- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ; കോൺഗ്രസ്സിൽ പ്രശ്ങ്ങളുണ്ടെന്ന് തുറന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി; മുതിർ നേതാക്കളെ അനുനയിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ; കോൺഗ്രസ്സിലെ മഞ്ഞുരുകലിന്റെ തുടക്കമെന്ന പ്രതീക്ഷയിൽ പ്രവർത്തകരും
കോട്ടയം: ഡിസിസി അദ്ധ്യക്ഷപട്ടിക പുറത്ത് വിട്ടതോടെ ആരംഭിച്ച കോൺഗ്രസ്സിലെ പൊട്ടിത്തെറികൾക്ക് പരിഹാരമാകുന്നുവെന്ന പ്രതീക്ഷയിൽ പ്രവർത്തകർ.പ്രശ്‌ന പരിഹാരത്തിന് മുതിർന്ന നേതാക്കളുമായി ചർച്ചയാകാമെന്ന് വി ഡി സതീശനും കെ സുധാകരനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉമ്മൻ ചാണ്ടിയെക്കാണാൻ പുതുപ്പള്ളിയലെ വിട്ടിലെത്തിയത്.അരമണിക്കുറോളം ഇരുവരും കൂടിക്കാഴ്‌ച്ച നടത്തി.പുതുപ്പള്ളിയിലേക്ക് വരാൻ തനിക്ക് പ്രത്യേക അനുമതി വേണ്ടെന്നായിരുന്നു വിഡി സതീശന്റെ ആദ്യ പ്രതികരണം.
മുതിർന്ന നേതാക്കൾക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും എല്ലാവരെയും ചേർത്തുനിറുത്തി മുന്നോട്ടുപോകുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം വി ഡി സതീശൻ മാധ്യമങ്ങളാേട് പറഞ്ഞു.അതാണ് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയിൽ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബാധ്യതയുണ്ട്.കോൺഗ്രസിൽ ഇതിന് മുൻപും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച ചരിത്രമാണുള്ളത്. കോൺഗ്രസ് നേതാക്കൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുകയല്ല തന്റെ ജോലി. മുഖ്യമന്ത്രിക്കും ബിജെപിക്കും മറുപടി നൽകുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
അകന്നു നിൽക്കുന്നവരെയെല്ലാം തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. സങ്കടങ്ങളും പരിഭവങ്ങളും പരാതികളും പരിഹരിച്ച് ഒപ്പം നിറുത്തി മുന്നോട്ട് പോകണം. ജ്യേഷ്ഠാനുജന്മാരുടെ പരിഭവം ശത്രുക്കൾ അറിയാതെ നോക്കണം. പ്രശ്നങ്ങളെന്തെന്ന് അവരുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചാലേ പരിഹരിക്കാനാകൂ. ചവിട്ടേറ്റ് കിടക്കുന്നവരുണ്ടെന്ന് തനിക്ക് മനസിലാകും. കെപിസിസി പ്രസിഡന്റിന്റേതാണ് അവസാന വാക്കെന്ന് താൻ പറയുന്നത് സംഘടനാബോധം കൊണ്ടാണ്. അത് പലരും വളച്ചൊടിച്ചു.പ്രവർത്തനശൈലിയിലെ മാറ്റത്തിനുള്ള തുടക്കമാണ് ഇപ്പോഴുള്ളത്.
അത് ധാർഷ്ട്യത്തിന്റെയോ ധിക്കാരത്തിന്റെയോ ഭാഷയല്ല. ജനങ്ങളെ മുന്നിൽ കണ്ടാകണം പ്രവർത്തിക്കേണ്ടത്. നിലപാടുകളിൽ കൃത്യത വേണം. വി.ഡി. സതീശനോ സുധാകരനോ മാത്രം എടുക്കുന്നതല്ല, പാർട്ടി ഒറ്റക്കെട്ടായി എടുക്കുന്നതാണ് തീരുമാനം. അത് എല്ലാവർക്കും ബാധകമാണ്.തിരഞ്ഞെടുപ്പ് പരാജയം മാത്രമല്ല വിജയവും കണക്കിലെടുക്കണം. 2019ലെ വിജയം പരിശോധിക്കണമായിരുന്നു. കോൺഗ്രസ് ആൾക്കൂട്ടമല്ലെന്ന് തെളിയിച്ച് ജനങ്ങൾ ബഹുമാനിക്കുന്ന പാർട്ടിയാവണം. പ്രസിഡന്റ് പറഞ്ഞാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ചലിക്കുമെന്ന് ബോദ്ധ്യപ്പെടുത്തണം. പ്രവർത്തകരുടെ പിന്തുണയാണ് ശക്തിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
എന്നാൽ വളരെ ചുരുക്കിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായതിൽ വേദനയുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.കോൺഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. പാർട്ടിയിൽ ഒരു പ്രശ്‌നമുണ്ടായാൽ ചർച്ചയിലൂടെ പരിഹാരം ഉണ്ടാകണം. ചർച്ചയില്ലാതിരിക്കുന്നത് പ്രശ്‌നങ്ങൾ വഷളാക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സതീശൻ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. നാളെ ചേരാനിരിക്കുന്ന നിർണായകമായ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കണമെന്ന് ഇരുവരോടും വി.ഡി.സതീശൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇരു നോതാക്കളും ഇതിൽ പ്രതികരണം അറിയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സതീശൻ പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയെയും മാറ്റി നിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ സാധ്യമല്ല എന്ന രീതിയിൽ നേരത്തെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പല ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ