- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോംബ് വീണാൽപ്പോലും തകരാത്ത കൂറ്റൻ വാഹനവുമായി പൊലീസ് റോന്ത് ചുറ്റുന്നു; ലണ്ടനിലെ സുരക്ഷ ഇരട്ടിയാക്കിയ ബ്രിട്ടീഷ് പൊലീസ് യുകെയിലെങ്ങും കരുതൽ തുടരുന്നു; ബ്രിട്ടനിലെ സാധാരണക്കാരുടെ ജീവിതത്തിൽ കണ്ണുവെച്ച് പൊലീസ്
ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ബ്രിട്ടനിലെങ്ങും പൊലീസ് കാവൽ ശക്തമാക്കി. സംശയകരമെന്ന് തോന്നുന്ന ഇടങ്ങളിലെല്ലാം പൊലീസ് പരിശോധന ശക്തമാക്കിയതോടെ, ബ്രിട്ടനിലെ സാധാരണക്കാരുടെ ജീവിതവും ആശങ്ക നിറഞ്ഞതായി. ബോംബ് വീണാൽപ്പോലും തകരാത്ത കൂറ്റൻ വാഹനങ്ങളുടെ മുരൾച്ചയാണ് ലണ്ടനിലും പരിസരപ്രദേശങ്ങളിലും കേൾക്കാനുള്ളത്. പാർലമെന്റ് സ്‌ക്വയറിന് മുന്നിൽ സ്‌കോട്ട്‌ലൻഡ് യാർഡിന്റെ കവചിത വാഹനമായ ജാൻകൽ ഗാർഡിയൻ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. ഏഴ് ടൺ ഭാരമുള്ള വാഹനങ്ങൾക്ക് ഓരോന്നിനും ഒരുലക്ഷം പൗണ്ടിലേറെ വിലയുണ്ട്. ഇതിന്റെ ടയറുകളടക്കം വെടിയുണ്ടയെ പ്രതിരോധിക്കുന്നതാണ്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ എട്ട് പൊലീസുകാർക്ക് സഞ്ചരിക്കാനാവും. ബോംബ് സ്‌ഫോടനത്തിലും തകരാത്ത വാഹനത്തിന് എകെ 47-ൽ നിന്നുള്ള വെടിയുണ്ടകളെയും ഭയക്കേണ്ടതില്ല. സർവസജ്ജമായ വാഹനമാണിത്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ അനൗൺസ്‌മെന്റ് നടത്തണമെങ്കിൽ അതിനുള്ള ലൗഡ്‌സ്പീക്കർ സംവിധാനം ഇതിലുണ്ട്. എട്ട് ഓഫീസർമാർക്ക് ഇരിക്കാവുന്ന പിൻഭാഗത്ത് ആയുധങ്ങളും സജ്ജീകരിച്ചിട്ടു
ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ബ്രിട്ടനിലെങ്ങും പൊലീസ് കാവൽ ശക്തമാക്കി. സംശയകരമെന്ന് തോന്നുന്ന ഇടങ്ങളിലെല്ലാം പൊലീസ് പരിശോധന ശക്തമാക്കിയതോടെ, ബ്രിട്ടനിലെ സാധാരണക്കാരുടെ ജീവിതവും ആശങ്ക നിറഞ്ഞതായി. ബോംബ് വീണാൽപ്പോലും തകരാത്ത കൂറ്റൻ വാഹനങ്ങളുടെ മുരൾച്ചയാണ് ലണ്ടനിലും പരിസരപ്രദേശങ്ങളിലും കേൾക്കാനുള്ളത്.
പാർലമെന്റ് സ്‌ക്വയറിന് മുന്നിൽ സ്‌കോട്ട്‌ലൻഡ് യാർഡിന്റെ കവചിത വാഹനമായ ജാൻകൽ ഗാർഡിയൻ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. ഏഴ് ടൺ ഭാരമുള്ള വാഹനങ്ങൾക്ക് ഓരോന്നിനും ഒരുലക്ഷം പൗണ്ടിലേറെ വിലയുണ്ട്. ഇതിന്റെ ടയറുകളടക്കം വെടിയുണ്ടയെ പ്രതിരോധിക്കുന്നതാണ്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ എട്ട് പൊലീസുകാർക്ക് സഞ്ചരിക്കാനാവും. ബോംബ് സ്‌ഫോടനത്തിലും തകരാത്ത വാഹനത്തിന് എകെ 47-ൽ നിന്നുള്ള വെടിയുണ്ടകളെയും ഭയക്കേണ്ടതില്ല.
സർവസജ്ജമായ വാഹനമാണിത്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ അനൗൺസ്‌മെന്റ് നടത്തണമെങ്കിൽ അതിനുള്ള ലൗഡ്‌സ്പീക്കർ സംവിധാനം ഇതിലുണ്ട്. എട്ട് ഓഫീസർമാർക്ക് ഇരിക്കാവുന്ന പിൻഭാഗത്ത് ആയുധങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറത്തേയ്ക്ക് വെടിയുതിർക്കാൻ പ്രത്യേകം സ്ഥലങ്ങളുണ്ട്. വെടിയുണ്ടകളോ ബോംബ് സ്‌ഫോടനമോ ഏശാത്ത ആറിഞ്ച് കനത്തിലുള്ള കവചമാണ് എൻജിനെ സംരക്ഷിക്കുന്നത്.
ഏത് ബാരിക്കേഡിനെയും ഇടിച്ച് നിരപ്പാക്കി മുന്നേറാൻ ശേഷിയുള്ള ബാറുകളാണ് മുൻഭാഗത്തുള്ളത്. വഴിയിൽ തടസ്സങ്ങളിട്ട് വാഹനം നിയന്ത്രിക്കാമെന്ന് വിചാരിച്ചാൽ, അവയെ തള്ളിമാറ്റാൻ ശേഷിയുള്ള കവചവും ഇതിനുണ്ട്. നിലത്തുനിന്നുണ്ടാകുന്ന ബോംബ് സ്‌ഫോടനവും വാഹനത്തെ ഉലയ്ക്കില്ല. അത്രയ്ക്കും കരുത്തുറ്റ ബോഡിയാണ് വാഹനത്തിന്റേത്. 20 അടിയാണ് വാഹനത്തിന്റെ നീളം.
സായുധരായ നൂറിലേറെ പൊലീസുകാരാണ് നഗരത്തിൽ ഇപ്പോൾ കാവൽ നിൽക്കുന്നത്. സ്‌കോട്ട്‌ലൻഡ് യാർഡിന്റെ ഭീകര വിരുദ്ധ വിഭാഗം തലവൻ മാർക്ക് റൗളിക്കാണ് ഇതിന്റെ ചുമതല. അടുത്ത ഏതാനും ദിവസം കൂടി ഇപ്പോഴത്തെ സ്ഥിതി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടന് പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലായിടത്തും ഇരട്ടിയും അതിലേറെയും സായുധ പൊലീസിനെ നിയോഗിച്ചു.
2015 നവംബറിൽ പാരീസിലുണ്ടായ ആക്രമണത്തെത്തുടർന്ന് സായുധ സേനയുടെ എണ്ണം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി സ്‌കോട്ട്‌ലൻഡ് യാർഡ് വ്യക്തമാക്കിയിരുന്നു. വെസ്റ്റ്മിൻസ്റ്റർ ആക്രമണത്തോടെ അതിന്റെ ആവശ്യകത ഏറിയിരിക്കുകയാണ്. ലണ്ടനിലും യുകെയുടെ ഇതര ഭാഗങ്ങളിലും സാധാരണ ജീവിതത്തെ ബാധിക്കാത്ത നിലയിലായിരിക്കും സായുധ സേനയുടെ കാവലെന്നും റൗളി വ്യക്തമാക്കി.