- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സജി ചെറിയാനെ തോൽപ്പിക്കാൻ എം വി ഗോവിന്ദൻ ശ്രമിക്കുന്നു; ബിഡിജെഎസ് വർഗീയ പാർട്ടിയെന്ന സിപിഎം നേതാവിന്റെ പരാമർശത്തിൽ ഉടക്കി വെള്ളാപ്പള്ളി നടേശൻ; മതേതര പാർട്ടികളാണോ എൽഡിഎഫിൽ ഉള്ളതെന്ന് പരിശോധിക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി; ശ്രീധരൻ പിള്ള ഇപ്പോൾ മൂന്നാം സ്ഥാനത്തെന്ന് വിശദീകരിച്ച് ബിജെപിക്കും കൊട്ട്; വെള്ളാപ്പള്ളിയെ അനുകൂലമാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ചാണക്യ തന്ത്രങ്ങൾ ചെങ്ങന്നൂരിൽ വിജയം കണ്ടുതുടങ്ങി
ചേർത്തല: ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം മുറുകിയപ്പോൾ ഇടതുപക്ഷത്തെയും ബിജെപിയെയും ഒരുപോലെ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്ഥാനാർത്ഥികൾ ഇന്ന് പത്രിക നൽകാനിരിക്കേയാണ് ചെങ്ങന്നൂരിൽ എൽഡിഎഫിനും ബിജെപിക്കും പ്രതികൂലമായ നിലപാട് കൈക്കൊള്ളുമെന്ന സൂചന നൽകി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ബി.ഡി.ജെ.എസ് പിന്മാറിയാൽ ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ളക്ക് പഴയ വോട്ട് ലഭിക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയുമായുള്ള പ്രശ്‌നം ഇനി പരിഹരിച്ചാലും വിടവ് നികത്താനാവുമോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ ത്രികോണ മൽസരമാണ് നടക്കുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎം നേതാവ് എം.വി ഗോവിന്ദനെതിരെ തുറന്നടിച്ചു കൊണ്ടാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. ബി.ഡി.ജെ.എസ് വർഗീയ കക്ഷിയാണെന്നും അവരെ മുന്നണിയിൽ കൂട്ടുകയില്ലെന്നും പറയുന്ന സിപിഎം നേതാവ് എം.വി ഗോവിന്ദൻ പ്രതിനിധീകരിക്കുന്ന എൽ.ഡി.എഫ് മതേതരമാണോ എന്ന് പറയണമെന്ന് അദ്ദേഹം പറഞ്ഞു. അവർക്കൊപ്പമുള്ള ഐഎൻഎൽ, കേരള കോൺഗ്രസ് എന്നിവ മതേ
ചേർത്തല: ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം മുറുകിയപ്പോൾ ഇടതുപക്ഷത്തെയും ബിജെപിയെയും ഒരുപോലെ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്ഥാനാർത്ഥികൾ ഇന്ന് പത്രിക നൽകാനിരിക്കേയാണ് ചെങ്ങന്നൂരിൽ എൽഡിഎഫിനും ബിജെപിക്കും പ്രതികൂലമായ നിലപാട് കൈക്കൊള്ളുമെന്ന സൂചന നൽകി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ബി.ഡി.ജെ.എസ് പിന്മാറിയാൽ ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ളക്ക് പഴയ വോട്ട് ലഭിക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയുമായുള്ള പ്രശ്‌നം ഇനി പരിഹരിച്ചാലും വിടവ് നികത്താനാവുമോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ ത്രികോണ മൽസരമാണ് നടക്കുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിപിഎം നേതാവ് എം.വി ഗോവിന്ദനെതിരെ തുറന്നടിച്ചു കൊണ്ടാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. ബി.ഡി.ജെ.എസ് വർഗീയ കക്ഷിയാണെന്നും അവരെ മുന്നണിയിൽ കൂട്ടുകയില്ലെന്നും പറയുന്ന സിപിഎം നേതാവ് എം.വി ഗോവിന്ദൻ പ്രതിനിധീകരിക്കുന്ന എൽ.ഡി.എഫ് മതേതരമാണോ എന്ന് പറയണമെന്ന് അദ്ദേഹം പറഞ്ഞു. അവർക്കൊപ്പമുള്ള ഐഎൻഎൽ, കേരള കോൺഗ്രസ് എന്നിവ മതേതര കക്ഷിയാണോ. അനവസരത്തിലുള്ള അപക്വമായ പ്രസ്താവനയാണത്. മലബാർ രാഷ്ട്രീയമായിക്കും അദ്ദേഹത്തിന് അറിയാവുന്നത്. മധ്യകേന്ദ്രത്തിന്റെ രാഷ്ട്രീയവും ഗോവിന്ദൻ മനസ്സിലാക്കണം. ഇത്തരം പ്രസ്താവനകൾ പാർട്ടിക്കും സ്ഥാനാർത്ഥിക്കും ഒരു ഘട്ടത്തിലും ഗുണം ചെയ്യില്ല. സജി ചെറിയാനെ തോൽപ്പിക്കാനാണോ അദ്ദേഹം ശ്രമിക്കുന്നതെന്ന് താൻ സംശയിക്കുന്നുവെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിലെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ചാനൽ പരിപാടിയിലാണ് എം.വി ഗോവിന്ദൻ ബി.ഡി.ജെ.എസിനെതിരെ പരാമർശനം നടത്തിയത്.
ബിജെപിയെയും ഒരുപോലെ കുറ്റപ്പെടുത്തിയാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഘടകകക്ഷികൾക്ക് ഒന്നും കൊടുക്കാത്ത ബിജെപി 200ലധികം പോസ്റ്റുകൾ സ്വന്തമാക്കി. ബിജെപി വിചാരിച്ച കാര്യങ്ങളെല്ലാം നിമിഷ നേരം കൊണ്ട് നടത്തി. പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ശ്രമിച്ചില്ല. ഗത്യന്തരമില്ലാതെയാണ് ബി.ഡി.ജെ.എസ് സമ്മർദ്ദതന്ത്രത്തിലേക്ക് പോയതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇടതുപക്ഷം ആളില്ലാ പാർട്ടികൾക്കും സ്ഥാനമാനങ്ങൾ നൽകി. യു.ഡി.എഫും അവരുടെ കാലത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ഡി.ജെ.എസ് നടത്തുന്നത് സമ്മർദ്ദ തന്ത്രം തന്നെയാണ്. അതിന് തങ്ങൾ നിർബന്ധിതരായതാണ്. പലതും നൽകാമെന്ന് രണ്ടു കൊല്ലമായി പറഞ്ഞുകൊണ്ടിരിക്കുന്നു. ഇനി ഭരണം ഒരു വർഷം കൂടിയാണ്. ശ്രീനാരായണ ഗുരുവിന്റെ പേര് യൂണിവേഴ്സിറ്റിക്ക് നൽകാമെന്ന് രാഷ്ട്രപതി പറഞ്ഞതാണ്. അമിത് ഷാ ഉറപ്പ് നൽകിയതുമാണ്. വാക്ക് വ്യത്യാസത്തിൽ എസ്.എൻ.ഡി.പി യോഗത്തിന് ദുഃഖമുണ്ട്. അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിയാക്കാനും ചിലരെയൊക്കെ എംപിയാക്കാനും ഒട്ടും താമസമുണ്ടായിട്ടില്ല. എസ്.എൻ.ഡി.പിയുടെ പ്രശ്നത്തിൽ ഇപെടാൻ കണ്ണന്താനവും തയ്യാറായിട്ടില്ല. ഘടകകക്ഷികളോട് കേരളത്തിലെ ബിജെപിക്ക് നല്ല സമീപനമല്ല. കേന്ദ്രത്തിൽ നിന്നുള്ള വിഹിതം വാങ്ങാൻ അവർക്ക് കഴിയുന്നുണ്ട്. എന്നാൽ ഘടകകക്ഷികൾക്ക് അർഹതപ്പെട്ടത് വാങ്ങിനൽകാൻ ബിജെപി കേരള നേതൃത്വം പരാജയപ്പെട്ടു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതരം എന്നൊന്നില്ല. അങ്ങനെ പറഞ്ഞാൽ അത് കള്ളനാണയമാണ്. എല്ലാ കക്ഷികളും മതത്തിന്റെയും സമുദായത്തിന്റെയും പിന്തുണ തേടിയും അവരുടെ സ്ഥാനാർത്ഥികളെ നിർത്തിയും വിജയിക്കാൻ ശ്രമിക്കുന്നു. നുണ പത്തു പ്രാവിശ്യം പറഞ്ഞാൽ നേരാവില്ല. വർഗീയ പാർട്ടിയെന്ന് പറയുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 21 സംസ്ഥാനങ്ങളിൽ ഭരിക്കുന്നു. മതേതരം പറയുന്നവർ എവിടെ നിൽക്കുന്നു എന്നും ചിന്തിക്കണം.
ചെങ്ങന്നൂരിൽ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.ആർക്കാണ് മുൻതൂക്കമെന്ന് ഇപ്പോൾ പറയാനാവില്ല. എന്നാൽ ശ്രീധരൻപിള്ളയ്ക്ക് മുൻപ് ലഭിച്ച വോട്ട് ഇത്തവണ ലഭിക്കാൻ സാധ്യതയില്ല. ബി.ഡി.ജെ.എസ് ആണ് ഇപ്പോൾ അവിടെ താരം. ബി.ഡി.ജെ.എസ് ആരാണെന്നും എന്താണെന്നും സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ നിർത്തി ശക്തി എന്താണെന്നും തെളിയിച്ചു നൽകാൻ പറ്റിയ അവസരമാണെന്നും അറിയിക്കാൻ പറ്റിയ അവസരമാണെന്നേ താൻ പറഞ്ഞിട്ടുള്ളൂ. ബി.ഡി.ജെ.എസിന് സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്തണമോ എന്നത് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ച് കുറ്റപ്പെടുത്താതെയാണ് വെള്ളാപ്പള്ളി സംസാരിച്ചത്. മണ്ഡലത്തിൽ വിജയകുമാറിനെ പിന്തുണക്കണമെന്ന് ഉമ്മൻ ചാണ്ടി അടക്കമുള്ളവർ വെള്ളാപ്പള്ളിയോടെ അഭ്യാർത്ഥിച്ചിട്ടുണ്ട്. ഇത് പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി കാര്യങ്ങൾ മാറുമെന്നാണ് പൊതു പ്രതീക്ഷ. കേരളാ കോൺഗ്രസിനെയും വെള്ളാപ്പള്ളിയെയും പിണക്കാത്ത നയതന്ത്രമാണ് യുഡിഎഫ് ചെങ്ങന്നൂരിൽ സ്വീകരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് ഉമ്മൻ ചാണ്ടി ഇന്ന് വ്യക്തമാക്കുകയും ചെയ്തു. കെ.എം. മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ വിജയകുമാറിന്റെ വിജയം സുനശ്ചിതമാണ്. അക്കാര്യം നിയോജക മണ്ഡലം സന്ദർശിക്കുന്ന ആർക്കും മനസിലാകും. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വ്യക്തിപരമായി ഒരു എതിരാളിയെ പോലും മണ്ഡലത്തിൽ കാണാനാവില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പൊതുപ്രവർത്തന രംഗത്ത് ഒരു പദവി പോലും ലഭിക്കാത്ത വ്യക്തിയാണ് വിജയകുമാർ. പാർട്ടിയിൽ നിന്ന് ലഭിച്ച സ്ഥാനങ്ങൾ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം വിനിയോഗിച്ചെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച കേരളാ കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരിണം.
അതിനിടെ ചെങ്ങന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി.എസ് ശ്രീധരൻപിള്ള വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ് പിള്ള വെള്ളാപ്പള്ളിയെ കണ്ടത്. ഞായറാഴ്ച രാത്രി കണച്ചികുളങ്ങരയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്‌ച്ച. എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് ഘടകകക്ഷി ബി.ഡി.ജെ.എസ് പങ്കെടുക്കാത്ത സാഹചര്യത്തിലുള്ള കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്നാൽ, വെള്ളാപ്പള്ളി ബിജെപി അനുകൂല നിലപാട് സ്വീകരിക്കാൻ സാധ്യതയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.