- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾ പ്രണയിച്ചത് സ്ഥിരം മദ്യപാനിയെ; ഒടുവിൽ ഇനി മദ്യപിക്കില്ലെന്ന് സത്യം ചെയ്യിച്ച് മുരുകേശന് തന്നെ മകളെ വിവാഹം ചെയ്തു കൊടുത്തു; കല്യാണ വിരുന്നിന് മരുമകൻ എത്തിയത് കുടിച്ച് പൂസായും; അപമാന ഭാരത്താൽ അരിവാളിന് കഴുത്തറത്ത് മകളുടെ ഭർത്താവിന് രവിചന്ദ്രൻ കൊന്നത് വിവാഹത്തിന്റെ നാലാം നാൾ; വീരപുരം ഗ്രാമത്തെ ഞെട്ടിച്ച് കൊല
ചെന്നൈ: വിരുന്നിനായി വീട്ടിലെത്തിയ നവവരനെ ഭാര്യാപിതാവ് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ മദ്യപിക്കില്ലെന്ന വാക്ക് തെറ്റിച്ചതിലുള്ള പക. തിരൂവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിലാണ് സംഭവം. ഇവിടെയുള്ള വീരപുരം ഗ്രാമത്തിലെ മുരുകേശനെയാണ് (23) ഭാര്യാപിതാവ് രവിചന്ദ്രൻ കൊലപ്പെടുത്തിയത്. മുരുകേശനും രവിചന്ദ്രന്റെ മകൾ അരവിന്ധ്യയും തമ്മിലുള്ള വിവാഹം നടന്ന നാലാംദിവസമാണ് കൊലപാതകം നടന്നത്.
മുരുകേശനും അരവിന്ധ്യയും തമ്മിൽ പ്രണയമായിരുന്നു. സ്ഥിരം മദ്യപാനിയായ മുരുകേശന് മകളെ കെട്ടിച്ചു കൊടുക്കാൻ രവിചന്ദ്രന് താൽപ്പര്യമില്ലായിരുന്നു. എന്നാൽ പ്രണയത്തിൽ മുരുകേശനും അരവിന്ധ്യയും ഉറച്ചു നിന്നു. ഇതോടെ രവിചന്ദ്രൻ വഴങ്ങി. എന്നാൽ ഇനി താനൊരിക്കലും മദ്യപിക്കില്ലെന്ന് മുരുകേശനെ കൊണ്ട് രവിചന്ദ്രൻ സത്യം ചെയ്യിപ്പിച്ചിരുന്നു. അതിന് ശേഷമാണ് വിവാഹം നടത്തിയത്. മരുമകന്റെ മദ്യപാനം നിർത്തിയെന്ന് രവിചന്ദ്രനും ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.
എന്നാൽ ഇത് തെറ്റിച്ച് മദ്യപിച്ചു ആളുകളുടെ മുന്നിൽ അപമാനിച്ചതിന്റെ വൈരാഗ്യത്തിലാണ് രവിചന്ദ്രൻ മരുമകനെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. ജൂൺ 13-നായിരുന്നു കൂലിവേലക്കാരനായ മുരുകേശനും അരവിന്ധ്യയും തമ്മിലുള്ള വിവാഹം. അതിന് ശേഷം 15-ന് ഇരുവരും വിരുന്നിനായി അരവിന്ധ്യയുടെ വീട്ടിലെത്തി. മദ്യപിച്ചായിരുന്നു മുരുകേശൻ എത്തിയത്. മദ്യപിച്ചിരുന്ന മണം അന്നു തന്നെ എല്ല്ാവരും തിരിച്ചറിഞ്ഞു.
ഇരുവരും ഇവിടെ താമസിച്ചുവരുമ്പോൾ മദ്യപിച്ച മുരുകേശനും രവിചന്ദ്രനും തമ്മിൽ പിന്നീടും വഴക്കുണ്ടായതായി പറയപ്പെടുന്നു. ഈ തർക്കത്തിനിടെ അരിവാളെടുത്ത് മരുമകനെ കൊല്ലുകയായിരുന്നു രവിചന്ദ്രൻ. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
സംഭവത്തെ തുടർന്ന് രവിചന്ദ്രൻ ഒളിവിൽപ്പോയി. തിരുത്തുറൈപൂണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിൽ രവിചന്ദ്രൻ അരിവാൾകൊണ്ടു മുരുകേശനെ വെട്ടുകയായിരുന്നുവെന്ന് തെളിഞ്ഞു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ