കുവൈത്ത് : വിശുദ്ധ ഖുർആൻ സമ്പൂർണ പരീക്ഷയായ വെളിച്ചം പതിനാറാമത് മൊഡ്യൂൾ പുറത്തിറങ്ങി. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച സംഗമത്തിൽ ചെയർമാൻ എം ടി മുഹമ്മദ് പതിനാറാമത് മൊഡ്യൂളിന്റെ ചോദ്യേവലി എൻ.കെ. റിള്‌വാൻ മാറഞ്ചേരിക്ക് നൽകി പ്രകാശനം ചെയ്തു.

ഐ.ഐ.സി വൈസ് ചെയർമാൻ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ഓർഗനൈസിങ് സെക്രട്ടറി യൂനുസ് സലീം, ദഅ്‌വ സെക്രട്ടറി എഞ്ചി. അബ്ദുല്ലത്തീഫ്, ഖ്യു.എൽ.എസ് സെക്രട്ടറി അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഹാനി ഖിറാഅത്ത് നടത്തി.

ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന ദിവസം ഓഗസ്റ്റ് 14 വെള്ളിയാഴ്ചയാണ്. ചോദ്യപേപ്പറുകൾ ഐ.ഐ.സി കൗണ്ടറുകളിലും മലയാള ഖുതുബ നടക്കുന്ന പള്ളികളിലും ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. 97228716, 97228093, 99216681.