- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനമാനങ്ങൾ തരാത്ത ബിജെപിയെ വിമർശിച്ച വെള്ളാപ്പള്ളി നടേശൻ പിണറായിയുമായി കൂടിക്കാഴ്ച നടത്തി; പിണറായി ഏറ്റവും ശക്തനായ നേതാവ്; എൽഡിഎഫിനോടു പണ്ടേ അകൽച്ച ഇെല്ലന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും ശക്തനായ നേതാവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് എത്തിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയ സന്ദർശനമല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. പിണറായി വിജയൻ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണ്. ഇപ്പോഴാണ് കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടായത്. മൈക്രോ ഫിനാൻസ് കേസിൽ തനിക്കൊന്നും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനമാനങ്ങൾ തരാത്ത ബിജെപിയെ വിമർശിച്ചു നേരത്തെ പരാമർശം നടത്തിയതിനു പിന്നാലെയാണു വെള്ളാപ്പള്ളി നടേശൻ പിണറായിയുമായി കൂടിക്കാഴ്ച നടത്തിയത്. എൽഡിഎഫിനോട് പണ്ടേ അകൽച്ചയില്ല. കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്. മുൻപ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും ശക്തനായ നേതാവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് എത്തിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയ സന്ദർശനമല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
പിണറായി വിജയൻ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണ്. ഇപ്പോഴാണ് കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടായത്. മൈക്രോ ഫിനാൻസ് കേസിൽ തനിക്കൊന്നും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്ഥാനമാനങ്ങൾ തരാത്ത ബിജെപിയെ വിമർശിച്ചു നേരത്തെ പരാമർശം നടത്തിയതിനു പിന്നാലെയാണു വെള്ളാപ്പള്ളി നടേശൻ പിണറായിയുമായി കൂടിക്കാഴ്ച നടത്തിയത്. എൽഡിഎഫിനോട് പണ്ടേ അകൽച്ചയില്ല. കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്. മുൻപ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എതിരാളികൾ ബിഡിജെഎസിനെ കഴുതയെന്നു വിളിക്കാൻ ബിജെപി വഴിയൊരുക്കിയെന്ന് വെള്ളാപ്പള്ളി നേരത്തെ ആരോപിച്ചിരുന്നു. അണികൾ അതൃപ്തരാണ്. ബിഡിജെഎസിനു മറ്റു വഴികൾ നോക്കേണ്ടിവരും. തന്ന ഉറപ്പുകൾ ഒന്നും നടന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.