- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ ആശ്രമത്തിൽ യോഗം ജനറൽ സെക്രട്ടറിക്ക് വിലക്ക്; ഗോകുലം ഗോപാലൻ നല്കിയ പഞ്ചലോഹം പ്രതിഷ്ഠിക്കലിന് വെള്ളാപ്പള്ളിയെ വിളിച്ചില്ല; രാജ്‌നാഥ് സിംഗിന് മുന്നിൽ കരുത്ത് കാട്ടാൻ ധർമ്മവേദി
ആലപ്പുഴ : ആലുവ അദ്വൈതാശ്രമത്തിൽ വെള്ളാപ്പള്ളിക്ക് വിലക്ക്. 1904 ൽ ഗുരുദേവൻ സ്ഥാപിച്ച ആശ്രമത്തിലെത്താൻ വെള്ളാപ്പള്ളിക്ക് സമയമില്ലെന്നാണ് ആശ്രമാധികൃതർ പറയുന്നത്്. വെള്ളാപ്പള്ളി എത്താതിരുന്നതിനെയും കാര്യപരിപാടിയിൽ പേരുനൽകാതിരുന്നതിനെയും കുറിച്ചു ചോദിച്ചപ്പോൾ യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ പരിപാടികളിൽ പങ്ക
ആലപ്പുഴ : ആലുവ അദ്വൈതാശ്രമത്തിൽ വെള്ളാപ്പള്ളിക്ക് വിലക്ക്. 1904 ൽ ഗുരുദേവൻ സ്ഥാപിച്ച ആശ്രമത്തിലെത്താൻ വെള്ളാപ്പള്ളിക്ക് സമയമില്ലെന്നാണ് ആശ്രമാധികൃതർ പറയുന്നത്്. വെള്ളാപ്പള്ളി എത്താതിരുന്നതിനെയും കാര്യപരിപാടിയിൽ പേരുനൽകാതിരുന്നതിനെയും കുറിച്ചു ചോദിച്ചപ്പോൾ യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് വെള്ളാപ്പള്ളി അറിയിച്ചതായി ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
എന്നാൽ ഗുരുവിനു വേണ്ടി പാടുപെടുന്ന വെള്ളാപ്പള്ളിക്ക് ഗുരു സ്ഥാപിച്ച ആശ്രമത്തിന്റെ ശതാബ്ദി ആഘോഷ സമ്മേളനത്തിൽ പങ്കെടുക്കാൻ സമയമില്ലെന്നു പറയുന്നതു അവിശ്വസനീയമായി. ഗുരുദേവനെച്ചൊല്ലിയുള്ള ധർമ്മവേദിയുടെയും വെള്ളാപ്പള്ളിയുടെയും വടംവലിയാണ് വെള്ളാപ്പള്ളിക്ക് ഭ്രഷ്ട് കൽപ്പിക്കാൻ കാരണമായത്. ആശ്രമത്തിൽ സ്ഥാപിക്കുന്നതിനായി ഗോകുലം ഗോപാലൻ നിർമ്മിച്ചു നൽകിയ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കലാണ് പ്രധാന ചടങ്ങ്.
ലോകത്തെ തന്നെ ഏറ്റവും വലിയ ഗുരുദേവ വിഗ്രഹമാണിതെന്ന് ആശ്രമം അധികൃതർ പറയുന്നു. ഈ ചടങ്ങിൽ വെള്ളാപ്പള്ളി പങ്കെടുക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ധർമ്മവേദിയോട് കൂറുപുലർത്തുന്ന എസ് എൻ ഡി പി പ്രവർത്തകരെയും നേതാക്കളെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും നോട്ടീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യോഗം അഡ്‌മിനിസ്‌ട്രേറ്റീവ് കൗൺസിൽ അംഗങ്ങളായ കെ കെ മോഹനൻ, കെ എസ് സ്വാമിനാഥൻ, കെ കെ കർണൻ എന്നിവരാണ് പരിപാടികളിൽ പങ്കെടുക്കുന്ന യോഗം നേതാക്കൾ.
യോഗം സെക്രട്ടറിയുടെ പേരു ചേർക്കാതെ കുട്ടിനേതാക്കൾക്ക് ഇടം നൽകി വെള്ളാപ്പള്ളിയെ പടിക്കു പുറത്താക്കാനുള്ള ശ്രമവും ഇതിനു പിന്നിലില്ലാതില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽനിന്നുമാണ് വെള്ളാപ്പള്ളിയെ ഒഴിവാക്കിയത്. ഉദ്ഘാടന ദിവസം നടക്കുന്ന മഹാസമ്മേളനത്തിൽ മുഴുവൻ ഈഴവ സമുദായാംഗങ്ങളെയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.
വെള്ളാപ്പള്ളിയുടെ ശക്തി രാജ്‌നാഥ് സിംഗിനു മുന്നിൽ കുറച്ചുകാട്ടാനുള്ള ശ്രമവും നീക്കത്തിനു പിന്നിലുണ്ട്.
സമീപകാലത്ത് വെള്ളാപ്പള്ളി നടത്തിയ ബിജെപി - വി എച്ച് പി ബാന്ധവം ആശ്രമത്തിനും ധർമ്മവേദിക്കും അത്ര പിടിച്ചില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. മാത്രമല്ല ഈഴവ കൂട്ടായ്മ ഉണ്ടാക്കാൻ മഹാസമ്മേളനം നടത്തുമെന്ന് ബിജെപിക്ക് ഉറപ്പുനൽകി ഡൽഹിയിൽനിന്നും കേരളത്തിലെത്തി വെള്ളാപ്പള്ളിയോട് ശിവഗിരി മഠം ശക്തമായ രീതിയിലാണ് പ്രതികരിച്ചത്. സന്യാസിമാർ ഈഴവരെ കേന്ദ്രീകരിച്ച് നീക്കങ്ങൾ നടത്തേണ്ടെന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.
വരുന്ന 11 നാണ് ശിവഗിരി മഠത്തിൽനിന്നും പ്രതിഷ്ഠയുമായി സന്യാസിമാർ ആലുവ ആശ്രമത്തിലെത്തുന്നത്. ആഭ്യന്തര മന്ത്രിയടക്കം സംസ്ഥാനത്തെ നാലുമന്ത്രിമാരാണ് പരിപാടികളിൽ പങ്കെടുക്കുന്നത്.