- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിനുശേഷം എസ് എൻ ഡി പി പിളർപ്പിലേക്ക് നീങ്ങൂമോ? ബി ഡി ജെ എസിൽ അംഗമായെങ്കിൽ മാത്രമെ യോഗത്തിൽ നിലനിൽപ്പുള്ളൂവെന്നു വെള്ളാപ്പള്ളിയുടെ സർക്കുലർ; യോഗത്തിൽ പുതിയ വിവാദം
ആലപ്പുഴ : എസ് എൻ ഡി പി ആകണോ? ആദ്യം ബി ഡി ജെ എസ് അംഗമാകു...... യോഗം പ്രവർത്തകർക്കായി വെള്ളാപ്പള്ളിയുടെ തിട്ടൂരം ഇറങ്ങി. ഇനി ആർക്കെങ്കിലും എസ് എൻ ഡി പി യിൽ അംഗമാകണമെങ്കിൽ വെള്ളാപ്പള്ളിയുടെ പാർട്ടിൽ അംഗമായേ പറ്റൂ. യോഗത്തിൽ അംഗത്വം ആഗ്രഹിക്കുന്നവർ വെള്ളാപ്പള്ളിയുടെ പാർട്ടിയിൽ പ്രവർത്തിക്കാമെന്ന സമ്മതപത്രം നൽകണം. നേരത്തെ യോഗാംഗങ്ങൾക്ക് ഏതു രാഷ്ട്രീയപാർട്ടിയിലും പ്രവർത്തിക്കാമെന്ന് വെള്ളാപ്പള്ളി സമ്മതം നൽകിയിരുന്നു. ഇതെതുടർന്നാണ് പാർട്ടി രൂപീകരണത്തിന് തീരുമാനമായതും. എന്നാൽ ഉറപ്പ് കാറ്റിൽപറത്തി വെള്ളാപ്പള്ളി പുതിയ നിയമം എഴുതി ചേർത്തതോടെ എസ് എൻ ഡി പിയിൽ കലാപത്തിനു തുടക്കമായി. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം എസ് എൻ ഡി പി നേതൃനിരയിലുള്ളതുതന്നെ കലാപത്തിന് ആക്കം വർദ്ധിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥികളിൽ ചിലർ യോഗം അംഗത്വമുള്ളവരാണ്. അരൂരിൽ മൽസരിക്കുന്ന യുഡി എഫ് സ്ഥാനാർത്ഥി അഡ്വ. സി ആർ ജയപ്രകാശ് യോഗം നേതൃനിരയിലുള്ള ആളാണ്. അഡ്വ. ഡി സുഗതൻ യോഗവുമായും വെള്ളാപ്പള്ളിയുമായും
ആലപ്പുഴ : എസ് എൻ ഡി പി ആകണോ? ആദ്യം ബി ഡി ജെ എസ് അംഗമാകു...... യോഗം പ്രവർത്തകർക്കായി വെള്ളാപ്പള്ളിയുടെ തിട്ടൂരം ഇറങ്ങി. ഇനി ആർക്കെങ്കിലും എസ് എൻ ഡി പി യിൽ അംഗമാകണമെങ്കിൽ വെള്ളാപ്പള്ളിയുടെ പാർട്ടിൽ അംഗമായേ പറ്റൂ. യോഗത്തിൽ അംഗത്വം ആഗ്രഹിക്കുന്നവർ വെള്ളാപ്പള്ളിയുടെ പാർട്ടിയിൽ പ്രവർത്തിക്കാമെന്ന സമ്മതപത്രം നൽകണം.
നേരത്തെ യോഗാംഗങ്ങൾക്ക് ഏതു രാഷ്ട്രീയപാർട്ടിയിലും പ്രവർത്തിക്കാമെന്ന് വെള്ളാപ്പള്ളി സമ്മതം നൽകിയിരുന്നു. ഇതെതുടർന്നാണ് പാർട്ടി രൂപീകരണത്തിന് തീരുമാനമായതും. എന്നാൽ ഉറപ്പ് കാറ്റിൽപറത്തി വെള്ളാപ്പള്ളി പുതിയ നിയമം എഴുതി ചേർത്തതോടെ എസ് എൻ ഡി പിയിൽ കലാപത്തിനു തുടക്കമായി. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം എസ് എൻ ഡി പി നേതൃനിരയിലുള്ളതുതന്നെ കലാപത്തിന് ആക്കം വർദ്ധിപ്പിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥികളിൽ ചിലർ യോഗം അംഗത്വമുള്ളവരാണ്. അരൂരിൽ മൽസരിക്കുന്ന യുഡി എഫ് സ്ഥാനാർത്ഥി അഡ്വ. സി ആർ ജയപ്രകാശ് യോഗം നേതൃനിരയിലുള്ള ആളാണ്. അഡ്വ. ഡി സുഗതൻ യോഗവുമായും വെള്ളാപ്പള്ളിയുമായും അടുത്ത ബന്ധം പുലർത്തുന്ന കോൺഗ്രസ് നേതാവാണ്. സി പി എമ്മിലും സിപിഐയിലും എസ് എൻ ഡി പി അംഗത്വമുള്ള നേതാക്കളുടെ എണ്ണത്തിൽ കുറവില്ലെന്നുള്ളതാണ് ഏറെ വിചിത്രം. എൻ ഡി എയെ അധികാരത്തിലെത്തിക്കാനുള്ള വെള്ളാപ്പള്ളിയുടെ കൊണ്ടുപിടിച്ച ശ്രമം തെരഞ്ഞെടുപ്പിനു ശേഷം യോഗത്തിൽ തന്നെ പിളർപ്പിന് കളമൊരുക്കുകയാണ്.
അതേസമയം തെരഞ്ഞെടുപ്പിൽ താൻ ആർക്കുവേണ്ടിയും പ്രചരണം നടത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്ന വെള്ളാപ്പള്ളി കഴിഞ്ഞദിവസം മോദിയുടെ പാലക്കാട് പൊതുയോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചത് യോഗത്തിൽ പുത്തൻ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. പാലക്കാട് യോഗത്തിലാണ് ഈഴവർ ബിജെപി അനുകൂല നിലപാട് എടുക്കണമെന്ന് വെള്ളാപ്പള്ളി ഏകപക്ഷീയമായി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് എസ് എൻ ഡി പിക്കാരെല്ലാം ബി ഡി ജെ എസ്സുകാരാകണമെന്ന് വെള്ളാപ്പള്ളി നിർദ്ദേശിച്ചത്.
യോഗം സെക്രട്ടറിയുടെ തീരുമാനം സംസ്ഥാനത്തെ മുഴുവൻ ശാഖകളിലും എത്തിക്കഴിഞ്ഞു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് നിർദ്ദേശം ആദ്യപടിയെന്നോണം നടപ്പിലാക്കുന്നത്. ഇതിനായി യോഗം ജനറൽ സെക്രട്ടറിയുടെ ഭാര്യ ജില്ലകളിൽ നേരിട്ടെത്തി യോഗം വിളിച്ചു തുടങ്ങി. വനിതാസംഘങ്ങളുടെയും യൂത്ത്മൂവ്‌മെന്റിന്റെയും യോഗങ്ങൾ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. മൈക്രോഫിനാൻസുവഴി കോടികളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പിന്നോക്ക വികസനകോർപ്പറേഷൻ കഴിഞ്ഞ ദിവസം യോഗം സ്ഥാപനങ്ങളിൽ ജപ്തി നടപടികൾ ആരംഭിച്ചിരുന്നു.
ഇതോടെയാണ് വെള്ളാപ്പള്ളി നിലപാട് കടുപ്പിച്ചത്. ഇടുക്കി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ അരക്കോടിയുടെ മൈക്രോഫിനാൻസ് തട്ടിപ്പും പുതിയ നീക്കത്തിനു കാരണമായിട്ടുണ്ട്.