- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്രോഫിനാൻസ് കേസിൽ ഹൈക്കോടതിയിൽ സർക്കാരിന്റെ സഹായം പ്രതീക്ഷിച്ചിരുന്ന വെള്ളാപ്പള്ളിക്ക് തിരിച്ചടിയായത് തുഷാറിനെ ബിജെപി എംപിയാക്കുമെന്ന വാർത്ത; പിണറായിയെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കാണിച്ച് സോപ്പിട്ട് വച്ചത് കേസ് റദ്ദാക്കാനും എസ്എൻ ട്രസ്റ്റ് സ്ഥാപനങ്ങളിലെ നിയമനാംഗീകാരത്തിനുമായി; സർക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി വെള്ളാപ്പള്ളിയും കുടുംബവും
പത്തനംതിട്ട: എല്ലാം അനുകൂലമാക്കി വച്ചിരിക്കുകയായിരുന്നു എസ്്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ രാവിലെ വരെ. അതിനായി നടത്തിയ ശ്രമങ്ങൾ ഒരു പാടുണ്ടായിരുന്നു. എന്നാൽ, ഇന്നലെ പത്രങ്ങളിൽ വന്ന ഒരു വാർത്ത കാരണം പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കേണ്ടി വന്നു. തനിക്കെതിരായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് റദ്ദാക്കാൻ നടപടിയുണ്ടാക്കാമെന്നും എസ്എൻ ട്രസ്റ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്നും പിണറായിയെ കൊണ്ട് സമ്മതിപ്പിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ സഹായിക്കാമെന്ന ഉറപ്പിലായിരുന്നു അത്. ബിഡിജെഎസ് ചെങ്ങന്നൂരിൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് തുഷാർ ഉറപ്പു നൽകിയപ്പോഴും അവിടെ എൽഡിഎഫിനാണ് വിജയസാധ്യതയെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചതും വെറുതേ ആയില്ല. ഏറ്റവും ഒടുവിലായി ആയിരങ്ങൾ പങ്കെടുത്ത റാന്നി മാടമൺ കൺവൻഷന്റെ സമാപന ചടങ്ങിൽ മുഖ്യമന്ത്രിയെ കൊണ്ടുവരാനും വെള്ളാപ്പള്ളിക്കായി. പതിവുള്ള ഗൗരവം വെടിഞ്ഞ്, എല്ലാവരോടും ചിരിച്ചു കളിച്ചും കുശലം
പത്തനംതിട്ട: എല്ലാം അനുകൂലമാക്കി വച്ചിരിക്കുകയായിരുന്നു എസ്്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ രാവിലെ വരെ. അതിനായി നടത്തിയ ശ്രമങ്ങൾ ഒരു പാടുണ്ടായിരുന്നു. എന്നാൽ, ഇന്നലെ പത്രങ്ങളിൽ വന്ന ഒരു വാർത്ത കാരണം പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കേണ്ടി വന്നു.
തനിക്കെതിരായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് റദ്ദാക്കാൻ നടപടിയുണ്ടാക്കാമെന്നും എസ്എൻ ട്രസ്റ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്നും പിണറായിയെ കൊണ്ട് സമ്മതിപ്പിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ സഹായിക്കാമെന്ന ഉറപ്പിലായിരുന്നു അത്.
ബിഡിജെഎസ് ചെങ്ങന്നൂരിൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് തുഷാർ ഉറപ്പു നൽകിയപ്പോഴും അവിടെ എൽഡിഎഫിനാണ് വിജയസാധ്യതയെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചതും വെറുതേ ആയില്ല. ഏറ്റവും ഒടുവിലായി ആയിരങ്ങൾ പങ്കെടുത്ത റാന്നി മാടമൺ കൺവൻഷന്റെ സമാപന ചടങ്ങിൽ മുഖ്യമന്ത്രിയെ കൊണ്ടുവരാനും വെള്ളാപ്പള്ളിക്കായി. പതിവുള്ള ഗൗരവം വെടിഞ്ഞ്, എല്ലാവരോടും ചിരിച്ചു കളിച്ചും കുശലം ചോദിച്ചും ഇവിടെ എത്തിയ പിണറായിയെ കുറിച്ച് മറുനാടൻ അടക്കം വാർത്ത ചെയ്തിരുന്നു. ഏറെ സമയം, വേദിയിൽ ചെലവഴിച്ചിട്ടാണ് പിണറായി മടങ്ങിയതും. കഴിഞ്ഞ കുറേ നാളുകളായി പിണറായിയുമായി വെള്ളാപ്പള്ളി അടുപ്പം കാത്തു സൂക്ഷിച്ചതും വെറുതേയല്ല.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിന് യാതൊരു പ്രതീക്ഷയുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യങ്ങളും രാമചന്ദ്രൻ നായരുടെ വ്യക്തി പ്രഭാവവുമാണ് സിപിഎമ്മിനെ തുണച്ചത്. ഉപതെരഞ്ഞെടുപ്പിൽ പറ്റിയ ഒരു സ്ഥാനാർത്ഥിയെ കിട്ടാൻ സിപിഎം പാടുപെടുകയുമാണ്. അതേസമയം, കഴിഞ്ഞ തവണ ബിഡിജെഎസ് പിന്തുണയോടെ ബിജെപി നേടിയ വോട്ടുകൾ അവരുടെ ശക്തി തെളിയിക്കാൻ ഉതകുന്നതായിരുന്നു. ബിഡിജെഎസ് വോട്ട് കിട്ടിയില്ലെന്ന് ബിജെപി നേതാക്കൾ പറയുന്നുണ്ടെങ്കിലും നന്നായി കിട്ടിയെന്ന് മനസിലാക്കയത് സിപിഎം മാത്രമാണ്. അതു കൊണ്ടു തന്നെയാണ് ഈഴവ വോട്ടുകൾ ലക്ഷ്യമിട്ട് വെള്ളാപ്പള്ളിയെ ഒപ്പം നിർത്താൻ പിണറായി ശ്രമിച്ചത്.
എൻഡിഎ മുന്നണിയിൽ നിന്ന് ബിഡിജെഎസ് മാറി നിൽക്കുക എന്നതായിരുന്നു ആദ്യ നീക്കം. എന്നാൽ, അമിത്ഷാ നേരിട്ട് ഇടപെട്ടതോടെ അത് പാളി. ബിജെപി വിരുദ്ധ വികാരം അണികളിൽ നിറച്ച്, അവർ തങ്ങളെ അപമാനിച്ചുവെന്ന് കാണിച്ച് എൽഡിഎഫിനൊപ്പം പരോക്ഷമായി നിൽക്കുകയായിരുന്നു വെള്ളാപ്പള്ളിയുടെ അടുത്ത ലക്ഷ്യം. അതിന്റെ ഭാഗമായിട്ടാണ് എൽഡിഎഫ് അനുകൂല പ്രസ്താവനകൾ നടത്തിയത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ സർക്കാരിന്റെ അനുകൂല നിലപാട് നേടി എടുത്തിരിക്കുമ്പോഴാണ് ഇന്നലെ തുഷാറിനെ ബിജെപി രാജ്യസഭാംഗമാക്കുന്നുവെന്ന തരത്തിലുള്ള വാർത്ത വന്നത്. ഇതേ ദിവസം തന്നെയാണ് മൈക്രോഫിനാൻസ് കേസ് റദ്ദാക്കാൻ വെള്ളാപ്പള്ളി നൽകിയ ഹർജി പരിണഗണിച്ചതും. നേരത്തേയുണ്ടായിരുന്ന ധാരണയ്ക്ക് വിരുദ്ധമായി സർക്കാർ അഭിഭാഷകൻ കോടതിയിൽ തീരുമാനം എടുത്തതോടെ പെട്ടുപോയത് വെള്ളാപ്പള്ളിയാണ്. ആപ്പൂരിയ കുരങ്ങന്റെ അവസ്ഥയിലാണ് വെള്ളാപ്പള്ളി ഇപ്പോൾ. മകന് എംപി സ്ഥാനം കിട്ടുകയും വേണം തനിക്കെതിരായ കേസുകൾ പിൻവലിക്കപ്പെടുകയും വേണം. രണ്ടിൽ ഏതാണ് വേണ്ടതെന്ന് അറിയാതെ പെട്ടുപോയിരിക്കുകയാണ് സമുദായ അധ്യക്ഷൻ ഇപ്പോൾ. തുഷാർ എംപിയായാൽ വെള്ളാപ്പള്ളി അകത്തു പോകുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.