- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ കത്തിലെ ആദ്യ ബോംബ് പൊട്ടിച്ചത് വെള്ളാപ്പള്ളി; കെ സി വേണുഗോപാലിന്റെ പേരു വെളിപ്പെടുത്തിയപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയ നേതാക്കൾക്ക് മിണ്ടാട്ടമില്ല
കൊച്ചി: സോളാർ കത്തിലെ ആദ്യ ബോംബ് പൊട്ടിച്ചത് വെള്ളാപ്പള്ളി നടേശനാണ്. മാദ്ധ്യമപ്രവർത്തകരോടെ സരിതയുടെ കത്തിലെ വിശദാംശങ്ങൾ എണ്ണി എണ്ണി വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്ര മന്ത്രിയായിരുന്ന കെ സി വേണുഗോപാലായിരുന്നു പ്രതിസ്ഥാനത്ത്. ഇന്ന് കേൾക്കുന്ന എല്ലാ ആരോപണങ്ങളും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും ഉന്നയിച്ചു. ഇതോടെ വിവാദമായി. ചർച്ചയായ
കൊച്ചി: സോളാർ കത്തിലെ ആദ്യ ബോംബ് പൊട്ടിച്ചത് വെള്ളാപ്പള്ളി നടേശനാണ്. മാദ്ധ്യമപ്രവർത്തകരോടെ സരിതയുടെ കത്തിലെ വിശദാംശങ്ങൾ എണ്ണി എണ്ണി വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്ര മന്ത്രിയായിരുന്ന കെ സി വേണുഗോപാലായിരുന്നു പ്രതിസ്ഥാനത്ത്. ഇന്ന് കേൾക്കുന്ന എല്ലാ ആരോപണങ്ങളും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും ഉന്നയിച്ചു. ഇതോടെ വിവാദമായി. ചർച്ചയായി. എല്ലാം നിഷേധിച്ച് നേതാക്കളുമെത്തി. പിന്നെ വെള്ളാപ്പള്ളിക്ക് എതിരെ കേസ് കൊടുക്കുമെന്ന ഭീഷണിയും. വക്കീൽ നോട്ടീസും അയച്ചു. അതിനപ്പുറം ഒരു നിയമനടപടിയും ഉണ്ടായില്ല. പാർട്ടി വിലക്കിയതുകൊണ്ടാണിതെന്ന് നേതാക്കൾ ഇപ്പോൾ പറയുന്നു.
സോളാർ തട്ടിപ്പു കേസുമായും സരിത എസ് നായരുമായും തനിക്ക് ബന്ധമുണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം ശക്തമായി നിഷേധിച്ചത് കേന്ദ്രമന്ത്രിയായിരുന്ന കെ സി വേണുഗോപാലാണ്. കഴിഞ്ഞ 35 വർഷമായി താൻ നടത്തുന്ന സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന് തുരങ്കം വെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ഉദ്ദേശമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. തനിക്ക് ഈ തട്ടിപ്പിൽ ഒരു പങ്കുമില്ല. തന്നെ തെരെഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്താൻ വെള്ളാപ്പള്ളി എന്നും ശ്രമിച്ചിട്ടുണ്ട്. ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സാഹചര്യത്തിലും വെള്ളാപ്പള്ളിയുടെ ലക്ഷ്യം മറ്റൊന്നല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കും. ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും വേണുഗോപാൽ അറിയിച്ചിരുന്നു. വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതൊന്നും കെ സിയും ചെയ്തില്ല. വെളിപ്പെടുത്തലുകളുടെ ഗുരുതര സ്വഭാവം കണക്കിലെടുക്കുമ്പോഴാണ് നിയമനടപടികൾ ഒഴിവാക്കിയതിലെ ദുരൂഹത ഏറുന്നത്.
സരിതയുമായി ബന്ധമുണ്ടെന്ന്ആരോപണമുള്ള കേന്ദ്ര സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുടെ പേര് ആദ്യമായി പുറത്തുപറഞ്ഞ വെള്ളാപ്പളി ആരൊക്കെ സരിതയെ ദുരുപയോഗം ചെയ്‌തെന്നും വെളിപ്പെടുത്തിയിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ പ്രസ്താവനക്കുശേഷം വെള്ളാപ്പള്ളിക്കെതിരെ വാളോങ്ങി പലരും രംഗത്തെത്തി. തങ്ങളെ അധിക്ഷേപിച്ച വെള്ളാപ്പള്ളി കോടതി കയറ്റുമെന്നായിരുന്നു കെ സി വേണുഗോപാലിന്റെയും ഹൈബി ഈഡന്റെയും പ്രസ്താവന. ഇരുവരും വെള്ളാപ്പള്ളിക്ക് വക്കീൽ നോട്ടീസ്. നിലപാടിൽ ഉറച്ചുനിന്ന വെള്ളാപ്പള്ളി മറുപടിയും കൊടുത്തു. പക്ഷേ അതിനപ്പുറം ഒന്നും നീങ്ങിയില്ല. വെള്ളാപ്പള്ളിക്ക് പിന്നെയൊരു നിയമനടപടിയും നേരിടേണ്ടി വന്നത്. അന്ന് വെള്ളപ്പാള്ളി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് രണ്ട് ദിവസമായി മാദ്ധ്യമങ്ങൾ ചർച്ചചെയ്യുന്നത്.
സോളാർ കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തളുകളുമായി എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത് 2013 ജൂലൈയിലാണ് സോളാർ കേസിൽ സരിത എഴുതി നൽകിയ പരാതിയിലെ വിശദാംശങ്ങൾ അവരുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ തന്നോട് വെളിപ്പെടുത്തി വെള്ളാപ്പള്ളി പറഞ്ഞു. 90 % മന്ത്രിമാർക്കും സരിതയുമായി ശാരീരികമായോ സാമ്പത്തികമായോ ബന്ധമുണ്ട്. മുഖ്യമന്ത്രിയെ ഓഫീസിലും വീട്ടിലും ചെന്ന് സരിത കണ്ടിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിനും ഹൈബി ഈഡനുമായി സരിതയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി
കെ സി വേണുഗോപാൽ പല തവണ സരിതയെ ഡൽഹിയിൽ കൊണ്ടുപോയിട്ടുണ്ട് . ഹൈബി ഈഡൻ സരിതയുമായി ലൈംഗിക ബന്ധം പുലർത്തിയിട്ടുണ്ടെന്ന് ഫെനി പറഞ്ഞു. ആര്യാടന്റെ പേര് ഫെനി ഒഴിവാക്കിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജോസ് കെ മാണിയുടെയും ഹൈബി ഈഡന്റെയും പേര് ഫെനി പറഞ്ഞു. പലരുടെയും ഒളിക്യാമറ ദൃശ്യങ്ങളും സരിതയുടെ പക്കലുണ്ട്. ഓരോരുത്തരുമായി തങ്ങിയ ഹോട്ടൽ റൂമുകളുടെ വിവരവും തീയതിയും എല്ലാം സരിത എഴുതി സൂക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ ആർക്കും സരിതയുമായി ബന്ധമില്ല. ഇതൊക്കെ ഫെനി തന്നോട് പറഞ്ഞ കാര്യങ്ങളാണ്. നാളെ ഫെനി ഇത് മാറ്റിപറയുമോ എന്ന് തനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ഈ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നായിരുന്നു വേണുഗോപാൽ അടക്കമുള്ളവരുടെ നിലപാട്. കേസ് കൊടുക്കുമെന്ന് ഭീഷണിയും പെടുത്തി. എന്നാൽ എന്തുകൊണ്ട് കേസ് നൽകിയില്ലെന്ന ചോദ്യത്തിന് പാർട്ടി പറഞ്ഞതു കൊണ്ടാണതെന്ന് എല്ലാവരും വിശദീകരിക്കുന്നു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിക്ക് എതിരെ നിയമപോരാട്ടം കോൺഗ്രസോ കേരളാ കോൺഗ്രസോ ആഗ്രഹിക്കുന്നില്ലെന്നത് വസ്തുതയാണ്. എന്നാൽ ബിജപി നേതാവ് കെ സുരേന്ദ്രന് ഈ പ്രശ്‌നമില്ല. വെള്ളപ്പാള്ളിയുടേതിന് സമാനമായ ആരോപണങ്ങൾ സുരേന്ദ്രനും ഉയർത്തിയിരുന്നു. സോളാർ വിവാദകാലത്ത് കത്തികയറിയ നേതാവാണ് സുരേന്ദ്രൻ.
സോളാർ കാലത്ത് പല പ്രമുഖർക്കുമെതിരെ ദിവസവും സുരേന്ദ്രൻ പ്രസ്താവനയിറക്കി. മന്ത്രി കെ ബാബു, മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മൻ, കെ സി വേണുഗോപാൽ, ബെന്നി ബഹനാൻ, ഷാഫി മേത്തർ എന്നിവരൊക്കെ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ചു. സുരന്ദ്രൻ മറുപടിയും കൊടുത്തു . പിന്നെയൊന്നും സംഭവിച്ചില്ല. കോടതിയിൽ പോകാൻ പാർട്ടി സമ്മതിച്ചില്ലെന്നാണ് വക്കീൽ നോട്ടീസയച്ച ചില കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്തായാലും ആരോപണം ഉന്നയിച്ചവരെ കോടതി കയറ്റുമെന്ന നേതാക്കളുടെ പ്രസ്താവന സോളാറിന്റെ തുടർ വിവാദങ്ങളിൽ ഇല്ലാതായി.