- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ ഏറ്റവും വലിയ ചുവരെഴുത്ത് വീണാജോർജിന് വേണ്ടി; 338 അടി നീളത്തിൽ വരച്ചത് ആറന്മുള-തിരുവനന്തപുരം ട്രെയിൻ: നവമാദ്ധ്യമങ്ങളിലും ഈ ചുവർ ട്രെയിൻ തരംഗമാകുന്നു
പത്തനംതിട്ട: ഫ്‌ളക്‌സും ബഹുവർണ പോസ്റ്ററും നവമാദ്ധ്യമങ്ങളുമൊക്കെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ പ്രചാരണ ഉപാധികളായി നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും പഴയമയുടെ പ്രതീകമായ ചുവരെഴുത്തിനും ആരാധകർ ഏറെയാണ്. ചുമ്മാതെ സ്ഥാനാർത്ഥിയുടെ പേരും ചിഹ്‌നവും കാണിച്ച് ചുവരെഴുതുന്ന പരമ്പരാഗത രീതിയാണ് ആധുനിക കാലത്തും മാറ്റമില്ലാതെ തുടരുന്നത്. എന്നാൽ ആറന്മുള മണ്ഡലത്തിലെ ന്യൂജെൻ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ വീണാ ജോർജിന് വേണ്ടി നടത്തിയ ഒറ്റ ചുവരെഴുത്ത് മിക്കവാറും ഗിന്നസിൽ ചെന്നെത്തും. 338 അടി നീളത്തിലും 11 അടി ഉയരത്തിലുമുള്ള ഇതിനെ ചുവരെഴുത്ത് എന്നല്ല ചുവർ ചിത്രം എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഒരു തീവണ്ടി ബോഗിയാണ് ചുവരിൽ നീളത്തിൽ വരച്ചിരിക്കുന്നത്. ഇതിന്റെ വശത്തായി വീണയുടെ പടം ഫ്‌ളക്‌സിൽ പ്രിന്റ് ചെയ്ത് ഒട്ടിച്ചിരിക്കുന്നു. വീണാ ജോർജിനെ വിജയിപ്പിക്കുക, നമ്മുടെ ചിഹ്നം എന്നൊക്കെ എഴുത്തിൽ കാണാം. പന്തളം-കുളനട-ആറന്മുള റോഡിൽ കുറിയാനിപ്പള്ളി ജങ്ഷന് സമീപത്തെ മുള്ളൻവാതുക്കൽ എന്ന വീടിന്റെ മതിലിലാണ് ചുവർചിത്രം. തീവണ്ടി കണ്ടാൽ ഒറിജിനലും തോറ
പത്തനംതിട്ട: ഫ്‌ളക്‌സും ബഹുവർണ പോസ്റ്ററും നവമാദ്ധ്യമങ്ങളുമൊക്കെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ പ്രചാരണ ഉപാധികളായി നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും പഴയമയുടെ പ്രതീകമായ ചുവരെഴുത്തിനും ആരാധകർ ഏറെയാണ്. ചുമ്മാതെ സ്ഥാനാർത്ഥിയുടെ പേരും ചിഹ്‌നവും കാണിച്ച് ചുവരെഴുതുന്ന പരമ്പരാഗത രീതിയാണ് ആധുനിക കാലത്തും മാറ്റമില്ലാതെ തുടരുന്നത്.
എന്നാൽ ആറന്മുള മണ്ഡലത്തിലെ ന്യൂജെൻ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ വീണാ ജോർജിന് വേണ്ടി നടത്തിയ ഒറ്റ ചുവരെഴുത്ത് മിക്കവാറും ഗിന്നസിൽ ചെന്നെത്തും. 338 അടി നീളത്തിലും 11 അടി ഉയരത്തിലുമുള്ള ഇതിനെ ചുവരെഴുത്ത് എന്നല്ല ചുവർ ചിത്രം എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഒരു തീവണ്ടി ബോഗിയാണ് ചുവരിൽ നീളത്തിൽ വരച്ചിരിക്കുന്നത്. ഇതിന്റെ വശത്തായി വീണയുടെ പടം ഫ്‌ളക്‌സിൽ പ്രിന്റ് ചെയ്ത് ഒട്ടിച്ചിരിക്കുന്നു. വീണാ ജോർജിനെ വിജയിപ്പിക്കുക, നമ്മുടെ ചിഹ്നം എന്നൊക്കെ എഴുത്തിൽ കാണാം.
പന്തളം-കുളനട-ആറന്മുള റോഡിൽ കുറിയാനിപ്പള്ളി ജങ്ഷന് സമീപത്തെ മുള്ളൻവാതുക്കൽ എന്ന വീടിന്റെ മതിലിലാണ് ചുവർചിത്രം. തീവണ്ടി കണ്ടാൽ ഒറിജിനലും തോറ്റു പോകും. അത്രയ്ക്കുണ്ട് ഫിനിഷിങ്. കമ്പാർട്ട്‌മെന്റിനൊക്കെ വലിപ്പം യഥാർത്ഥത്തിലുള്ളത് തന്നെ വരും. പന്തളം സ്വദേശി സുനിൽ വിശ്വമാണ് ചുവർചിത്രം എഴുതിയത്.
പന്തളം ചേരിക്കൽ സ്‌കൂളിന്റെ ക്ലാസ് മുറികൾക്ക് പുറത്ത് സുനിൽവിശ്വം നടത്തിയ ചുവർ ചിത്ര രചന കണ്ട മെഴുവേലിയിലെ സഖാക്കളാണ് ഇങ്ങനെ ഒരു ചുവരെഴുത്തിനുള്ള ആശയം പകർന്നത്. സുനിലിന്റെ കരവിരുത് കൂടിയായതോടെ ട്രെയിൻ പാളത്തിൽ കയറി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതിന് സമീപത്തായി പാസഞ്ചേഴ്‌സ് യുവർ അറ്റഷൻഷൻ പ്ലീസ് എന്ന അനൗൺസ്‌മെന്റും മുഴങ്ങും.
നൂറുകണക്കിന് ആൾക്കാർ കടന്നു പോകുന്ന മെയിൻ റോഡരികിലുള്ള ഈ ചുവരെഴുത്ത് എല്ലാവർക്കും വിസ്മയമാണ്. പലരും ഈ ചിത്രം എടുത്ത് നവമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു. ഒരാഴ്ച കൊണ്ടാണ് ചുവർചിത്രം പൂർത്തിയായത്. ഗിന്നസ് ബുക്കിൽ ചെന്നെത്താനുള്ള യോഗ്യത ഈ ചുവരെഴുത്തിന് ഉണ്ട്.
സ്ഥാനാർത്ഥി വീണയും ചുവരെഴുത്ത് കണ്ട് അന്തം വിട്ടു നിന്നുപോയി. എന്തായാലും എല്ലാ മണ്ഡലങ്ങളിലുമുള്ള സ്ഥാനാർത്ഥികൾക്ക് അസൂയ പരത്തുന്നതാണ് ഈ ചുവരെഴുത്ത്.