- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പൊതുവേദിയിൽ വരാൻ വെള്ളാപ്പള്ളിക്കും മകനും നാണക്കേടോ? എസ്എൻഡിപി പരിപാടികളിൽ നിന്നും മാറി നിന്ന് അച്ഛനും മകനും; ഉൾവലിയലിന് കാരണം പ്രതിഷേധങ്ങളുയരുമോ എന്ന ഭയവും
പത്തനംതിട്ട: നായാടി മുതൽ നമ്പൂതിരി വരെയുള്ളവരെ സംഘടിപ്പിച്ച് രൂപീകരിച്ച ബി.ഡി.ജെ.എസിന് ഒരു സീറ്റ് പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടാത്തത് വെള്ളാപ്പള്ളിക്കും മകനും തിരച്ചടിയായി. ഇതേ തുടർന്ന് സമുദായത്തിന്റെ ഒരു പരിപാടികളിലും വെള്ളാപ്പള്ളി കുടുംബത്തെ കാണാനില്ല. തക്കം പാർത്തിരുന്ന വെള്ളാപ്പള്ളി വിരുദ്ധർ അച്ഛനും മകനുമെതിരേ പരസ്യ വിമർശനം ഉന്നയിച്ച് രംഗത്തെത്തുക കൂടി ചെയ്തതോടെയാണ് ഇവർ ഉൾവലിഞ്ഞിരിക്കുന്നത്. നേരത്തേ ഏതെങ്കിലും ശാഖയുടെ പരിപാടി ആണെങ്കിൽ കൂടി അത് ഉദ്ഘാടനം ചെയ്യുന്നത് വെള്ളാപ്പള്ളി ആയിരുന്നു. ഭദ്രദീപ പ്രകാശനം ഭാര്യ പ്രീതി നടേശൻ നിർവഹിക്കും. മകനും യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിന് മുമ്പ് തൊട്ടടുത്ത ജങ്ഷനിൽ നിന്ന് സംഘത്തെ ആന-ആമ്പാരിയോടും കൂടി സ്വീകരിച്ച് എഴുന്നള്ളിക്കണമെന്ന കാര്യം വെള്ളാപ്പള്ളിക്ക് നിർബന്ധമായിരുന്നു. ഇപ്പോഴിതാ അത്തരം പരിപാടികളിലൊന്നും വെള്ളാപ്പള്ളിയെ കാണാനില്ല. നാളെയും മറ്റന്നാളുമായി റോയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പത്തനംതിട്ട
പത്തനംതിട്ട: നായാടി മുതൽ നമ്പൂതിരി വരെയുള്ളവരെ സംഘടിപ്പിച്ച് രൂപീകരിച്ച ബി.ഡി.ജെ.എസിന് ഒരു സീറ്റ് പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടാത്തത് വെള്ളാപ്പള്ളിക്കും മകനും തിരച്ചടിയായി. ഇതേ തുടർന്ന് സമുദായത്തിന്റെ ഒരു പരിപാടികളിലും വെള്ളാപ്പള്ളി കുടുംബത്തെ കാണാനില്ല. തക്കം പാർത്തിരുന്ന വെള്ളാപ്പള്ളി വിരുദ്ധർ അച്ഛനും മകനുമെതിരേ പരസ്യ വിമർശനം ഉന്നയിച്ച് രംഗത്തെത്തുക കൂടി ചെയ്തതോടെയാണ് ഇവർ ഉൾവലിഞ്ഞിരിക്കുന്നത്.
നേരത്തേ ഏതെങ്കിലും ശാഖയുടെ പരിപാടി ആണെങ്കിൽ കൂടി അത് ഉദ്ഘാടനം ചെയ്യുന്നത് വെള്ളാപ്പള്ളി ആയിരുന്നു. ഭദ്രദീപ പ്രകാശനം ഭാര്യ പ്രീതി നടേശൻ നിർവഹിക്കും. മകനും യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിന് മുമ്പ് തൊട്ടടുത്ത ജങ്ഷനിൽ നിന്ന് സംഘത്തെ ആന-ആമ്പാരിയോടും കൂടി സ്വീകരിച്ച് എഴുന്നള്ളിക്കണമെന്ന കാര്യം വെള്ളാപ്പള്ളിക്ക് നിർബന്ധമായിരുന്നു.
ഇപ്പോഴിതാ അത്തരം പരിപാടികളിലൊന്നും വെള്ളാപ്പള്ളിയെ കാണാനില്ല. നാളെയും മറ്റന്നാളുമായി റോയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയന്റെ ശ്രീനാരായണ കൺവൻഷനിൽ വെള്ളാപ്പള്ളി കുടുംബത്തിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. നോട്ടീസ് മുഴുവൻ അരിച്ചു പെറുക്കിയാലും വെള്ളാപ്പള്ളി എന്ന് എങ്ങും കാണാനില്ല. കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നത് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷാണ്. അധ്യക്ഷൻ യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറും. രണ്ടു ദിവസങ്ങളിലായി രണ്ടു പേരുടെ പ്രഭാഷണവും ശ്രീനാരായണഗുരു കഥകളിയുമല്ലാതെ മറ്റൊരു പരിപാടിയുമില്ല താനും.
കഴിഞ്ഞ മാസം സംഘടിപ്പിച്ച പരിപാടിയാണെന്നും, വെള്ളാപ്പള്ളി പങ്കെടുക്കുന്നില്ലെന്നു പറഞ്ഞതു കൊണ്ടാണ് നോട്ടീസിൽ പേര് നൽകാതിരുന്നതെന്നുമാണ് സംഘാടകരുടെ വാദം. പരാജയം വെള്ളാപ്പള്ളി മുൻകൂട്ടി കണ്ടുവെന്നും പറയേണ്ടിയിരിക്കുന്നു. സമുദായാംഗങ്ങളോട് എന്തു പറയണമെന്ന് അറിയാത്തതു കൊണ്ടാണ് വെള്ളാപ്പള്ളി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് എതിർപക്ഷം ആരോപിക്കുന്നത്.