- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻകിട മുതലാളിമാർ കുന്നുകൾ പണം കൊടുത്തു വാങ്ങി; ഇടിച്ചു നിരത്തി മണ്ണ് വിൽക്കാൻ ബൈപ്പാസ് നിർമ്മാണം മറയാക്കി; മണ്ണും ജലവും സംരക്ഷിക്കാൻ സമരത്തിനിറങ്ങിയ സ്വന്തം സഖാക്കളെ പുറത്താക്കിയും അടിച്ചോടിച്ചും പിണറായി സർക്കാർ കുട പിടിക്കുന്നത് വൻകിടക്കാർക്ക് വേണ്ടി; നൽകിയ ഉറപ്പും ചവറ്റുകൊട്ടയിലിട്ട് മന്ത്രി ജി സുധാകരൻ; നന്ദിഗ്രാം വെടിവെപ്പിന്റെ വാർഷികത്തിൽ കീഴാറ്റൂരിലെ സമരപന്തൽ കത്തിച്ചു ചാമ്പലാക്കിയ സിപിഎം കനലിടുന്നത് കേരളത്തിന്റെ നന്ദിഗ്രാമിനോ?
കണ്ണൂർ: മഹാരാഷ്ട്രയിൽ ചെങ്കൊടി ഏന്തിയ ഒരു ലക്ഷത്തോളം കർഷകർ മുംബൈ എന്ന മഹാനഗരത്തിലേക്ക് മാർച്ചു ചെയ്തു എത്തി തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്ത് മടങ്ങിയ സംഭവം ഇന്ത്യൻ കർഷക പ്രക്ഷോഭങ്ങളുടെ മുന്നേറ്റത്തിൽ പുതുചരിത്രമാണ് കുറിച്ചത്. സിപിഎം അനുഭാവം ലവലേശമില്ലാത്ത അനേക ലക്ഷങ്ങളെ കൈയിലെടുക്കാൻ ഈ സമരത്തിന് സാധിച്ചു. മഹാരാഷ്ട്ര മോഡൽ സമരം സിപിഎം അനുഭാവികളിൽ ആവേശം നിറച്ചിരിക്കുന്ന വേളയിലാണ് അതിനെ തല്ലിക്കെടുത്തും വിധത്തിലുള്ള സംഭവം കണ്ണൂരിലെ കീഴാറ്റൂരിൽ നിന്നും ഉണ്ടായത്. മണ്ണും വെള്ളവും സംരക്ഷിക്കാനും കൃഷി ചെയ്യാനുള്ള അവകാശത്തിനും വേണ്ടി പോരാടിയ കീഴാറ്റൂരിലെ സിപിഎം സഖാക്കളെ തല്ലിയോടിച്ച് അവരുടെ സമരപന്തൽ സിപിഎം പ്രവർത്തകർ തീയിട്ടു നശിപ്പിച്ചത് കടുത്ത പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്. വികസന വിരുദ്ധരെന്ന് മുദ്രകുത്തി പിണറായി സർക്കാർ അവരുടെ സ്വന്തം അണികളെ തന്നെ തള്ളിപ്പറഞ്ഞു കൊണ്ടാണ് തളിപ്പറമ്പ് ബൈപ്പാസിന്റെ കാര്യത്തിൽ നിലപാട് സ്വീകരിച്ചത്. വർഷങ്ങളായി ഇവിടുത്തുകാർ കൃഷി ചെയ്തു പോന്ന സ്ഥലം സംരക്ഷിക്ക
കണ്ണൂർ: മഹാരാഷ്ട്രയിൽ ചെങ്കൊടി ഏന്തിയ ഒരു ലക്ഷത്തോളം കർഷകർ മുംബൈ എന്ന മഹാനഗരത്തിലേക്ക് മാർച്ചു ചെയ്തു എത്തി തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്ത് മടങ്ങിയ സംഭവം ഇന്ത്യൻ കർഷക പ്രക്ഷോഭങ്ങളുടെ മുന്നേറ്റത്തിൽ പുതുചരിത്രമാണ് കുറിച്ചത്. സിപിഎം അനുഭാവം ലവലേശമില്ലാത്ത അനേക ലക്ഷങ്ങളെ കൈയിലെടുക്കാൻ ഈ സമരത്തിന് സാധിച്ചു. മഹാരാഷ്ട്ര മോഡൽ സമരം സിപിഎം അനുഭാവികളിൽ ആവേശം നിറച്ചിരിക്കുന്ന വേളയിലാണ് അതിനെ തല്ലിക്കെടുത്തും വിധത്തിലുള്ള സംഭവം കണ്ണൂരിലെ കീഴാറ്റൂരിൽ നിന്നും ഉണ്ടായത്. മണ്ണും വെള്ളവും സംരക്ഷിക്കാനും കൃഷി ചെയ്യാനുള്ള അവകാശത്തിനും വേണ്ടി പോരാടിയ കീഴാറ്റൂരിലെ സിപിഎം സഖാക്കളെ തല്ലിയോടിച്ച് അവരുടെ സമരപന്തൽ സിപിഎം പ്രവർത്തകർ തീയിട്ടു നശിപ്പിച്ചത് കടുത്ത പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.
വികസന വിരുദ്ധരെന്ന് മുദ്രകുത്തി പിണറായി സർക്കാർ അവരുടെ സ്വന്തം അണികളെ തന്നെ തള്ളിപ്പറഞ്ഞു കൊണ്ടാണ് തളിപ്പറമ്പ് ബൈപ്പാസിന്റെ കാര്യത്തിൽ നിലപാട് സ്വീകരിച്ചത്. വർഷങ്ങളായി ഇവിടുത്തുകാർ കൃഷി ചെയ്തു പോന്ന സ്ഥലം സംരക്ഷിക്കാൻ വേണ്ടി അരയും തലയും മുറുക്കിയാണ് വയൽക്കിളികൾ സമര രംഗത്തു നിന്നത്. പാർട്ടിയുടെ സ്വാധീനം ഉപയോഗിച്ചും വിലയ്‌ക്കെടുത്തും ഒരു വിഭാഗത്തിൽ നിന്നും വയൽ വിലക്കു വാങ്ങാൻ അധികാരികൾക്ക് സാധിച്ചു. എന്നാൽ, ഒരു കൂട്ടം അവസാന നിമിഷം വരെ ഉറച്ചു നിന്നതോടെയാണ് സർക്കാർ അടിച്ചമർത്തൽ നയവുമായി എത്തിയത്.
ദേശീയപാതാ ബൈപ്പാസിനായി സർവേ നടപടികളുമായി അധികൃതർ രംഗത്തെത്തിയ വേളയിലാണ് ഇന്ന് സമരക്കാർ ഡീസൽ കൈയിലേന്തി ആത്മഹത്യാ ശ്രമവുമായി സമര രംഗത്തിറങ്ങിയത്. ഇതിനിടെയാണ് പൊലീസ് ബലപ്രയോഗത്തിലൂടെ വയൽക്കിളികളെ അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനിടെ പൊലീസ് സാന്നിധ്യത്തിൽ സിപിഎം പ്രവർത്തകർ നടത്തിയ അക്രമവും കൊള്ളിവെപ്പുമാണ് കടുത്ത വിമർശനത്തിന് ഇടയാക്കുന്നത്. സമരക്കാരുടെ പന്തൽ പൊലീസ് നോക്കി നിൽക്കെ സിപിഎം പ്രവർത്തകർ കത്തിക്കുകയാണ്.
കീഴാറ്റൂരിൽ ബൈപ്പാസ് വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ വയൽക്കിളികൾ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ച് രംഗത്തുണ്ടായിരുന്നു. ബൈപ്പാസ് കടന്നു പോകാൻ കഴിയുന്ന നല്ല സ്ഥലം വേറെയുണ്ടെന്നും തങ്ങളുടെ വയൽ നശിപ്പിക്കരുതെന്നുമായിരുന്നു സമരക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ഈ വാദം കേൾക്കാതെയാണ് ഇപ്പോൾ കൊയ്‌ത്തൊഴിഞ്ഞ പാടത്തേക്ക് അധികാരികൾ സർവേ ടേപ്പുകളുമായി എത്തിയത്. വലിയ തോതിൽ നെൽവയൽ നികത്തിയാണ് തളിപ്പറമ്പിൽ ബൈപ്പാസ് നിർമ്മിക്കുന്നത്. ആറ് മാസം മുമ്പ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചർച്ചയിൽ ആശങ്കകൾ പരിഹരിക്കാമെന്നും പാതയുടെ അലൈന്മെന്റ് മാറ്റാമെന്നും അധികാരികൾ ഉറപ്പു നൽകിയിരുന്നു. എന്നാൽ, ഈ ഉറപ്പ് പിന്നീട് ചവറ്റുകൊട്ടയിൽ തള്ളുകയാണ് സർക്കാർ ചെയ്തത്.
മന്ത്രയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സർക്കാർ അഭിഭാഷകനും ഈ വിഷയത്തിൽ ഹൈക്കോടതിയിൽ അറിയിച്ചത് സമരക്കാരുടെ ആശങ്കകൾ പരിഹരിക്കുമെന്നായിരുന്നു. എന്നാൽ, പിന്നീട് പാർട്ടി സമ്മേളനം കഴിഞ്ഞതോടെ സർക്കാർ നിലപാട് മാറ്റുകയാണ്. ഇതുമായി ബന്ധപ്പെട്ട് സമരക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ നിരവധിയാണ്. കീഴാറ്റൂരിൽ വയൽനികത്തി ഹൈവേ നിർമ്മിക്കാൻ തീരുമാനിച്ചതിന് പിന്നിൽ തന്നെ നിഗൂഢതകളുണ്ടെന്നാണ് ആരോപണം. പ്രദേശത്ത് ഒന്നിലേറെ കുന്നുകൾ ചില വൻകിട മുതലാളിമാർ വിലക്കു വാങ്ങിയിട്ടുണ്ട്. ഇവിടെ നിന്നും മണ്ണിടിച്ച് നികത്താനുള്ള പദ്ധതിയെന്ന നിലയിലാണ് ഇതുവഴിയുള്ള ഹൈവേ നിർമ്മാണമെന്നാണ് പരിസ്ഥിതി പ്രവർത്തകൻ അഡ്വ. ഹരീഷ് വസുദേവൻ പ്രതികരിച്ചത്. തണ്ണീർ തടങ്ങൾ സംരക്ഷിക്കുമെന്ന് വാഗ്ദാനം നൽകിയ ഇടതു സർക്കാറിന് ഇതൊട്ടും ചേർന്നതെല്ലെന്നു ഹരീഷ് പറഞ്ഞു വെക്കുന്നു.
നെൽവയൽ നികത്തി ഹൈവേ നിർമ്മിക്കാൻ വേണ്ടി വൻതോതിൽ മണ്ണിടിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. ഇത് ഒരേ സമയം കുന്നുകളെ ഇല്ലാതാക്കുന്നതിനൊപ്പം നീർത്തടങ്ങൾ ഇല്ലാതാക്കുമെന്നതും ഉറപ്പാണ്. നിരവധി നെൽപ്പാടങ്ങളിലെ കൃഷിയെയും സാരമായി ബാധിക്കുമെന്നത് ഉറപ്പാണ്. മഹാരാഷ്ട്രയിൽ കർഷകർക്ക് വേണ്ടി സമരം നടത്തിയ സിപിഎം ഇവിടെ കർഷക സമരത്തെ തല്ലിക്കെടുത്തിയതിനെതിരെ സൈബർ ലോകത്തും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. നന്ദി ഗ്രാം വെടിവെപ്പിന്റെ വാർഷിക ദിനത്തിലാണ് ഈ അതിക്രമം നടന്നതെന്നതും യാദൃശ്ചികമാകാം. ബംഗാളിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയായ നന്ദിഗ്രാം സംഭവത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള അതിക്രമമാണ് സിപിഎം കീഴാറ്റൂർ എന്ന വയൽപ്രദേശത്ത് നടത്തിയത്. അതുകൊണ്ട് തന്നെ തുടർന്നുള്ള നാളുകളിലും സമരം മുന്നോട്ടു കൊണ്ടു പോകാൻ തന്നയാണ് വയൽക്കിളികളുടെ ശ്രമം.
ദശിയ പാത ബൈപ്പൈസിനു വേറെ സ്ഥലമുണ്ടായിട്ടും 75 ഏക്കർ പാടശേഖരം നികത്തുന്ന വികസന തീവ്രവാദത്തിന് എതിരെയാണ് വയൽക്കിളികളുടെ സമരം. രണ്ടാം ഘട്ട സമരത്തിന്റെ 24-ാം ദിവസമാണ് അധികാരം ഉപയോഗിച്ച് ആക്രമണം നടത്തിയിരിക്കുന്നത്. കുടിയേറ്റക്കാരുടെ പ്രതിനിധിയായ സിപിഐഎം എംഎൽഎ ജയിംസ് മാത്യുവിന്റെ കടുംപിടുത്തത്തിന് പാർട്ടി കൂട്ടു നിൽക്കുകയായിരുന്നു എന്നാണ് ആരോപണം. പാർട്ടി അംഗങ്ങളും അണികളും കുടുംബങ്ങളുമാണ് സമരം നയിക്കുന്നത്. കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നടക്കുന്ന പരിസ്ഥിതി- കൃഷി സംരക്ഷണ സമരത്തിന് എതിരെ സിപിഐഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ രംഗത്ത് എത്തിയിരുന്നു. വയൽക്കിളികളുടെ നേതാക്കളായ 70 വയസുകാരി നമ്പ്രാടത്ത് ജാനകി, സുരേഷ് കീഴാറ്റൂർ എന്നിവർക്ക് വധഭീഷണി നിലനിൽക്കുന്നുണ്ട്.