- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സവർക്കറുടെയും ഗോൾവർക്കറുടെയും ലേഖനങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് കണ്ണൂർ സർവകലാശാല പിൻവലിക്കണം; സർവകലാശാലയും സിപിഎമ്മും തീവ്ര വലതുപക്ഷ നിലപാടിനൊപ്പമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസിൽ ആർ.എസ്.എസ് ആചാര്യന്മാരായ സവർക്കറുടെയും ഗോൾവർക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന നിലപാട് പുനഃപരിശോധിക്കാൻ കണ്ണൂർ സർവകലാശാല തയാറാകണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗാന്ധി ഘാതകരുടെ ആത്മീയ രാഷ്ട്രീയ ആചാര്യന്മാർക്ക് സിലബസിൽ ഇടം നൽകിയ സർവകലാശാല നടപടി അംഗീകരിക്കാനാകില്ല. കേരളീയ പൊതുസമൂഹത്തിലേക്ക് സർവകലാശാലയിലൂടെ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണ്. ഇതിന് സംസ്ഥാന സർക്കാരിന്റെയും സിപിഎം നേതൃത്വത്തിന്റെയും ഒത്താശയുണ്ടോയെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണം.
ഇതൊരു തീവ്ര വലതുപക്ഷ നിലപാടാണ്. ബിജെപിയുടെ തീവ്രവലതുപക്ഷ നിലപാടിനൊപ്പമാണോ കേരളത്തിലെ സർവകലാശാലകളും സിപിഎമ്മും നിൽക്കുന്നതെന്ന് വ്യക്തമാക്കണം. ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാനാകില്ല. സിലബസ് പിൻവലിക്കാൻ സർവകലാശാല തയാറാകണം. മതാധിപത്യ രാഷ്ട്രം ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ചവരാണ് സവർക്കറും ഗോൾവർക്കറും. അവരുടെ തത്വസംഹിതകളാണോ, അതോ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും തത്വസംഹിതകളാണോ നമ്മുടെ കുട്ടികൾ പഠിക്കേണ്ടത് എന്നും വി.ഡി.സതീശൻ ചോദിച്ചു.


