- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മണിശങ്കർ അയ്യരുടെയും കപിൽ സിബലിന്റെയും പരാമർശങ്ങൾ ഗുജറാത്ത് ഫലത്തെ ബാധിച്ചു; നേതാക്കളുടെ പ്രസ്താവനകളുടെ ആനുകൂല്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായി മുതലെടുത്തു'; പാർട്ടി നേതാക്കളെ വിമർശിച്ച് വീരപ്പ മൊയ്ലി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മണിശങ്കർ അയ്യർ, കപിൽ സിബൽ എന്നിവർ നടത്തിയ വിവാദ പരാമർശങ്ങൾ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയസാധ്യതകളെ പ്രതികൂലമായി ബാധിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി. ഇവരുടെ പ്രസ്താവനകൾവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പരമാവധി രാഷ്ട്രീയനേട്ടം കൊയ്തതായും വീരപ്പ മൊയ്ലി അഭിപ്രായപ്പെട്ടു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഗുജറാത്തിൽ നടത്തിയ വിപുലമായ പ്രചാരണം സമ്മാനിച്ച മുൻതൂക്കമത്രയും ഇവരുടെ പരാമർശങ്ങളിലൂടെ കൈമോശം വന്നതായും മൊയ്ലി ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജാതീയമായി അധിക്ഷേപിച്ച് മണിശങ്കർ അയ്യർ നടത്തിയ പരാമർശം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. പരാമർശം വലിയ രാഷ്ട്രീയ വിവാദമായതോടെ രാഹുൽ ഗാന്ധി ഇടപെട്ട് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് അയ്യരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഡൽഹിയിൽ അംബേദ്കർ ഇന്റർനാഷണൽ സെന്റർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മണിശങ്കർ അയ്യർ, കപിൽ സിബൽ എന്നിവർ നടത്തിയ വിവാദ പരാമർശങ്ങൾ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയസാധ്യതകളെ പ്രതികൂലമായി ബാധിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി. ഇവരുടെ പ്രസ്താവനകൾവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പരമാവധി രാഷ്ട്രീയനേട്ടം കൊയ്തതായും വീരപ്പ മൊയ്ലി അഭിപ്രായപ്പെട്ടു.
പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഗുജറാത്തിൽ നടത്തിയ വിപുലമായ പ്രചാരണം സമ്മാനിച്ച മുൻതൂക്കമത്രയും ഇവരുടെ പരാമർശങ്ങളിലൂടെ കൈമോശം വന്നതായും മൊയ്ലി ചൂണ്ടിക്കാട്ടി.
ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജാതീയമായി അധിക്ഷേപിച്ച് മണിശങ്കർ അയ്യർ നടത്തിയ പരാമർശം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. പരാമർശം വലിയ രാഷ്ട്രീയ വിവാദമായതോടെ രാഹുൽ ഗാന്ധി ഇടപെട്ട് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് അയ്യരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഡൽഹിയിൽ അംബേദ്കർ ഇന്റർനാഷണൽ സെന്റർ ഉദ്ഘാടനത്തിനിടെ കോൺഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി നടത്തിയ പരമാർശങ്ങളെ വിമർശിക്കുന്നതിനിടെയാണ് മോദി ഒരു താഴ്ന്ന ജാതിക്കാരനാണെന്ന തരത്തിൽ മണിശങ്കർ അയ്യർ പരാമർശം നടത്തിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ കലാശക്കൊട്ടിനിടെ സൂറത്തിലെ റാലിയിൽ മോദി ഇതിനു മറുപടി നൽകി. മാത്രമല്ല, അയ്യരുടെ പരാമർശം ഗുജറാത്തിലെ ജനങ്ങൾക്കെതിരാണെന്ന തരത്തിൽ വ്യാഖ്യാനിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് റാലികളിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ പരാമർശത്തിനെതിരെ രംഗത്ത് വന്നതോടെ വിവാദം അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു.
നരേന്ദ്ര മോദിക്കെതിരേ മണിശങ്കർ അയ്യർ നടത്തിയ 'നീച് കിസം കി ആദ്മി' പരാമർശം കോൺഗ്രസിനു വൻ തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ ബിജെപിയും മോദിയും ഇത് പ്രചാരണ ആയുധമാക്കി. ഇതേതുടർന്ന് മണിശങ്കർ അയ്യറെ പാർട്ടിയിൽനിന്നു കോൺഗ്രസ് നേതൃത്വം സസ്‌പെൻഡ് ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ ഹൈന്ദവനല്ലെന്നായിരുന്നു കപിൽ സിബലിന്റെ പരാമർശം. രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് മറുപടി പറയവെയാണ് കപിൽ സിബൽ ഇത്തരത്തിൽ പരാമർശം നടത്തിയത്. ഇതും ബിജെപി നേതൃത്വം പ്രചാരണ ആയുധമാക്കിയിരുന്നു. മണി ശങ്കർ അയ്യരുടെ വാക്കുകൾ കോൺഗ്രസിന്റെ സംസ്‌കാരമല്ലെന്നും മാപ്പു പറയുമെന്ന് കരുതുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു. തുടർന്ന്, ഹിന്ദി ഭാഷയിലെ പ്രാവീണ്യക്കുറവ് കാരണമാണ് വാക്കുകൾ തെറ്റായി പറഞ്ഞതെന്നും അതിനാൽ മാപ്പു പറയുന്നതായും മണിശങ്കർ അയ്യർ പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയുടെ ക്ഷേത്രസന്ദർശനങ്ങളെ വിമർശിച്ച ബിജെപിക്ക് മറുപടി നൽകവെയാണ് കപിൽ സിബൽ വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ ഹിന്ദുവല്ലെന്നായിരുന്നു സിബലിന്റെ പരാമർശം. ഈ പ്രസ്താവനയും ബിജെപി നേതാക്കൾ രാഷ്ട്രീയമായി ഉപയോഗിച്ചിരുന്നു.