- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിലെത്തിക്കുക ലക്ഷ്യം; വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസിക്ക് അടിവരയിട്ട് കേന്ദ്ര ബജറ്റ്; സ്വകാര്യ വാഹനത്തിന്റെ ആയുസ് ഇനി 20 വർഷം;വാണിജ്യ വാഹനത്തിന് 15 വർഷം; പൊളിക്കൽ നയത്തിലൂടെ വാഹന വിപണിയിലെ വരുമാനം 4.5 ലക്ഷം കോടിയായി ഉയരുമെന്ന് കണക്കുകൂട്ടൽ
ന്യൂഡൽഹി: പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസിക്ക് അടിവരയിട്ട് കേന്ദ്ര ബജറ്റ്. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക 15 വർഷവും ആയുസ്സ് നിശ്ചയിച്ച് പൊളിക്കാൻ നിർദേശിക്കുന്നതാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസി.
പഴക്കം ചെന്നതും പ്രവർത്തന യോഗ്യമല്ലാത്തതുമായി വാഹനങ്ങൾ പൊളിക്കുന്നതിനും, ഇതിന് പകരമായി കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കുന്നതും പ്രകൃതി സൗഹാർദ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുകയുമാണ് സ്‌ക്രാപ്പിങ്ങ് പോളിസിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പഴയ വാഹനങ്ങൾ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കും. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പഴയ വാഹനങ്ങൾ പൊളിക്കുക. സ്‌ക്രാപ്പിങ്ങ് പോളിസി സംബന്ധിച്ച നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട മന്ത്രാലത്തിന് നൽകിയിട്ടുണ്ടെന്നും ധനമന്ത്രി നിർമല സീതാരാൻ ബജറ്റ് അവതരണത്തിൽ അറിയിച്ചു.
വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇതിനുപുറമെ, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നിർദ്ദേശം സഹായിക്കുമെന്നും ഗതാഗത മന്ത്രാലയം വിലയിരുത്തുന്നു. സ്‌ക്രാപ്പിങ്ങ് പോളിസിയിലൂടെ വാഹന വിപണിയിലെ വരുമാനം 4.5 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയിൽ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി 2022 ഏപ്രിൽ ഒന്നിന് 15 വർഷം പഴക്കമെത്തിയ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങൾ പൊളിച്ച് നീക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ഈ നിർദ്ദേശം ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ