- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി തള്ളിയിട്ടും വീണാ ജോർജിന് സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല; തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു; അനധികൃത സ്വത്തും മതചിഹ്നങ്ങളും സാമുദായിക പ്രീണനവും ആയുധമാക്കി ശിവദാസൻ നായരുടെ എംഎൽഎയാകാനുള്ള പോരാട്ടം തുടരും
ന്യൂഡൽഹി: ആറന്മുള എംഎൽഎ വീണാ ജോർജിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഇതോടെ ആറന്മുള എംഎൽഎയ്ക്ക് വീണ്ടും നിയമപോരാട്ടം ശക്തമാക്കേണ്ട അവസ്ഥയാണുള്ളത്. വീണാ ജോർജിനെ എങ്ങനേയും തോൽപ്പിക്കാനുള്ള കോൺഗ്രസ് നീക്കമാണ് കേസിനെ ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് എത്തിക്കുന്നത്. ഈ കേസിൽ ഹൈക്കോടതിയിൽനിന്നുള്ള രേഖകൾ ഹാജരാക്കാൻ ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, എസ്.അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. എതിർസ്ഥാനാർത്ഥി കെ.ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് ഏജന്റ് വി.ആർ.സോജിയുടേതാണു ഹർജി. സത്യത്തിന്റെ കണികപോലുമില്ലെന്ന് കണ്ടാണ് ഈ ആരോപണം ഹൈക്കോടതി തള്ളിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വീണാ ജോർജ് തന്റെയും ഭർത്താവിന്റെയും സ്വത്തുസംബന്ധിച്ച വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഒരു ആരോപണം. മറ്റൊന്ന് മതചിഹ്നങ്ങൾ ഉപയോഗിച്ചും സാമുദായിക പ്രീണനം നടത്തിയും വോട്ട് പിടിച്ചെന്നതും. ഇതു രണ്ടും ഒരു തെളിവുമില്ലാത്തതും നിലനിൽ
ന്യൂഡൽഹി: ആറന്മുള എംഎൽഎ വീണാ ജോർജിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഇതോടെ ആറന്മുള എംഎൽഎയ്ക്ക് വീണ്ടും നിയമപോരാട്ടം ശക്തമാക്കേണ്ട അവസ്ഥയാണുള്ളത്. വീണാ ജോർജിനെ എങ്ങനേയും തോൽപ്പിക്കാനുള്ള കോൺഗ്രസ് നീക്കമാണ് കേസിനെ ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് എത്തിക്കുന്നത്.
ഈ കേസിൽ ഹൈക്കോടതിയിൽനിന്നുള്ള രേഖകൾ ഹാജരാക്കാൻ ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, എസ്.അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. എതിർസ്ഥാനാർത്ഥി കെ.ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് ഏജന്റ് വി.ആർ.സോജിയുടേതാണു ഹർജി. സത്യത്തിന്റെ കണികപോലുമില്ലെന്ന് കണ്ടാണ് ഈ ആരോപണം ഹൈക്കോടതി തള്ളിയത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വീണാ ജോർജ് തന്റെയും ഭർത്താവിന്റെയും സ്വത്തുസംബന്ധിച്ച വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഒരു ആരോപണം. മറ്റൊന്ന് മതചിഹ്നങ്ങൾ ഉപയോഗിച്ചും സാമുദായിക പ്രീണനം നടത്തിയും വോട്ട് പിടിച്ചെന്നതും. ഇതു രണ്ടും ഒരു തെളിവുമില്ലാത്തതും നിലനിൽക്കുന്നതല്ലെന്നും കണ്ട് ജസ്റ്റിസ് എ എം ഷെഫിക്ക് തള്ളിക്കളയുകയായിരുന്നു.
വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന് വിദേശ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നായിരുന്നു ആദ്യ പ്രചാരണം. ഇത് വാർത്താസമ്മേളനം നടത്തി അവർ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, യുഡിഎഫ് സ്ഥാനാർത്ഥി ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് ഏജന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചന്ദനപ്പള്ളി ഫെഡറൽ ബാങ്കിൽ എൻആർഐ അക്കൗണ്ട് ഉണ്ടെന്നതായിരുന്നു.
വീണയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കാൻ പോന്ന തരത്തിലുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടും അതൊന്നും പരിഗണിച്ചില്ലെന്ന ആരോപണവുമായി സോജി രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് സുപ്രീംകോടതിയെ സമീപിക്കൽ. വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ പേരിലുള്ളതും നാമനിർദ്ദേശപത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ മറച്ചുവച്ചതുമായ ഫെഡറൽ ബാങ്ക് ചന്ദനപ്പള്ളി ശാഖയിലെ അക്കൗണ്ട് അയാളുടേതാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നുള്ള വിധിയിലെ പരാമർശം ബാങ്ക് മാനേജർ ഹാജരാക്കിയ തെളിവുകൾ വേണ്ടവിധം പരിശോധിക്കാതെ സംഭവിച്ചിട്ടുള്ളതാണെന്ന് സോജി പറയുന്നു.
മതത്തിന്റെ പേരിൽ വോട്ടുചോദിച്ചത് തെളിയിക്കാൻ കഴിഞ്ഞില്ലെന്നുള്ള പരാമർശവും നിലനിൽക്കുന്നതല്ല. സാധാരണ തെരഞ്ഞെടുപ്പ് ഹർജികൾ തള്ളുമ്പോൾ കോടതിച്ചെലവ് നൽകാൻ ഉത്തരവിടാറുണ്ട്. ഇവിടെ അതുണ്ടായില്ല. കോടതിച്ചെലവ് അനുവദിക്കാതിരുന്നത് കേസിൽ ന്യായമുണ്ട് എന്നുള്ളതു കൊണ്ടാണ്. സുപ്രീംകോടതിയിൽ നിലവിലുള്ളതും ഈ കേസിലെ തർക്കവിഷയങ്ങളുമായി ബന്ധമുള്ളതുമായ രണ്ടു സുപ്രധാന വിധികളുടെ ലംഘനമാണ് ഹൈക്കോടതി വിധിയെന്നുള്ളതു കൊണ്ടാണ് അപ്പീലിന് പോകുന്നതെന്ന് സോജി പറഞ്ഞു.