- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേനൽ കടുത്തു; വാഹനങ്ങളിലെ തീപിടുത്തത്തിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി സിവിൽ ഡിഫൻസ്
മസ്‌കത്ത്: വേനൽ കടുത്തതോടെ വാഹനങ്ങളിൽ തീപിടിത്ത സാധ്യത വർധിച്ചതായും ഉടമകൾ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് അഗ്‌നിബാധയുടെ പ്രധാന കാരണം. വാഹനം നിർത്താതെ ഏറെ ദൂരം ഓടിക്കൽ, ഇന്ധന ഓയിൽ ചോർച്ച, ഇലക്ട്രിക്കൽ ലോഡ് അധികമാകൽ, വാഹനത്തിൽ അധിക ഉപകരണം ഘടിപ്പിച്ച് എൻജിന് മേൽ സമ്മർദം വർധിപ്പിക്കൽ, വാഹനത്തിന് ഉള്ളിലെ പുകവലി എന്നിവയും അഗ്‌നിബാധക്ക് കാരണമാകും. വ്യാജ സ്‌പെയർ പാർട്‌സുകൾ ഉപയോഗിക്കുന്നതും അഗ്‌നിബാധക്ക് കാരണമാകും. ഒറിജിനൽ സ്‌പെയർ പാർട്‌സുകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. വാഹനം കൃത്യമായ ഇടവേളകളിൽ അംഗീകൃത കേന്ദ്രങ്ങളിൽ കൊണ്ടുപോയി സർവിസ് ചെയ്യണം, കേടായ ഉപകരണങ്ങളും വയറുകളുമെല്ലാം മാറ്റണം. കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ 1966 വാഹനങ്ങളിലെ തീയണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഒരു ദിവസം ശരാശരി രണ്ടു വാഹനങ്ങൾക്ക് എന്ന തോതിൽ അഗ്‌നിബാധയുണ്ടായിട്ടുണ്ട്. 2013ൽ 669 വാഹനങ്ങൾക്കും 2014ൽ 645 വാഹനങ്ങൾക്കും 2015ൽ 652 വാഹനങ്ങൾക്കും തീപിടിച്ചു.തീപിട
മസ്‌കത്ത്: വേനൽ കടുത്തതോടെ വാഹനങ്ങളിൽ തീപിടിത്ത സാധ്യത വർധിച്ചതായും ഉടമകൾ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് അഗ്‌നിബാധയുടെ പ്രധാന കാരണം. വാഹനം നിർത്താതെ ഏറെ ദൂരം ഓടിക്കൽ, ഇന്ധന ഓയിൽ ചോർച്ച, ഇലക്ട്രിക്കൽ ലോഡ് അധികമാകൽ, വാഹനത്തിൽ അധിക ഉപകരണം ഘടിപ്പിച്ച് എൻജിന് മേൽ സമ്മർദം വർധിപ്പിക്കൽ, വാഹനത്തിന് ഉള്ളിലെ പുകവലി എന്നിവയും അഗ്‌നിബാധക്ക് കാരണമാകും. വ്യാജ സ്‌പെയർ പാർട്‌സുകൾ ഉപയോഗിക്കുന്നതും അഗ്‌നിബാധക്ക് കാരണമാകും. ഒറിജിനൽ സ്‌പെയർ പാർട്‌സുകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.
വാഹനം കൃത്യമായ ഇടവേളകളിൽ അംഗീകൃത കേന്ദ്രങ്ങളിൽ കൊണ്ടുപോയി സർവിസ് ചെയ്യണം, കേടായ ഉപകരണങ്ങളും വയറുകളുമെല്ലാം മാറ്റണം. കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ 1966 വാഹനങ്ങളിലെ തീയണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
ഒരു ദിവസം ശരാശരി രണ്ടു വാഹനങ്ങൾക്ക് എന്ന തോതിൽ അഗ്‌നിബാധയുണ്ടായിട്ടുണ്ട്. 2013ൽ 669 വാഹനങ്ങൾക്കും 2014ൽ 645 വാഹനങ്ങൾക്കും 2015ൽ 652 വാഹനങ്ങൾക്കും തീപിടിച്ചു.
തീപിടിത്തമുണ്ടായാൽ ആദ്യം വാഹനത്തിൽ സൂക്ഷിച്ചിരിക്കുന്ന ഫയർ എക്സ്റ്റിംഗിഷ്വർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിക്കണം. സാധിക്കാത്ത പക്ഷം എമർജൻസി നമ്പറായ 9999ൽ ബന്ധപ്പെടണമെന്നും മുന്നറിയിപ്പിൽ പറയുന്നു