- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ടൂറിസം പൊലീസിനുള്ള അവാർഡ് സ്വന്തമാക്കി മട്ടാഞ്ചേരി ടൂറിസം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി ബി റഷീദ്; മികച്ച സേവനങ്ങളൊരുക്കാൻ തയ്യാറാക്കിയത് നിരവധി പദ്ധതികൾ; കൊച്ചിയെ ടൂറിസത്തിന്റെ ഈറ്റില്ലമാക്കി നില നിർത്തുന്നതിന് അർഹിച്ച പുരസ്കാരം
കൊച്ചി: ഇത്തവണത്തെ ടൂറിസം വകുപ്പിന്റെ മികച്ച ടൂറിസം പൊലീസിനുള്ള അവാർഡ് സ്വന്തമാക്കിയത് മട്ടാഞ്ചേരി ടൂറിസം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വി ബി റഷീദാണ്. കൊടുങ്ങല്ലൂർകാരനായ റഷീദ് 2013 ലാണ് ടൂറിസം വകുപ്പിൽ വന്നത്. അന്ന് മുതൽ ഇന്നുവരെ മികച്ച സേവനമാണ് അദ്ദേഹം ടൂറിസം വകുപ്പിൽ കാഴ്ചവെച്ചിട്ടുള്ളത്. മട്ടാഞ്ചേരിയിലെ ടൂറിസം പൊലീസ് സ്റ്റേഷൻ ഇന്ത്യയിലെ തന്നെ ആദ്യ ടൂറിസം പൊലീസ് സ്റ്റേഷനാണ്. 19 പൊലീസുകാരുടെ മികച്ച സേവനം കൊച്ചിയുടെ ടൂറിസ്റ്റ് മേഖലയിൽ നൽകുന്നതിന് മേൽനോട്ടം വഹിക്കുന്ന വ്യക്തിയാണ് റഷീദ്. വിദേശികളെ ഏറെ ആകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് കൊച്ചി. സഞ്ചാരികളുടെ ഇങ്ങോട്ടുള്ള ഒഴുക്ക് ഒരിക്കലും നിലക്കുന്നതല്ല അതുകൊണ്ടുതന്നെ കൊച്ചി പോലൊരു നഗരത്തിൽ സഞ്ചാരികൾക്ക് വേണ്ടതെല്ലാം ഒരുക്കുകയെന്നത് തികച്ചും ഒരു വെല്ലുവിളി ആയിരുന്നുവെന്ന് റഷീദ് മറുനാടൻ മലയാളിയോട് പറഞ്ഞു. സഞ്ചാരികളെ അവരുടെ ആവിശ്യങ്ങൾ മനസ്സിലാക്കി പരിഗണിക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. ഇതിനായി റഷീദിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് പൊലീ
കൊച്ചി: ഇത്തവണത്തെ ടൂറിസം വകുപ്പിന്റെ മികച്ച ടൂറിസം പൊലീസിനുള്ള അവാർഡ് സ്വന്തമാക്കിയത് മട്ടാഞ്ചേരി ടൂറിസം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വി ബി റഷീദാണ്. കൊടുങ്ങല്ലൂർകാരനായ റഷീദ് 2013 ലാണ് ടൂറിസം വകുപ്പിൽ വന്നത്. അന്ന് മുതൽ ഇന്നുവരെ മികച്ച സേവനമാണ് അദ്ദേഹം ടൂറിസം വകുപ്പിൽ കാഴ്ചവെച്ചിട്ടുള്ളത്. മട്ടാഞ്ചേരിയിലെ ടൂറിസം പൊലീസ് സ്റ്റേഷൻ ഇന്ത്യയിലെ തന്നെ ആദ്യ ടൂറിസം പൊലീസ് സ്റ്റേഷനാണ്. 19 പൊലീസുകാരുടെ മികച്ച സേവനം കൊച്ചിയുടെ ടൂറിസ്റ്റ് മേഖലയിൽ നൽകുന്നതിന് മേൽനോട്ടം വഹിക്കുന്ന വ്യക്തിയാണ് റഷീദ്.
വിദേശികളെ ഏറെ ആകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് കൊച്ചി. സഞ്ചാരികളുടെ ഇങ്ങോട്ടുള്ള ഒഴുക്ക് ഒരിക്കലും നിലക്കുന്നതല്ല അതുകൊണ്ടുതന്നെ കൊച്ചി പോലൊരു നഗരത്തിൽ സഞ്ചാരികൾക്ക് വേണ്ടതെല്ലാം ഒരുക്കുകയെന്നത് തികച്ചും ഒരു വെല്ലുവിളി ആയിരുന്നുവെന്ന് റഷീദ് മറുനാടൻ മലയാളിയോട് പറഞ്ഞു. സഞ്ചാരികളെ അവരുടെ ആവിശ്യങ്ങൾ മനസ്സിലാക്കി പരിഗണിക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. ഇതിനായി റഷീദിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് പൊലീസുകാർ ആദ്യം ചെയ്തത് ഓട്ടോ ഡ്രൈവർമാർക്കും ഹോം സ്റ്റേ ഇടപാടുകാർക്കും ബോധവൽക്കരണവും വേണ്ട നിർദ്ദേശങ്ങളും നൽകി. ഹോം സ്റ്റേ എല്ലാംതന്നെ രെജിസ്ട്രേഷൻ ഉള്ളവയാക്കി.
ടൂറിസം പൊലീസുകാരും ലോക്കൽ പൊലീസുകാരും ഓട്ടോ ഡ്രൈവർമാരും ഹോം സ്റ്റേക്കാരേയുമൊക്കെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങി. മറ്റു നിർദ്ദേശങ്ങളെല്ലാം വാട്സാപ്പിലൂടെ കൈമാറി. ഇതിലൂടെ വിവരങ്ങളും നിർദ്ദേശങ്ങളും ഒരുപടുപേരിലേക്കു എത്തിക്കാൻ റഷീദിന് കഴിഞ്ഞു.
കൊച്ചിയെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കുകയെന്നത് എത്രത്തോളം വെല്ലുവിളിയാണെന്ന് ചിന്തിക്കാവുന്നതേയുള്ളു. എന്നാൽ ഇതിനും റഷീദിന്റെ നേതൃത്വത്തിലുള്ള പൊലീസുകാർ പരിഹാരം കണ്ടെത്തി. എല്ലാ ശനിയാഴ്‌ച്ചയും ടൂറിസ്റ്റ് കേന്ദ്രങ്ങൾ വൃത്തിയാക്കാൻ തുടങ്ങി. ഒരു വർഷം മുൻപാണ് ഈ ഇത്തരമൊരു വൃത്തിയാക്കൽ ആരംഭിച്ചത്. സ്വന്തം നാട് വൃത്തിയാക്കുന്ന കാര്യത്തിൽ നാട്ടുകാരും ഒപ്പം കൂടി. ഇന്നും ഇത് തുടരുന്നു.കോർപ്പറേഷന്റെ ഭാഗത്തുനിന്ന് യാതോരു നടപടിയും ടൂറിസ്റ്റ് പ്രദേശങ്ങൾ വൃത്തിയാക്കാൻ ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം ഒരു നടപടി ഉണ്ടായത്.ഇന്ന് എൻ സി സി, കോസ്റ്റ് ഗാഡ്, നാട്ടുകാർ എന്നിവരൊക്കെ ഇതിന്റെ ഭാഗമായ് പ്രവർത്തിക്കുന്നുണ്ട് ഇതിലൂടെ ഹൈജീൻ സാങ്ഷൻ ലഭിച്ചു.
റഷീദിന്റെ നേതൃത്വത്തിൽ ഹർത്താൽ ദിവസത്തിൽ പൊലീസുകാർ ടൂറിസ്റ്റുകളെ സഹായിക്കുന്നുമുണ്ട്. ഹർത്താൽ അറിയാതെ ഇവിടെ എത്തിപ്പെടുന്ന ടൂറിസ്റ്റുകാർ വല്ലാതെ വലയാറുണ്ടെന്ന് റഷീദ് പറയുന്നു. ഇത് ഒഴുവാക്കാൻ വേണ്ടിയാണ് ഇത്തരം ഒരു സഹായം ഒരുക്കിയിരിക്കുന്നത്. ഹർത്താൽ ദിവസങ്ങളിൽ ടൂറിസ്റ്റുകൾക്ക് വേണ്ട സൗകര്യങ്ങളെല്ലാം ടൂറിസം പൊലീസ് ചെയ്തുകൊടുക്കുണ്ട്.ആരുംതന്നെ സഹായം കിട്ടാതെ വലയുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും റഷീദ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇന്ത്യയിലെതന്നെ ആദ്യ ടൂറിസം പൊലീസ് സ്റ്റേഷനാണ് മട്ടാഞ്ചേരിയിൽ സ്ഥിതിചെയ്യുന്നത്.റഷീദിന്റെ മേൽനോട്ടത്തിൽ മികച്ച സേവനമാണ് ഈ പൊലീസുകാർ ടൂറിസം മേഖലക്ക് നൽകുന്നത്. റഷീദിന്റെ ആത്മാർത്ഥമായ പരിശ്രമംകൊണ്ട് നിരവധി മാറ്റങ്ങൾ കൊച്ചിയിലെ ടൂറിസം മേഖലയിൽ ഉണ്ടായി.ഇതുതന്നെയാണ് മികച്ച ടൂറിസം പൊലീസിനായുള്ള ടൂറിസം വകുപ്പിന്റെ അവാർഡ് റഷീദിന്റെ കൈയിൽ എത്തിച്ചത്