- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം; മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല'; മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരിഹസിച്ച് വിഡി സതീശൻ എംഎൽഎ
മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ‌്ക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി വിഡി സതീശൻ എംഎൽഎ രംഗത്ത്. വിവാദമായ ഇംഎംസിസി കരാറുമായി ബന്ധപ്പെട്ട മന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് വി ഡി സതീശന്റെ പ്രതികരണം. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എംഒയു ഒപ്പു വയ്‌പ്പിക്കുക എന്നത് ഒരു നിസാര കാര്യമല്ലെന്ന് സതീശൻ പരിഹസിച്ചു..
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഇഎം സി സിയുമായുള്ള കരാർ പ്രശാന്ത് ഐ എ എസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് രമേശ് ചെന്നിത്തലയെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!! മാത്രമല്ല ഒപ്പുവച്ചതിന്റെ പിറ്റേദിവസം അത് സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്തി മാധ്യമങ്ങളിൽ പരസ്യവും വാർത്തയും!!! എന്നിട്ടും മുഖ്യമന്ത്രിയും 19 മന്ത്രിമാരും അവരുടെ മുപ്പത് വീതമുള്ള പേഴ്സണൽ സ്റ്റാഫും അറിഞ്ഞില്ല എന്നത് അതിനെക്കാൾ കെങ്കേമം!!!'