- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവത്തിൽ കർശന നടപടി; സെക്യൂരിറ്റി ഏജൻസിയുമായുള്ള കരാർ റദ്ദാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജൻസി സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇതുകൂടാതെ സെക്യൂരിറ്റി ജീവനക്കാരെ നൽകിയ ഏജൻസിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കിൽ ഈ ഏജൻസിയുമായുള്ള കരാർ റദ്ദാക്കാനും മന്ത്രി നിർദ്ദേശം നൽകി.
മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിലല്ലായിരുന്നു ഈ സെക്യൂരിറ്റി ജീവനക്കാർ പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോർട്ടിങും ദൈനംദിന പ്രവർത്തനങ്ങളുമെല്ലാം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിൽ നടത്തണമെന്നും നിർദ്ദേശം നൽകി. ഇതോടൊപ്പം ഈ സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനം നൽകാനും മന്ത്രി നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ