- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രി ഇടപെട്ടു; വീട്ടുകാർ ഉപേക്ഷിച്ച് ജീവിതം വഴിമുട്ടിയ പെൺകുട്ടിക്ക് സംരക്ഷണം
തിരുവനന്തപുരം: പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലിൽ ഒറ്റയ്ക്കൊരു വീട്ടിൽ പാർപ്പിച്ചിരുന്ന പെൺകുട്ടിയെ (15) ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്ന് മോചിപ്പിച്ച് സുരക്ഷിതമായി പാർപ്പിച്ചു. വീട്ടുകാർ ഉപേക്ഷിച്ച് പോയ പെൺകുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി പ്രശ്നത്തിലിടപെട്ടത്.
വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പൊലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ പാർപ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയ ശേഷം പെൺകുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പെൺകുട്ടിയെ സന്ദർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ