ഗരപിതാവ് ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാനാണ് പാവപ്പെട്ട പെൻഷൻകാർ ഒത്തുകൂടിയത്. എന്നാൽ, അവിടെ അവരെ കാത്തിരുന്നത് പൂർണ നഗ്നരായ നർത്തികമാരും. ഞെട്ടിത്തരിച്ച പെൻഷൻകാരിൽപ്പലരും വിരുന്നിന് നിൽക്കാതെ സ്ഥലം കാലിയാക്കി. എന്നാൽ, ക്രിസ്മസ് വിരുന്നിന് നഗ്ന നർത്തകിമാരെ കൊണ്ടുവന്നതിൽ അപാകതയില്ലെന്നാണ് മേയറുടെ നിലപാട്.

മാഡ്രിഡിലെ ലയോസ ഡെൽ വാലെയിലെ പെൻഷൻകാർക്കുവേണ്ടിയാണ് വിരുന്ന് സംഘടിപ്പിച്ചിരുന്നത്. സ്ത്രീകളും പുരുഷന്മാരുമടക്കമുള്ളവർ ഭക്ഷണത്തിനിരുന്നശേഷമാണ് മേശകൾക്കിടയിലേക്ക് നർത്തകിമാരെത്തിയത്. പലരും പെട്ടെന്ന് അസ്വസ്ഥരാവുകയും അവിടെനിന്ന് പോവുകയും ചെയ്തു. എന്നാൽ, ഇത്തരം പരിപാടികൾക്ക് നർത്തകരെ കൊണ്ടുവരുന്നത് പതിവാണെന്നും അതിൽ തെറ്റായൊന്നും കാണേണ്ടതില്ലെന്നും മേയർ ഹോസെ ജിമനെസ് പറഞ്ഞു.

ചിലർ വേദി വിട്ടുപോയെങ്കിലും മറ്റുള്ളവർ നൃത്തം ആസ്വദിക്കുകയും അവരോടൊപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു. യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനകം വൈറലാവുകയും ചെയ്തു. എല്ലാവർവർഷവും ഡിസംബർ 16-ന് ഇവിടെ പെൻഷൻകാർക്കായി വിരുന്ന് സംഘടിപ്പിക്കാറുണ്ട്. ഇത്തവണയും അത് വലിയ വിജയമായി മാറിയെന്ന് സംഘാടകർ അവകാശപ്പെടുന്നു. 700 താമസക്കാർ മാത്രമുള്ള പട്ടണമാണ് ലയോസ.