- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശന വിഷയത്തിൽ കോടതി ഇടപെടണമെന്ന് വെളിച്ചം നേതൃ സംഗമം
കുവൈത്ത്: രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നീതിന്യായ സംവിധാനങ്ങൾ നടത്തിവരുന്ന ഇടപെടലുകൾ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം നേതൃ സംഗമം അഭിപ്രായപ്പെട്ടു. മുസ്ലിം സ്ത്രീകൾക്ക് പള്ളികൾ വിലക്കരുതെന്ന് പ്രവാചക നിർദ്ദേശങ്ങളുണ്ട്. പ്രവാചകന്റെ കാലത്തും അതിന് ശേഷവും മുസ്ലിം സ്ത്രീകൾ പള്ളികളിൽ ആരാധനക്കായി എത്താറുണ്ടായിരുന്നു. ലോക മുസ്ലീകളുടെ തീർത്ഥാടന കേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും ഖുദ്‌സിലെയും പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ അനുമതിയുണ്ട്. കൂടാതെ അറബ്, യൂറോപ്പ് രാജ്യങ്ങളിലെ എല്ലാ മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് നമസ്‌കരിക്കാൻ പുരുഷന്മാരെ പോലെ സൗകര്യം ചെയ്തിരിക്കെ കേരളത്തിലെ ചില സംഘടനകളുടെ പള്ളികളിൽ മാത്രം സ്ത്രീകൾക്ക് പള്ളി വിലക്കുന്നത് മത വിരുദ്ധമായ നിലപാടാണ്. പൗരോഹിത്യ കേന്ദ്രീകൃതമായ വിലക്കുകൾക്ക് യാതൊരു പ്രാമാണിക പിൻബലവുമില്ല. മതത്തെ പരമ്പരാഗതമായി കൈകാര്യം ചെയ്യുന്നവർ എന്നവകാശപ്
കുവൈത്ത്: രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നീതിന്യായ സംവിധാനങ്ങൾ നടത്തിവരുന്ന ഇടപെടലുകൾ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം നേതൃ സംഗമം അഭിപ്രായപ്പെട്ടു.
മുസ്ലിം സ്ത്രീകൾക്ക് പള്ളികൾ വിലക്കരുതെന്ന് പ്രവാചക നിർദ്ദേശങ്ങളുണ്ട്. പ്രവാചകന്റെ കാലത്തും അതിന് ശേഷവും മുസ്ലിം സ്ത്രീകൾ പള്ളികളിൽ ആരാധനക്കായി എത്താറുണ്ടായിരുന്നു. ലോക മുസ്ലീകളുടെ തീർത്ഥാടന കേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും ഖുദ്‌സിലെയും പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ അനുമതിയുണ്ട്. കൂടാതെ അറബ്, യൂറോപ്പ് രാജ്യങ്ങളിലെ എല്ലാ മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് നമസ്‌കരിക്കാൻ പുരുഷന്മാരെ പോലെ സൗകര്യം ചെയ്തിരിക്കെ കേരളത്തിലെ ചില സംഘടനകളുടെ പള്ളികളിൽ മാത്രം സ്ത്രീകൾക്ക് പള്ളി വിലക്കുന്നത് മത വിരുദ്ധമായ നിലപാടാണ്. പൗരോഹിത്യ കേന്ദ്രീകൃതമായ വിലക്കുകൾക്ക് യാതൊരു പ്രാമാണിക പിൻബലവുമില്ല. മതത്തെ പരമ്പരാഗതമായി കൈകാര്യം ചെയ്യുന്നവർ എന്നവകാശപ്പെടുന്നവർ മതത്തിൽ സ്ഥിരപ്പെട്ട ഒരു സമ്പ്രദായത്തെ നിഷേധിക്കുന്നത് തീർത്തും പ്രതിഷേധാർഹവും അപലപനീയവുമാണ്.
മുസ്ലിം സ്ത്രീകൾക്ക് പൗരോഹിത്യം നിഷേധിച്ച പള്ളി പ്രവേശനവും ആരാധന സൗകര്യവും സാമൂഹ്യവും പൊതു താൽപര്യ വിഷയവുമായി പരിഗണിച്ചുകൊണ്ട് കോടതികൾ ഇടപെടണമെന്നും അതിനായി പൊതുസമൂഹവും തങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കണമെന്നും വെളിച്ചം സംഗമം ആവശ്യപ്പെട്ടു.
സംഗമത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, അബ്ദുൽ അസീസ് സലഫി, വി.എ മൊയ്തുണ്ണി, പി.വി അബ്ദുൽ വഹാബ്, അബ്ദുറസാഖ് ചെമ്മണൂർ, അബ്ദുല്ലത്തീഫ് പേക്കാടൻ, സഅദ് കടലൂർ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.