- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഅസ്ഹർ മദ്രസ്സയുടെ പതിനൊന്നാമത് വാർഷികവും, വിദ്യാർത്ഥികളുടെ കലാപരിപാടികളും 'വെളിച്ചം'18' എന്ന പേരിൽ ആഘോഷിച്ചു
ജുബൈൽ : അൽ അസ്ഹർ മദ്രസ്സയുടെ പതിനൊന്നാമത് വാർഷികവും, വിദ്യാർത്ഥികളുടെ കലാപരിപാടികളും 'വെളിച്ചം'18' എന്നപേരിൽ വെള്ളിയാഴ്ച ഗ്യാസ് ബീച്ച് ക്യാമ്പിൽ നടന്നു. പതിനൊന്നാം വാർഷിക സമാപന സംഗമം, ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് അബ്ദുൽ ഖരീം ഖാസിമി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ നൂറുദ്ധീൻ മഹ്‌ളരി കൊല്ലം അദ്ധ്യക്ഷത വഹിച്ചു. 5,7,10 എന്നീ ക്ലാസ്സുകളിലേക്ക് നടന്ന പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.പൊതു പരീക്ഷയിൽ 100% വിജയം നേടിയ അൽ അസ്ഹർ മദ്രസക്കുള്ള പരീക്ഷാ കൺട്രോൾ ബോർഡിന്റെ പുരസ്‌ക്കാരം ഐ.സി.എഫ് സെൻട്രൽ സംഘടനാ കാര്യ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂരിൽ നിന്നും മദ്രസ്സ ഹെഡ്‌മാസ്റ്റർ എച്ച്.നൂറുദ്ധീൻ മഹ്‌ളരി ഏറ്റുവാങ്ങി. പതിനൊന്നാം വാർഷികമാഘോഷിക്കുന്ന അൽ അസ്ഹർ മദ്രസ്സയുടെ പ്രയാണത്തിന് നേതൃത്വം നൽകിയ അദ്ധ്യാപകരായ എച്ച്.നൂറുദ്ധീൻ മഹ്‌ളരി കൊല്ലം, ഉമർ സഖാഫി മൂർക്കനാട്, സിദ്ധീഖ് അസ്ലമി ഇളംമ്പള്ളൂർ, അഷ്‌റഫ് സഖാഫി ചെറുവണ്ണൂർ, ഇബ്രാഹിം സഖാഫി വടക്കാഞ്ചേരി, അബ്ദുൽ റശീദ
ജുബൈൽ : അൽ അസ്ഹർ മദ്രസ്സയുടെ പതിനൊന്നാമത് വാർഷികവും, വിദ്യാർത്ഥികളുടെ കലാപരിപാടികളും 'വെളിച്ചം'18' എന്നപേരിൽ വെള്ളിയാഴ്ച ഗ്യാസ് ബീച്ച് ക്യാമ്പിൽ നടന്നു. പതിനൊന്നാം വാർഷിക സമാപന സംഗമം, ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് അബ്ദുൽ ഖരീം ഖാസിമി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ നൂറുദ്ധീൻ മഹ്‌ളരി കൊല്ലം അദ്ധ്യക്ഷത വഹിച്ചു.
5,7,10 എന്നീ ക്ലാസ്സുകളിലേക്ക് നടന്ന പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.പൊതു പരീക്ഷയിൽ 100% വിജയം നേടിയ അൽ അസ്ഹർ മദ്രസക്കുള്ള പരീക്ഷാ കൺട്രോൾ ബോർഡിന്റെ പുരസ്‌ക്കാരം ഐ.സി.എഫ് സെൻട്രൽ സംഘടനാ കാര്യ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂരിൽ നിന്നും മദ്രസ്സ ഹെഡ്‌മാസ്റ്റർ എച്ച്.നൂറുദ്ധീൻ മഹ്‌ളരി ഏറ്റുവാങ്ങി.
പതിനൊന്നാം വാർഷികമാഘോഷിക്കുന്ന അൽ അസ്ഹർ മദ്രസ്സയുടെ പ്രയാണത്തിന് നേതൃത്വം നൽകിയ അദ്ധ്യാപകരായ എച്ച്.നൂറുദ്ധീൻ മഹ്‌ളരി കൊല്ലം, ഉമർ സഖാഫി മൂർക്കനാട്, സിദ്ധീഖ് അസ്ലമി ഇളംമ്പള്ളൂർ, അഷ്‌റഫ് സഖാഫി ചെറുവണ്ണൂർ, ഇബ്രാഹിം സഖാഫി വടക്കാഞ്ചേരി, അബ്ദുൽ റശീദ് സഖാഫി മലപ്പുറം, അബ്ദുൽ ലത്വീഫ് സഖാഫി കാസർഗോഡ് എന്നിവരെ അൽ അസ്ഹർ മാനേജ്‌മെന്റ് വേദിയിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടിയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റും, ട്രോഫിയും വിതരണം ചെയ്തു. സബ്ജൂനിയർ, ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി യഥാക്രമം റിൻശില, റയ്യാൻ അബ്ദുൽസമദ് , മുഖ്താർ എന്നിവർ കലാപ്രതിഭാ പുരസ്‌കാരങ്ങൾക്ക് അർഹരായി.
ഹാദിയ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ നാഷനൽ തലത്തിൽ ഒന്നും, രണ്ടും റാങ്ക് നേടിയ വനിതകൾക്കുള്ള പ്രത്യേക ഉപഹാരം ഐ.സി.എഫ് സെൻട്രൽ ദഅവാ സമിതി വിതരണം ചെയ്തു.വിജയികളായ മുഴുവൻ വനിതകൾക്കുമുള്ള പുരസ്‌കാരങ്ങൾ തുടർന്ന് നടക്കുന്ന ഹാദിയ ക്ലാസ്സുകളിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ജുബൈൽ സെൻട്രൽ രിസാല സ്റ്റഡീസർക്കിളിന്റെ പാരഡൈം പദ്ധതിയും വെളിച്ചത്തിന്റെ വേദിയിൽ നടന്നു. പ്രവാസി വിദ്യാർത്ഥികളുടെ സാഹചര്യവും, മുന്നോട്ടുള്ള പ്രയാണവും പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ഇടപെടലാണ് പാരഡൈം. രിസാല സ്റ്റഡീസർക്കിൾ സംഘടിപ്പിക്കുന്ന സ്റ്റുഡൻസ് കോൺഫറൻസിന് മുന്നോടിയായി നടത്തിയ പാരഡൈമിന്റെ ആമുഖ അവതരണം RSC ഗൾഫ് കൗൺസിൽ സ്റ്റുഡൻസ് കൺവീനർ നൗഫൽ ചിറയിലും, വിഷയാവതരണം നൂറുദ്ധീൻ മഹ്‌ളരി കൊല്ലവും നടത്തി. ആർ.എസ്.സി നടത്തിയ ബുക്ക് ടെസ്റ്റ് 2017 വിജയികൾക്കുള്ള സമ്മാനവിതരണവും വേദിയിൽ നടന്നു.
മാറ്റാം ശീലങ്ങളെ ജീവിക്കാം ആരോഗ്യത്തോടെ എന്ന തലവാചകത്തോടെ ഗൾഫ് രാജ്യങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ ഐ.സി.എഫ് നടത്തുന്ന ഹെൽത്തോറിയം കാമ്പയിന്റെ ഭാഗമായി ജുബൈൽ ബദർ അൽ ഖലീജ് ഹോസ്പിറ്റലിന്റെ സഹായത്തോടെ നഗരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
'നിങ്ങളാണ് പ്രമേയമാകുന്നത്' എന്ന പ്രമേയത്തിൽ ഏപ്രിൽ-മെയ് മാസത്തിൽ നടക്കുന്ന രിസാല പ്രചരണക്കാലത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ പ്രവാസി രിസാല- പ്രവാസി വായനാ പവലിയനും ഇബ്രാഹിം അംജദി, അബ്ദുറശീദ് അസ്ഹരി എന്നിവരുടെ നേതൃത്വത്തിൽ നഗരിയിൽ ഒരുക്കി. ശൗക്കത്ത് സഖാഫി, ശരീഫ് മണ്ണൂർ,അൻസാർ കൊട്ടുകാട്, നിജാം വൈക്കം, അബ്ദുൽ ഷുക്കൂർ ചാവക്കാട്, അബ്ദുൽജലീൽ കൊടുവള്ളി, സുൽഫിക്കർ കൊല്ലം, എന്നിവർ സംബന്ധിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ സാഫിർ കൂറ്റനാട് സ്വാഗതവും ജംഹറലി നരിക്കുനി നന്ദിയും പറഞ്ഞു