും താമരയുമൊക്കെ തന്നെയാണ് ഈ കവിയുടെ ഉള്ളിൽ ഉള്ളത്; ആ താമരയാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്; 'നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്ത് എന്ന്' വയലാർ എഴുതിയതും സവർണതമൂലം; ഖസാക്കിലടക്കം ഒ.വി വിജയൻ പ്രയോഗിച്ചതും വരേണ്യഭാഷ; ദലിത് ചിന്തകൻ സണ്ണി എം കപിക്കാടിന്റെ പ്രസംഗം വിവാദത്തിൽ; സവർണ്ണചായ, സവർണ്ണ ഊണ്, ബ്രാഹ്മണിക്കൽ മിനറൽ വാട്ടർ എന്നുപറയുമോ എന്ന് ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം അടക്കമുള്ള നിരവധി കാര്യങ്ങളിൽ കേരളീയ നവോത്ഥാനവുമായി ബന്ധപ്പെട്ട് ശക്തമായി പ്രതികരിക്കുന്ന എഴുത്തുകാരനും പ്രഭാഷകനുമാണ് ദലിത് ചിന്തകൻ കൂടിയായ സണ്ണി എം കപിക്കാട്. എന്നാൽ വയലാറിന്റെ പാട്ടുകളിലും ഒ വി വിജയന്റെ എഴുത്തിലുമൊക്കെ സവർണ്ണതയും വരേണ്യതയും ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൻ വിവാദമായിരിക്കയാണ്. അന്തരിച്ച ദലത് ചിന്തകനും എഴുത്തുകാരനുമായ പ്രദീപൻ പാമ്പിരിക്കുന്നിന്റെ അനുസ്മരണ പരിപാടിയിൽ കപിക്കാട് നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചത്. പ്രദീപൻ വയലാർ അടക്കമുള്ളവരെ വിമർശിച്ചത് ഉദ്ധരിച്ചാണ് കപിക്കാട് സംസാരിച്ചത്. വയലാറിന്റെ ഒരോ ഗാനങ്ങളിലും സവർണ ബിംബങ്ങളാണുള്ളതെന്ന് പ്രദീപൻ പാമ്പിരിക്കുന്നിലെ ഉദ്ധരിച്ച് സണ്ണി കപിക്കാട് ചൂണ്ടിക്കാട്ടുന്നു. 'നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്ത് എന്ന്' വയലാർ എഴുതിയതും സവർണ ചിന്തമൂലമാണെന്നും, 'യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമരമുകളങ്ങൾ എന്നാണ്' വയലാർ എഴുത
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം അടക്കമുള്ള നിരവധി കാര്യങ്ങളിൽ കേരളീയ നവോത്ഥാനവുമായി ബന്ധപ്പെട്ട് ശക്തമായി പ്രതികരിക്കുന്ന എഴുത്തുകാരനും പ്രഭാഷകനുമാണ് ദലിത് ചിന്തകൻ കൂടിയായ സണ്ണി എം കപിക്കാട്. എന്നാൽ വയലാറിന്റെ പാട്ടുകളിലും ഒ വി വിജയന്റെ എഴുത്തിലുമൊക്കെ സവർണ്ണതയും വരേണ്യതയും ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൻ വിവാദമായിരിക്കയാണ്. അന്തരിച്ച ദലത് ചിന്തകനും എഴുത്തുകാരനുമായ പ്രദീപൻ പാമ്പിരിക്കുന്നിന്റെ അനുസ്മരണ പരിപാടിയിൽ കപിക്കാട് നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചത്. പ്രദീപൻ വയലാർ അടക്കമുള്ളവരെ വിമർശിച്ചത് ഉദ്ധരിച്ചാണ് കപിക്കാട് സംസാരിച്ചത്. വയലാറിന്റെ ഒരോ ഗാനങ്ങളിലും സവർണ ബിംബങ്ങളാണുള്ളതെന്ന് പ്രദീപൻ പാമ്പിരിക്കുന്നിലെ ഉദ്ധരിച്ച് സണ്ണി കപിക്കാട് ചൂണ്ടിക്കാട്ടുന്നു. 'നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്ത് എന്ന്' വയലാർ എഴുതിയതും സവർണ ചിന്തമൂലമാണെന്നും, 'യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമരമുകളങ്ങൾ എന്നാണ്' വയലാർ എഴുതിയത്, അപ്പോൾ ഗംഗയും താമരയുമൊക്കെ തന്നെയാണ് ഈ കവിയുടെ ഉള്ളിൽ ഉള്ളതെന്നുമാണ് കപിക്കാടിന്റെ വിമർശനം. ഖസാക്കിലടക്കം ഒ.വി വിജയൻ പ്രയോഗിച്ചതും വരേണ്യഭാഷയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കപിക്കാടിന്റെ പ്രസംഗത്തെ രുക്ഷമായി വിമർശിച്ചു ട്രോളുകൾ ഇറക്കിയും പലരും രംഗത്ത് എത്തിയിട്ടുണ്ട്. ജാതീയതയെ ജാതിപറഞ്ഞ് കെടുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഇവർ സവർണ്ണചായ, സവർണ്ണ ഊണ്, ബ്രാഹ്മണിക്കൽ മിനറൽ വാട്ടർ എന്നുപറയുമോ എന്നും ട്രോളുന്നുണ്ട്. ഒരു സിനിമാപാട്ടുകളിൽപോലും സവർണത കണ്ടെത്തുന്നത് പ്രത്യേക മനസ്സുതന്നെയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
കപിക്കാടിനെ വിമർശിച്ചു വന്ന ചില കമന്റുകളും ഇങ്ങനെയാണ്
'ശർക്കരകൊണ്ട് പന്തലുണ്ടാക്കാൻ പറ്റുമോ..? എവിടെ എങ്കിലും, തേൻ മഴയായി പെയ്യാറുണ്ടൊ..??എന്നിട്ട് കവി പാടുകയാണ്, ശർക്കരപ്പന്തലിൽ തേന്മഴ ചൊരിയും' എന്ന്...യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത വരികളല്ലെ... ഇതെഴുതിയ കവിയെ ഒക്കെ പിടിച്ച് ഇതിയാന്റെ ക്ലാസ് കൊടുക്കണം. അപ്പോൾ വരികൾക്ക് യാഥാർത്ഥ്യ ബോധം കടന്നുവരികയും വരികൾ 'ഓലപ്പന്തലിൽ പെരുമഴപെയ്യും'എന്നായി മാറുകയും ചെയ്തേനെ..!
ഒട്ടകങ്ങൾ വരി വരി വരിയായി എന്നൊരു മാപ്പിളപ്പാട്ടുണ്ട് ഇതിനെ കുറിച്ച് ഇദ്ദേഹം എന്തായിരിക്കും പറയുക ..മലയാളി ഒട്ടകത്തെ കണ്ടിട്ടുണ്ടോ ഒട്ടകം വരി വരിയായി പോകുന്ന സ്ഥലം കേരളത്തിലുണ്ടോ .. ഇതൊക്കെ അറേബ്യൻ സംസ്‌കാരം കേരളത്തിലോട്ട് ഇറക്കുമതി ചെയ്യുന്നതല്ലേ ..ഈ രീതിയിൽ പോവുന്ന വിമർശനങ്ങൾ.
കപിക്കാടിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്
കെ രാഘവൻ മാഷിനെപ്പോലുള്ള ആൾക്കാർ, പി ഭാസ്‌ക്കരനെപ്പോലുള്ള ആൾക്കാർ, അവരുടെ സിനിമാ ഗാനങ്ങളിൽ മലയാളിയുടെ നാട്ടിൻ പുറത്തിന്റെ സാധാരണ ജീവിത്തിന്റെ അടയാളങ്ങൾ ഉള്ള അനവധി ബിംബങ്ങൾ ഉണ്ടായിരുന്നു. പി ഭാസ്‌ക്കരന്റെ പാട്ടുകളിൽ, ഈ പറഞ്ഞ സവർണ ജീവിതങ്ങളല്ല അവർണരായ മനുഷ്യരുടെ ജീവിതങ്ങൾ കടന്നുവരുന്നുണ്ട്. എന്നാൽ വയലാറിൽ എത്തുമ്പോൾ ഇത് എങ്ങനെ മാറിമറിയുന്നെന്ന് കൃത്യമായ നിരീക്ഷണത്തിലൂടെ പ്രദീപൻ പുറത്തുകൊണ്ടുവരുന്നു. വയലാർ ആണ് നമ്മുടെ വിപ്ലവ കവിയെന്നും ഓർക്കണം. ബലികുടീരങ്ങളെ എന്ന പാട്ടിൽ ' യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമരമുകളങ്ങൾ എന്നാണ്' വയലാർ എഴുതിയത്. അപ്പോൾ ഗംഗയും താമരയുമൊക്കെ തന്നെയാണ് ഈ കവിയുടെ ഉള്ളിൽ ഉള്ളത് എന്നത് നമ്മൾ അറിയണം. ആ താമരയാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. പ്രദീപന്റെ നിരീക്ഷണത്തിൽ വയലാറിന്റെ ഒരോ ഗാനങ്ങളിലും തറവാട് അടക്കമുള്ള സവർണ ബിംബങ്ങളാണുള്ളത്. പൂക്കളൊക്കെ ശരിക്കും പൂജക്ക് വേണ്ടി മാത്രം പുഷ്പിക്കുന്നതായാണ് വയലാർ എഴുതിയത്. 'നിന്റെ നാലുകെട്ടിന്റെ പടിപ്പുര മുറ്റത്ത് എന്നാണ്' വയലാർ എഴുതിയത്. ആരോടാ പറയുന്നത്. പ്രകൃതിയോടാണ്. പ്രകൃതിപോലും നാലുകെട്ടായി കാണുന്ന രീതിയിൽ എത്രയോ പരിതാപകരമായിരുന്നു മലയാളിയുടെ ഭാവനയെന്നത് വളരെ കൃത്യമായി പ്രദീപൻ പറയുന്നുണ്ട്. വയലാറിനെ ആക്ഷേപിക്കാൻ വേണ്ടി പറയുന്നതല്ല ഇത്. നമ്മുടെ പ്രണയഗാനങ്ങൾക്കുള്ള ഒരു ഗുണം ഒന്നും ഭൂമിയുമായി ബന്ധമില്ല എന്നയാണ്. എല്ലാം ദേവതമാരും സുന്ദരിമാരും സുന്ദരന്മാരുമൊക്കെയാണെല്ലോ. അപ്പോൾ ഇത് കേട്ടുകിടക്കുന്ന നമുക്കും സ്വയം ഒരു രാജകുമാരനെപ്പോലെ തോന്നും. അങ്ങനെ മലയാളിയുടെ ഭാവനയെ യാഥാർഥ്യബോധത്തിൽനിന്ന് അടർത്തി മാറ്റുകയാണ് നടന്നത്. നമ്മുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്തകാര്യങ്ങളാണ് പാട്ടിൽ കടന്നുവരിക.
പ്രദീപന്റെ മറ്റൊരു പ്രധാനപ്പെട്ട നിരീക്ഷണം, മലയാളി സ്ത്രീകളുടെ ലജ്ജയെ കുറിച്ചാണ്. ഇതിന് 'ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും' എന്ന പാട്ടിന് നിർണ്ണായക പങ്കുണ്ടെന്നാണ്. ഏറ്റവും കുറഞ്ഞത് ഒരു ശകുന്തളയെങ്കിലും ആകണം എങ്കിലേ ഒരു സ്ത്രീയെ കുറച്ച് പറയാൻ കഴിയൂ എന്ന സ്ഥിതിയിലാണ്. ഈ പാട്ടുകളൊക്കെ മലയാളിയെ സ്വാധീനിക്കുന്നത്. രംഭ, സാവിത്രി എന്നതൊക്കെ ആരാണെന്ന് മലയാളികൾ പഠിച്ചത് മഹാഭാരതം വായിച്ചല്ല. വയലാറിന്റെ പാട്ടുകളിൽനിന്നാണ്. 'കൃഷ്ണാ നീയെവിടെ' എന്നാണെല്ലോ ചോദിക്കുന്നത്. 'കൗരവരിന്നും ചൂതിൽ ജയിപ്പൂ' എന്നാണ് പറയുന്നത്. കൃഷ്്ണൻ വന്നാലെ പ്രശ്നം പരിഹരിക്കാൻ കഴിയൂ. നമ്മുടെ കൺമുന്നിലുണ്ടാവുന്ന ഒരു പ്രശ്നത്തെപോലും പരിഹരിക്കാനും അഭിസംബോധനചെയ്യാനും ഈ ആയിരം വർഷംമുമ്പുള്ള കൃതികളുടെ കോൺടെക്റ്റ് വേണ്ടിവരുന്നു എന്നതിലുടെയാണ് ഹിന്ദുത്വം കയറിവരുന്നത്.
സ്ത്രീവിരുദ്ധ സവർണബിംബങ്ങൾ സമർഥമായി വയലാർ ഉപയോഗിച്ചു എന്ന പ്രദീപിന്റെ ഉദ്ധരണിയും സണ്ണി ചൂണ്ടിക്കാട്ടുന്നുണ്ട്. ആധുനികതയെ സങ്കൽപ്പിക്കുന്നത് സവർണ്ണ പൊതുബോധത്തോട് ഒപ്പമായിരുന്നു.ഇപ്പോൾ വയലാറിനെ വിമർശിച്ചാൽ അതിന് തകരാറില്ല എന്ന് കേൾവിക്കാർക്ക് തോന്നും. പക്ഷേ എഴുപതുകളിലും എൺപതുകളിലും വയലാറിനെ വിമർശിക്കാൻ കഴില്ലായിരുന്നു.
ഗദ്യത്തിൽ ഇത് ശക്തമായി ഉപയോഗിച്ചത് ഒ.വി വിജയനാണെന്നും പ്രദീപൻ പാമ്പിരിക്കുന്നിനെ ഉദ്ധരിച്ച് സണ്ണി കപിക്കാട് ചൂണ്ടിക്കാട്ടുന്നു. ഖസാക്കിന്റെ ഇതിഹാസം ഉദാഹരണം. മലയാളഭാഷയെ ആധുനിക ലോകബോധത്തിന്റെ മൂശയിൽ വാർത്തെടുക്കുന്നതിന് പകരം വരേണ്യവും അതിഭൗതികവും കേവലവുമായ ഒരു സൗന്ദര്യരൂപമാക്കി മാറ്റിക്കളഞ്ഞത് വിജയനാണ്. മലയാള കൂട്ടക്ഷരങ്ങളെ വാസ്തുശിൽപ്പങ്ങൾ എന്ന് വിജയൻ പ്രയോഗിക്കുമ്പോൾപോലും ഫ്യൂഡൽ ബാന്ധവമായിരുന്നു വിജയനിൽ അന്തർലീനമായിരുന്നത്. ആധുനികതയെ വിജയൻ മനസ്സുകൊണ്ട് സ്വീകരിച്ചിരുന്നില്ല. കമ്യൂണിസത്തോടും വിജയനോടുള്ള വിമുഖത ഈ ആധുനികതാ വിരുദ്ധമായ മനോഭാവത്തിന്റെയും ഭാഷാബോധത്തിന്റെയും കൂടി സൃഷ്ടിയാണ്.- പ്രദീപൻ വർഷങ്ങൾക്കുമുമ്പ് മലയാളിയോട് പറഞ്ഞ കാര്യമാണ് ഞാൻ വായിച്ചത്.- കപിക്കാട് പറയുന്നു.
പക്ഷേ നമ്മൾ വയലാറിന്റെ പാട്ടുകളെല്ലാം പാടി ഖസാക്കിന്റെ ഇതിഹാസമാണ് ലോകോത്തര ഭാഷയാണെന്ന് പറഞ്ഞ് നടക്കുകയായിരുന്നു. നമ്മെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് തിരിച്ചുകൊണ്ടുപോകൻ ശ്രമിക്കുന്നവരുണ്ട്. ഈ ഹാളിനകത്തും പത്തൊമ്പതാം നൂററാണ്ടിലെ മാനസികാവസ്ഥയുമായി ജീവിച്ചിരിക്കുന്നവർ അവർ ഉണ്ട്. അവരെയാണ് നാം കണ്ടുപിടിക്കേണ്ടത്. അവരെയാണ് നാം തിരുത്തേണ്ടത്.- അദ്ദേഹം ചൂണ്ടിക്കാട്ടി.