- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പത്തനംതിട്ട ജില്ലയിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കും; വീണാ ജോർജ്ജ് എം എൽ എ
ഹൂസ്റ്റൺ: കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ മലയാളികൾ ഉള്ളതും ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വന്നുപോകുന്ന ശബരിമലയുടെ ആസ്ഥാനവുമായ പത്തനംതിട്ട ജില്ലയിൽ ഒരു വിമാനത്താവളം എന്ന ചിരകാലസ്വപ്നം 5 വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുന്നതിന് താൻ അക്ഷീണം പരിശ്രമിക്കുമെന്ന് വീണാ ജോർജ്ജ് എംഎൽഎ. ശബരിമല തീർത്ഥാടകർക്ക് പ്രയോജനകരമാംവിധം ഒരു വിമാനത്താവളം അനുസ്മരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത അനുകൂല നിലപാടുകൾ വീണാ ജോർജ്ജ് സദസ്യരുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലയിലെ മറ്റു എംഎൽഎ.മാരുമായി കൂടിയാലോചിച്ച് വേണ്ടതു ചെയ്യാമെന്ന് വീണാ ജോർജ്ജ് ഉറപ്പു നൽകി. ജില്ലാതിർത്തിയിലുള്ള എരുമേലി ചെറുവള്ളി എസ്റ്റേറ്റിനോടൊപ്പം സർക്കാർ ഉടമസ്ഥതയിലുള്ള യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളുമില്ലാത്ത പ്ലാന്റേഷൻ കോർപ്പറേഷൻ കൊടുമൺ എസ്റ്റേറ്റ്, ശബരിമലയ്ക്കടുത്ത് ളാഹ എസ്റ്റേറ്റ്, കുമ്പഴയ്ക്കടുത്ത് ഹാരിസൺ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളും ജില്ലയിൽ വിമാനത്താവളത്തിന് അനുയോജ്യമായതും, പരിഗണിക്കാവുന്നതാണെന്നും ആവശ്യപ്പെട്ട് വീണാ ജോർജ്ജ് എംഎൽഎ. മുഖേന കേ
ഹൂസ്റ്റൺ: കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ മലയാളികൾ ഉള്ളതും ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വന്നുപോകുന്ന ശബരിമലയുടെ ആസ്ഥാനവുമായ പത്തനംതിട്ട ജില്ലയിൽ ഒരു വിമാനത്താവളം എന്ന ചിരകാലസ്വപ്നം 5 വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുന്നതിന് താൻ അക്ഷീണം പരിശ്രമിക്കുമെന്ന് വീണാ ജോർജ്ജ് എംഎൽഎ.
ശബരിമല തീർത്ഥാടകർക്ക് പ്രയോജനകരമാംവിധം ഒരു വിമാനത്താവളം അനുസ്മരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത അനുകൂല നിലപാടുകൾ വീണാ ജോർജ്ജ് സദസ്യരുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലയിലെ മറ്റു എംഎൽഎ.മാരുമായി കൂടിയാലോചിച്ച് വേണ്ടതു ചെയ്യാമെന്ന് വീണാ ജോർജ്ജ് ഉറപ്പു നൽകി.
ജില്ലാതിർത്തിയിലുള്ള എരുമേലി ചെറുവള്ളി എസ്റ്റേറ്റിനോടൊപ്പം സർക്കാർ ഉടമസ്ഥതയിലുള്ള യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളുമില്ലാത്ത പ്ലാന്റേഷൻ കോർപ്പറേഷൻ കൊടുമൺ എസ്റ്റേറ്റ്, ശബരിമലയ്ക്കടുത്ത് ളാഹ എസ്റ്റേറ്റ്, കുമ്പഴയ്ക്കടുത്ത് ഹാരിസൺ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളും ജില്ലയിൽ വിമാനത്താവളത്തിന് അനുയോജ്യമായതും, പരിഗണിക്കാവുന്നതാണെന്നും ആവശ്യപ്പെട്ട് വീണാ ജോർജ്ജ് എംഎൽഎ. മുഖേന കേരളാ മുഖ്യമന്ത്രിക്ക് പത്തനംത്തിട്ട ജില്ലാ അസോസിയേഷൻ യു.എസ്.എ. സമർപ്പിച്ച നിവേദനത്തിന് മറുപടി പറയുകയായിരുന്നു വീണാ ജോർജ്ജ്.
ജില്ലാ അസോസിയേഷൻ സാരഥിയും പ്രമുഖ മാദ്ധ്യമ പ്രവർത്തകനുമായ ബ്ലസൻ ഹൂസ്റ്റൺ ഇത് സംബന്ധിച്ച നിവേദനം എംഎൽഎ.യ്ക്ക് സമർപ്പിച്ചു. ജില്ലയ്ക്ക് അഭിമാനമായ പമ്പാനദിയുടെ സംരക്ഷണത്തിന് ഊന്നൽ നൽകി, ടൂറിസം രംഗത്ത് വൻ കുതിപ്പിന് ഉതകത്തക്കവണ്ണം, ജില്ലയിലെ പ്രകൃതി രമണീയ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഒരു നദീജല സഞ്ചാര പാത ജില്ലയിൽ ഉണ്ടാകുന്നതിന് ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം അസോസിയേഷൻ സാരഥിയും മാദ്ധ്യമപ്രവർത്തകനുമായ ജീമോൻ റാന്നി എംഎൽഎയ്ക്ക് സമർപ്പിച്ചു.

ഈ പദ്ധതികളിൽ മുതൽ മുടക്കുന്നതുൾപ്പെടെയുള്ള പൂർണ്ണസഹകരണം അമേരിക്കയിലെ പത്തനംതിട്ട പ്രവാസികളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ജെയിംസ് കൂടൽ വാഗ്ദാനം ചെയ്തു. എംഎൽഎ. ആയതിനുശേഷം ആദ്യമായി ഹൂസ്റ്റണിൽ എത്തിയ വീണാ ജോർജ്ജിന് ആവേശ്വോജ്ജ്വലമായ സ്വീകരണമാണ് അസോസിയേഷൻ ഒരുക്കിയത്. നവംബർ 2ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് സ്റ്റാഫോഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിലാണ് സമ്മേളനം ഒരുക്കിയത്.
ഈശ്വരപ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ അഡ്ഹോക്ക് കമ്മറ്റി പ്രസിഡന്റ് ശശിധരൻ നായർ അദ്ധ്യക്ഷതകൂടൽ വഹിച്ചു. ജനറൽ സെക്രട്ടറി ജയിംസ് കുടൽ സ്വാഗതം ആശംസിച്ചു.
ഇന്ത്യൻ പാർലമെന്റിലെ ഉജ്ജ്വലശബ്ദവും, യുവതലമുറയുടെ ആവേശവും മികച്ച വാഗ്മിയുമായ എം.ബി. രാജേഷ് എംപി.യുടെ സാന്നിദ്ധ്യം കൊണ്ട് സമ്മേളനം കൂടുതൽ ശ്രദ്ധേയമായി.

തുടർന്ന് നേതാക്കൾ ചേർന്ന് നിലവിളക്ക് കൊളുത്തി. എം.ബി. രാജേഷ് ജില്ലാ അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ശശിധരൻ നായർ വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചു. സ്ഥാപക ചെയർമാൻ അലക്സാണ്ടർ തോമസ് വീണാ ജോർജ്ജ് എംഎൽഎയ്ക്ക് മെമെന്റോ നൽകി ആദരിച്ചു.
സ്റ്റാഫോഡ് സിറ്റി കൗൺസിൽ പ്രോട്ടെം മേയർ കെൻ മാത്യു, ടോം ഏബ്രഹാം, അസോസിയേഷൻ സാരഥികളും ഹൂസ്റ്റണിലെ പ്രമുഖരുമായ ജോർജ്ജ് ഫിലിപ്പ്, ഡോ.ജോർജ്ജ് കാക്കനാട്, സഖറിയാ കോശി, പൊന്നുപിള്ള, മാമ്മൻ ജോർജ്ജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാജി കല്ലൂർ നന്ദി പറഞ്ഞു.

ശശിധരൻ നായർ, ജെയിംസ് കുടൽ, ഡോ. ജോർജ്ജ് കാക്കനാട്ട്, ഏബ്രഹാം ഈപ്പൻ, ജോർജ്ജ് ഫിലിപ്പ്, പൊന്നുപിള്ള, ബ്ലസൻ ഹൂസ്റ്റൻ, സഖറിയാ കോശി, ഷാജി കല്ലൂർ, മാമ്മൻ ജോർജ്ജ്, ചാർലി വർഗീസ് പടനിലം, റെനി കവലയിൽ, സജി കീക്കൊഴൂർ, റോയി വെട്ടുകുഴി, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.



