- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എൻഡിപിയിൽ അഴിച്ചുപണി തുടങ്ങി; ഇനി ഹിന്ദുത്വ നിലപാടുള്ളവരെ മാത്രം യോഗത്തിൽ നിലനിർത്തും; സിപിഐ(എം) - കോൺഗ്രസ് ആഭിമുഖ്യമുള്ള ശാഖകൾ പിരിച്ചുവിടാൻ നീക്കം: ഗുരുദേവ പ്രസ്ഥാനത്തെ വെള്ളാപ്പള്ളി കാവിവൽക്കരിക്കുന്നു
ആലപ്പുഴ: കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി കൂട്ടുചേർന്ന് സംസ്ഥാനത്തിൽ രാഷ്ട്രീയ വേരോട്ടം ഉണ്ടാക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങൾ എസ്എൻഡിപി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയങ്ങളുടെ അടിവേരറുക്കുന്നു. എസ്ൻഡിപിയെ പൂർണ്ണായും സംഘപരിവാർ വൽക്കാരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ബിജെഡിഎസ് എന്ന രാഷ്ട്രീയ പ
ആലപ്പുഴ: കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി കൂട്ടുചേർന്ന് സംസ്ഥാനത്തിൽ രാഷ്ട്രീയ വേരോട്ടം ഉണ്ടാക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങൾ എസ്എൻഡിപി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയങ്ങളുടെ അടിവേരറുക്കുന്നു. എസ്ൻഡിപിയെ പൂർണ്ണായും സംഘപരിവാർ വൽക്കാരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ബിജെഡിഎസ് എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയതോടെ കേരളം അങ്ങോളമിങ്ങോളമുള്ള എസ്എൻഡിപി ഓഫീസുകളെ പാർട്ടി ഓഫീസുകളാക്കി മാറ്റാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം.
തനിക്കെതിര ശബ്ദമുയർത്തുന്ന ശാഖായോഗങ്ങളെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റികൾ രൂപീകരിക്കാൻ ശക്തമായ നീക്കമാണ് വെള്ളാപ്പള്ളി നടത്തുന്നത്. സമത്വ മുന്നേറ്റ ജാഥയിൽ പങ്കെടുക്കാത്ത ശാഖകൾക്കെതിരെ നടപടി എടുക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ തീരുമാനവുമായി വെള്ളാപ്പള്ളി രംഗത്തുള്ളത്. വെള്ളാപള്ളിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് വിപരീതമായി ശാഖകളിൽ അംഗങ്ങൾ പ്രതിഷേധ നിലപാടുകൾ എടുത്തതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പിരിച്ചുവിടൽ നീക്കത്തിന് ആക്കം വർദ്ധിച്ചത്. അതേസമയം വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ യോഗത്തിൽ അംഗങ്ങളായ സാഹചര്യം തിരിച്ചറിയാതെ വെള്ളാപ്പള്ളി നടത്തിയ ഏകപക്ഷീയമായ നീക്കത്തിനെതിരെ യോഗത്തിന് ഉള്ളിൽ തന്നെ കനത്ത അഭ്യന്തര കലഹമാണ് നടക്കുന്നത്.
പിരിച്ചുവിടപ്പെടുന്ന ശാഖകളിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് എസ്എൻഡിപി യോഗത്തിന് ഏറെ വേരോട്ടമുള്ള ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പിരിച്ചുവിടൽ നടപടികൾക്ക് തകൃതിയായി നടക്കുന്നത്. ആലപ്പുഴയിൽ മാന്നാർ,ചെങ്ങന്നൂർ, മുതുകുളം, കൊല്ലത്ത് പത്താനാപുരം, കോവൂർ, പത്തനംതിട്ടയിൽ കോന്നി,റാന്നി, ഇടുക്കിയിൽ കട്ടപ്പന എന്നിവിടങ്ങളിൽ പല ശാഖകളും അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് നീങ്ങുകയാണ്.
അതേസമയം വെള്ളാപള്ളിക്ക് ഏറെ അപമാനമായിമാറിയ പത്തനംതിട്ടയിൽ മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ചില ശാഖകൾ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ രാഷ്ട്രീയമായി തരംതിരിച്ച് സി പി എം കോൺഗ്രസ് ആഭിമുഖ്യമുള്ള ശാഖകളും പിരിച്ചുവിടാൻ തീരുമാനമായിട്ടുണ്ട്. നേരത്തെ ജാഥയിൽ പങ്കെടുക്കാത്ത ശാഖകളും ഇപ്പോൾ സിപിഐ(എം) ആഭിമുഖ്യമുള്ള ശാഖകളും പിരിച്ചുവിടൽ ഭീഷണി നേരിടുകയാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വെള്ളാപള്ളിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് വെട്ടിനിരത്തൽ തുടങ്ങിയത്.
ഇതോടെ എസ്എൻഡിപി യോഗം ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു എന്ന ആരോപണങ്ങൾ കൂടുതൽ ശക്തമായിട്ടുണ്ട്. കുമ്മനത്തിന്റെ നിർദേശ പ്രകാരം എസ്എൻഡിപിയിൽ ഹിന്ദുത്വ നിലപാടുകൾ ഉള്ളവരെ മാത്രം നിലനിർത്താനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. അതേസമയം ഭീഷണി നേരിടുന്ന പല ശാഖാകമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ അവതാളത്തിലായതായാണ് അറിയുന്നത്.
അതേസമയം എസ്എൻഡിപിയെ രാഷ്ട്രീയവൽക്കരിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തെ തുറന്നെതിർക്കാൻ തന്നെയാണ് മറുപക്ഷത്തിന്റെയും നീക്കം. എസ്എൻഡിപി ശാഖകൾ പിരിച്ചുവിടുന്ന സാഹചര്യം ഉണ്ടായാൽ സമാന്തര ശാഖാകമ്മിറ്റികൾ രൂപീകരിക്കാനുള്ള ആലോചനയിലാണ് അംഗങ്ങൾ. ബിജെപിയുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ വെള്ളാപ്പള്ളി സദാ സന്നദ്ധനായിരിക്കുന്നുവെന്ന് തെളിയിച്ചുക്കൊണ്ടാണ് വെട്ടിനിരത്തിലിന് തുടക്കമിടുന്നത്.