- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനോട് മാധ്യമങ്ങൾ കാണിക്കുന്നത് ക്രൂരത; സിനിമാക്കാർക്ക് പിന്നാലെ ദിലീപിന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റിലൂടെ രംഗത്ത്; വെള്ളാപ്പള്ളിക്ക് പിന്നാലെ എൻഎസ്എസും സുകുമാരൻ നായരും പിന്തുണ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ ദിലീപ് ഫാൻസ്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് അനുകൂലമായ പ്രതികരണവുമായി എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ദിലീപിനോട് മാധ്യമങ്ങൾ കാണിക്കുന്നത് ക്രൂരതയാണ് എന്ന് വെള്ളാപ്പള്ളി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ ചിത്രം വിചിത്രം പരിപാടിയുടെ പ്രത്യേക എപ്പിസോഡിൽ പങ്കെടുത്തുകൊണ്ടാണ് ദിലീപിനെ കുറിച്ച് വെള്ളാപ്പള്ളി പ്രതികരിച്ചത്. ജീവിതത്തിൽ സിനിമാതാരങ്ങളുമായൊന്നും ബന്ധമില്ലാത്തയാളാണ് താൻ. എന്നാൽ ദിലീപുമായി മാ്ര്രതമാണ് രണ്ടുമൂന്ന് തവണ നേരിട്ട് കണ്ടിട്ടുള്ളത്. പിന്നീട് നടി ആക്രമിക്കപ്പെട്ട കേസിൽ പിടിയിലായതോടെ ദിലീപിനോട് കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നത് കുറച്ചുകടുപ്പമാണ് എന്നും വെള്ളാപ്പള്ളി പറയുന്നു. സമീപകാലത്തൊന്നും സിനിമ കണ്ടിട്ടില്ല. സിനിമ നാടകം ക്ലബ്ബ് ചീട്ടുകളി തുടങ്ങിയ പരിപാടികളൊന്നും തനിക്കില്ല. പണ്ടേ സിനിമയോട് താൽപര്യമില്ലെന്നും വെള്ളാപ്പള്ളി പറുന്നു. സിനിമ കാണൽ എന്ന പരിപാടിയേ ഇല്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി ദിലീപിനെ കുറിച്ച് ആധികാരികമായി പ്രതികരിക്കുക
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് അനുകൂലമായ പ്രതികരണവുമായി എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ദിലീപിനോട് മാധ്യമങ്ങൾ കാണിക്കുന്നത് ക്രൂരതയാണ് എന്ന് വെള്ളാപ്പള്ളി പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസിൽ ചിത്രം വിചിത്രം പരിപാടിയുടെ പ്രത്യേക എപ്പിസോഡിൽ പങ്കെടുത്തുകൊണ്ടാണ് ദിലീപിനെ കുറിച്ച് വെള്ളാപ്പള്ളി പ്രതികരിച്ചത്. ജീവിതത്തിൽ സിനിമാതാരങ്ങളുമായൊന്നും ബന്ധമില്ലാത്തയാളാണ് താൻ. എന്നാൽ ദിലീപുമായി മാ്ര്രതമാണ് രണ്ടുമൂന്ന് തവണ നേരിട്ട് കണ്ടിട്ടുള്ളത്. പിന്നീട് നടി ആക്രമിക്കപ്പെട്ട കേസിൽ പിടിയിലായതോടെ ദിലീപിനോട് കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നത് കുറച്ചുകടുപ്പമാണ് എന്നും വെള്ളാപ്പള്ളി പറയുന്നു.
സമീപകാലത്തൊന്നും സിനിമ കണ്ടിട്ടില്ല. സിനിമ നാടകം ക്ലബ്ബ് ചീട്ടുകളി തുടങ്ങിയ പരിപാടികളൊന്നും തനിക്കില്ല. പണ്ടേ സിനിമയോട് താൽപര്യമില്ലെന്നും വെള്ളാപ്പള്ളി പറുന്നു. സിനിമ കാണൽ എന്ന പരിപാടിയേ ഇല്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി ദിലീപിനെ കുറിച്ച് ആധികാരികമായി പ്രതികരിക്കുകയും ചെയ്തു. സമൂഹത്തിൽ പൊതുവായി ഉണ്ടാകുന്ന ചില മൂല്യച്യുതകൾ എല്ലാമേഖലയെയും ബാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ജയിലിൽ കഴിയുന്ന ദിലീപിനെതിരായ കേസിൽ അന്വേഷണം പൂരോഗമിക്കുന്നതേയുള്ളൂ. അതിനിടയിൽ ദിലീപിനെ കൊല്ലുക, ദിലീപിനെ കൊല്ലുക എന്ന ഏക അജണ്ടയുമായാണ് മാധ്യമങ്ങൾ മുന്നോട്ട് പോകുന്നത്. ഇത് ശരിയാണോ എന്ന് ആലോചിക്കണമെന്നും വെള്ളാപ്പള്ളി പറയുന്നു.
ആദ്യഘട്ടത്തിൽ ദിലീപിന് അനുകൂലമായി രംഗത്തുണ്ടായിരുന്ന സിനിമാപ്രവർത്തകർ പിന്നീട് പിൻവാങ്ങുകയും ഓണക്കാലത്ത് പൂർവ്വാധികം വീണ്ടും ശക്തിയോടെ രംഗത്തുവരികയും ചെയ്ത സാഹചര്യമാണിപ്പോഴുള്ളത്. ഭരണകക്ഷി എംഎൽഎ കെബി ഗണേശ്‌കുമാറിന്റെ നേതൃത്വത്തിൽ സിനിമാ താരങ്ങളും അണിയറപ്രവർത്തകരും കൂട്ടത്തോടെ ജയിലിൽ പോയി കാണുകയും ദിലീപിനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഗണേശ്‌കുമാർ പൊലീസിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇപ്പോൾ ഗണേശ്‌കുമാറിന്റെ പ്രതികരണത്തിലുള്ള അനിഷ്ടം ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
സിനിമാ മേഖലയിലെ പ്രമുഖരുടെ പിന്തുണയ്ക്ക് പുറമേ പിസി ജോർജ്ജും മകൻ ഷോൺജോർജും ദിലീപിന് പിന്തുണയുമായി ശക്തമായി രംഗത്തുണ്ട്. ഷോൺജോർജ്ജാണ് ഇപ്പോൾ മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി പ്രതികരിക്കാൻ രംഗത്തുള്ളത്. ചാനൽ ചർച്ചകളിൽ ദിലീപിന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്യുന്നുണ്ട് ഷോൺജോർജ്ജ്. സിനിമാരാഷ്ട്രീയ മേഖല കൂടാതെ സാമൂദായിക രംഗത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ കൂടി രംഗത്തിറങ്ങിയതോടെ ഇനി എൻഎസ്എസിന്റെ നിലപാട് അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപ് ക്യാമ്പ്. ദിലീപിന്റെ അച്ഛൻ പത്മനാഭൻപിള്ള എൻഎസ്എസുമായി അടുത്ത ബന്ധമുള്ളയാളായിരുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്.
അതോടൊപ്പം വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ നിലപാടും ഇക്കാര്യത്തിൽ പ്രധാനമാണ്. തുഷാർ വഴി ബിജെപിയും ദിലീപിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയും ദിലീപ് ക്യാമ്പിനുണ്ട്.