- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണമില്ലാതെ ഞെരുങ്ങി നിന്ന തോമസ് ഐസക്കിന് ആശ്വാസമായത് സുരേഷ് ഗോപിയും ഫഹദ് ഫാസിലും അമല പോളും! മൂവർക്കെതിരെയും കേസ് എടുത്തതോടെ ഇതരസംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ എല്ലാം കേരളത്തിൽ നികുതി അടച്ചു; എല്ലാ നികുതി വരുമാനവും കുറഞ്ഞപ്പോൾ വാഹന രജിസ്ട്രേഷൻ നികുതിയിൽ വൻ കുതിച്ചു ചാട്ടം
തിരുവനന്തപുരം: ജിഎസ്ടി മൂലം രാജ്യം മുഴുവൻ കുടത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായിട്ടും കേരളത്തിൽ നികുതിചോർച്ച വ്യാപകമാണ്. ഇതോടെ സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുകയാണ്. സംസ്ഥാന ഖജനാവിന് നിയന്ത്രണങ്ങൾ പോലും ഏർപ്പെടുത്തിയ അവസരവുമുണ്ടായി. കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ മറ്റ് മാർഗ്ഗങ്ങൽ തേടിയിരിക്കയായിരുന്നു മന്ത്രി തോമസ് ഐസക്ക്. ഇതിനിടെയാണ് അദ്ദേഹത്തിന് സന്തോഷത്തിന് വകനൽകുന്ന ഒരു കാര്യം സംഭവിച്ചത്. പുതുച്ചേരിയിൽ വാഹനം രജിസ്റ്റർചെയ്ത് നികുതിത്തട്ടിപ്പ് നടത്തിയതിന് സിനിമാ താരങ്ങളുടെ പേരിൽ കേസെടുത്തപ്പോൾ സംസ്ഥാനത്തിന്റെ നികുതിയിലും വർദ്ധനവുണ്ടായി.. കേരളത്തിലെ മോട്ടോർവാഹന നികുതിവരുമാനത്തിലാണ് കുതിപ്പുണ്ടായത്. മറ്റെല്ലാ നികുതിയിനങ്ങളിലും വളർച്ച കുറഞ്ഞപ്പോൾ മോട്ടോർവാഹന നികുതിവരുമാനം 22 ശതമാനം വളർന്നതായി മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇത് അഭൂതപൂർവമാണ്. ''രണ്ടു മാന്യന്മാരുടെ പേരിൽ കേസ് വന്നതോടെ എല്ലാവരും വാഹനങ്ങൾ കേരളത്തിൽത്തന്നെ രജിസ്റ്റർചെയ്യാൻ തു
തിരുവനന്തപുരം: ജിഎസ്ടി മൂലം രാജ്യം മുഴുവൻ കുടത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായിട്ടും കേരളത്തിൽ നികുതിചോർച്ച വ്യാപകമാണ്. ഇതോടെ സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുകയാണ്. സംസ്ഥാന ഖജനാവിന് നിയന്ത്രണങ്ങൾ പോലും ഏർപ്പെടുത്തിയ അവസരവുമുണ്ടായി. കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ മറ്റ് മാർഗ്ഗങ്ങൽ തേടിയിരിക്കയായിരുന്നു മന്ത്രി തോമസ് ഐസക്ക്. ഇതിനിടെയാണ് അദ്ദേഹത്തിന് സന്തോഷത്തിന് വകനൽകുന്ന ഒരു കാര്യം സംഭവിച്ചത്.
പുതുച്ചേരിയിൽ വാഹനം രജിസ്റ്റർചെയ്ത് നികുതിത്തട്ടിപ്പ് നടത്തിയതിന് സിനിമാ താരങ്ങളുടെ പേരിൽ കേസെടുത്തപ്പോൾ സംസ്ഥാനത്തിന്റെ നികുതിയിലും വർദ്ധനവുണ്ടായി.. കേരളത്തിലെ മോട്ടോർവാഹന നികുതിവരുമാനത്തിലാണ് കുതിപ്പുണ്ടായത്. മറ്റെല്ലാ നികുതിയിനങ്ങളിലും വളർച്ച കുറഞ്ഞപ്പോൾ മോട്ടോർവാഹന നികുതിവരുമാനം 22 ശതമാനം വളർന്നതായി മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇത് അഭൂതപൂർവമാണ്. ''രണ്ടു മാന്യന്മാരുടെ പേരിൽ കേസ് വന്നതോടെ എല്ലാവരും വാഹനങ്ങൾ കേരളത്തിൽത്തന്നെ രജിസ്റ്റർചെയ്യാൻ തുടങ്ങി''-മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തു നികുതി വെട്ടിക്കുന്ന സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടയാണ് പോണ്ടിച്ചേരി രജിസ്‌ട്രേഷൻകാർ മറ്റു മാർഗ്ഗങ്ങൾ തേടിയത്. ഇതോടെ നിരവധി പേർ തിരികെ കേരളത്തിൽ വാഹനങ്ങൾ രജിസ്റ്ററ്# ചെയ്തു. പുതുച്ചേരിയിൽ കാർ രജിസ്റ്റർചെയ്തതിന് നടൻ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. സുരേഷ് ഗോപി എംപി.യെ പൊലീസ് ചോദ്യംചെയ്തു. നടി അമലാപോളിനെതിരേയും കേസുണ്ട്.
അഞ്ചുവർഷത്തെ വാഹന രജിസ്ട്രേഷൻ പരിശോധിച്ച് കേരളത്തിനുപുറത്ത് രജിസ്ട്രേഷൻ നടത്തിയ 5000 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മോട്ടോർവാഹന നികുതിയിലെ ഈ വളർച്ചയാണ് കേരളത്തിലെ നികുതിവരുമാനരംഗത്ത് ഇപ്പോഴുള്ള ഏക രജതരേഖയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സിനിമാരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള പ്രമുഖരുടെ പേരു വിവരങ്ങൾ് ഇതിനകം പുറത്തു വന്നിരുന്നു. സുരേഷ് ഗോപി എംപി, അമലാപോൾ, കാരാട്ട് ഫൈസൽ തുടങ്ങിയവരുടെ വിവരങ്ങളാണ് പുറത്തു വന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള പത്തോളം ആഡംബര വാഹനങ്ങളാണ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ മാത്രം കണ്ടെത്തിയത്. മൂന്നു കോടി രൂപയുടെ റോൾസ് റോയ്സ് കാർ ഉൾപ്പെടെയുള്ളവ ഇക്കൂട്ടത്തിൽപ്പെടും. ഉടമകളാരും കേരളത്തിൽ ഇല്ലെന്ന മറുപടിയാണ് ഫ്ളാറ്റിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
നികുതി വെട്ടിപ്പു ശ്രദ്ധയിൽ പെ്ട്ടതോടെ ബെൻസ് കാറിന്റെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് നടൻ ഫഹദ് ഫാസിൽ അറിയിച്ചിരുന്നു. മേട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിക്കുകയും ചെയ്തു. പോണ്ടിച്ചേരിയിൽ നിന്ന് എൻഒസി കിട്ടിയാലുടൻ രജിസ്ട്രേഷൻ മാററുമെന്നാണ് മേട്ടോർ വാഹന വകുപ്പിന്റെ നോട്ടീസിലുള്ള മറുപടിയിൽ നടൻ ഇക്കാര്യം അറിയിച്ചത്.
പോണ്ടിച്ചേരി സ്വദേശികളായവർക്ക് മാത്രമേ പോണ്ടിച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാർ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ട് വരികയാണെങ്കിൽ കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം. എന്നാൽ ഇതുസംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസിന്, പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് കേരളത്തിൽ നികുതി അടക്കില്ല എന്ന മറുപടിയാണ് അമല പോൾ നൽകിയത്.
നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിൽ വാഹന രജിസ്ട്രേഷൻ നടത്തിയ സംഭവത്തിൽ വാഹന ഉടമകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തു നിന്നു വാങ്ങി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത 1187 വാഹനങ്ങളുടെ വിവരങ്ങളാണ് കണ്ടെത്തിയത്. ഈ വാഹനങ്ങളുടെ ഉടമകൾക്കാണ് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചത്. തൃശൂരിൽ 14 പേർക്കും എറണാകുളത്ത് 12 പേർക്കും കോഴിക്കോട് 8 പേർക്കും നോട്ടീസയച്ചു.
സംസ്ഥാനത്ത് വാങ്ങിയ വാഹനങ്ങൾ താത്കാലിക പെർമിറ്റെടുത്ത് പോണ്ടിച്ചേരിയിലെത്തിച്ച് സ്ഥിരം രജിസ്‌ട്രേഷൻ നേടുന്നതായും കണ്ടെത്തിയിരുന്നു. തുടർന്ന് ഇത്തരം രജിസ്‌ട്രേഷൻ നൽകുന്നത് നിർത്തിവെച്ചു. എറണാകുളത്ത് മാത്രം പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള 800 ആഡംബരവാഹനങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളുടെ സർവീസ് സെന്ററുകൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഒരോ വാഹനത്തിലും ശരാശരി 20 ലക്ഷം രൂപയുടെ നികുതിനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.