- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ ഗർഭിണിയേയും മാതാവിനെയും വീടുകയറി ആക്രമണം; വിവരമറിഞ്ഞെത്തിയ പൊലീസുകാരനെ കടിച്ചു കുടഞ്ഞ് രക്ഷപ്പെടൽ;കോഴിക്കോട് മോഡൽ ഗർഭം കലക്കലിന് വെച്ചൂച്ചിറയിലും ശ്രമം; ആനക്കാരൻ മനോജിനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പത്തനംതിട്ട പൊലീസും
പത്തനംതിട്ട: മദ്യലഹരിയിൽ ഗർഭിണിയേയും മാതാവിനെയും വീടുകയറി ആക്രമിച്ച് ക്രിമിനൽ കേസ് പ്രതി. വിവരമറിഞ്ഞെത്തി, തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിച്ചു കുടഞ്ഞ് പ്രതി രക്ഷപ്പെട്ടു. പൊലീസ് ഉണർന്ന് പ്രവർത്തിച്ചപ്പോൾ മണിക്കൂറുകൾക്കകം പ്രതി വലയിലായി. എട്ടുമാസം ഗർഭിണിയായ യുവതിയെയും മാതാവിനെയുമാണ് വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെ വെച്ചൂച്ചിറ മണ്ണടിശാല പരുവ സ്വദേശി അഞ്ചാനിയിൽ ആനക്കാരൻ മനോജ് എന്നറിയപ്പെടുന്ന മനോഹരൻ (30) ആണ് അക്രമിച്ചത്. ഇവരുടെ സഹായ അഭ്യർത്ഥന കേട്ടെത്തിയ വെച്ചൂച്ചിറ എസ്ഐ അഷ്റഫ്, സിപിഒമാരായ ഷിന്റോ, സിടി സുനിൽ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് പ്രതി അക്രമം നടത്തിയത്. സിപിഒ പിപിഷിന്റോയ്ക്കാണ് പരുക്കേറ്റത്. ഇടതു കാൽ തുടയിലും കാൽമുട്ടിനു മുകളിലും കടിയേറ്റ ഷിന്റോ റാന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്ന ആനക്കാരൻ മനോജിന്റെ അക്രമത്തിൽ നിന്നും ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പരുവ സ്വദേശിനിയായ മണിയമ്മ ബാബുരാജ് രാത്രി എട്ടരയോടെ വെച്ചൂച്ചിറ സ്റ്റേഷനിലേക്കു വിളിച്ചതോടെയാണ്
പത്തനംതിട്ട: മദ്യലഹരിയിൽ ഗർഭിണിയേയും മാതാവിനെയും വീടുകയറി ആക്രമിച്ച് ക്രിമിനൽ കേസ് പ്രതി. വിവരമറിഞ്ഞെത്തി, തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിച്ചു കുടഞ്ഞ് പ്രതി രക്ഷപ്പെട്ടു. പൊലീസ് ഉണർന്ന് പ്രവർത്തിച്ചപ്പോൾ മണിക്കൂറുകൾക്കകം പ്രതി വലയിലായി. എട്ടുമാസം ഗർഭിണിയായ യുവതിയെയും മാതാവിനെയുമാണ് വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെ വെച്ചൂച്ചിറ മണ്ണടിശാല പരുവ സ്വദേശി അഞ്ചാനിയിൽ ആനക്കാരൻ മനോജ് എന്നറിയപ്പെടുന്ന മനോഹരൻ (30) ആണ് അക്രമിച്ചത്.
ഇവരുടെ സഹായ അഭ്യർത്ഥന കേട്ടെത്തിയ വെച്ചൂച്ചിറ എസ്ഐ അഷ്റഫ്, സിപിഒമാരായ ഷിന്റോ, സിടി സുനിൽ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് പ്രതി അക്രമം നടത്തിയത്. സിപിഒ പിപിഷിന്റോയ്ക്കാണ് പരുക്കേറ്റത്. ഇടതു കാൽ തുടയിലും കാൽമുട്ടിനു മുകളിലും കടിയേറ്റ ഷിന്റോ റാന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്ന ആനക്കാരൻ മനോജിന്റെ അക്രമത്തിൽ നിന്നും ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പരുവ സ്വദേശിനിയായ മണിയമ്മ ബാബുരാജ് രാത്രി എട്ടരയോടെ വെച്ചൂച്ചിറ സ്റ്റേഷനിലേക്കു വിളിച്ചതോടെയാണ് സംഭവത്തിനു തുടക്കം.
വിവരം അറിഞ്ഞയുടൻ എസ്‌ഐയും സംഘവും പരുവയിലെത്തി. അപ്പോഴും മനോജ് സ്ഥലത്ത് ബഹളത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിലേക്കു വിളിച്ച സ്ത്രീയുടെ വീട്ടിൽ ആ സമയം അവരും എട്ടു മാസം ഗർഭിണിയായ മകളും മാത്രമാണ് ഉണ്ടായിരുന്നത്. ആണുങ്ങൾ ഇല്ലാത്ത സമയം വീട്ടിൽ അതിക്രമിച്ചു കയറി അക്രമത്തിനു തുനിയുന്നുവെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് മനോജിനെ സ്ഥലത്തു നിന്നും മാറ്റാൻ പൊലീസ് ശ്രമിക്കുന്നതിനിടയിലായിരുന്നു അക്രമം. എളിയിൽ കരുതിയിരുന്ന കത്തി വീശിയതോടെ പൊലീസ് ഇയാളെ ബലമായി പിടിച്ചു കത്തി തട്ടിമാറ്റി.
ഇതിനിടയിൽ തറയിലേക്കു കിടന്ന അക്രമി ഷിന്റോയുടെ കാലിൽ രണ്ടിടത്തായി കടിച്ചു മുറിവേല്പിക്കുകയായിരുന്നു. കിട്ടയ അവസരത്തിൽ എഴുന്നേറ്റ അക്രമി ഇരുളിന്റെ മറവിൽ വീടിനു താഴ് ഭാഗത്തുള്ള കുഴിയിലേക്കു ചാടി രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഇന്നലെ കോഴഞ്ചേരി ജില്ലാ ആശുപത്രി ഭാഗത്തു നിൽക്കുന്നതായി വിവരം ലഭിച്ച പൊലീസ് അവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതും അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തതും.
മനോജ് റാന്നി, എരുമേലി സ്റ്റേഷനുകളിൽ വലിയ മോഷണക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും ചില കേസുകളിൽ ജാമ്യത്തിൽ കഴിയുകയാണെന്നും പൊലീസ് പറഞ്ഞു.