- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി നിർദേശിച്ചതോടെ സംസ്ഥാന നേതൃത്വത്തിന് വഴങ്ങേണ്ടി വരും; കേരളത്തിലെ എൻഡിഎയെ നയിക്കുക വെള്ളാപ്പള്ളി തന്നെ; മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോകുന്നെന്ന അമർഷം ബിജെപിയിൽ ശക്തം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം സംസ്ഥാനത്ത് മൂന്നാം മൂന്നണി ഉണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചതോടെ വരും നാളുകളിൽ കേരളത്തിലെ രാഷ്ട്രീയത്തിന്റെ ചിത്രം തന്നെ മാറിമറിഞ്ഞേക്കാം. ദക്ഷിണ കേരളത്തിൽ എസ്എൻഡിപിക്കുള്ള ശക്തിയെ എളുപ്പത്തിൽ തള്ളിക
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം സംസ്ഥാനത്ത് മൂന്നാം മൂന്നണി ഉണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചതോടെ വരും നാളുകളിൽ കേരളത്തിലെ രാഷ്ട്രീയത്തിന്റെ ചിത്രം തന്നെ മാറിമറിഞ്ഞേക്കാം. ദക്ഷിണ കേരളത്തിൽ എസ്എൻഡിപിക്കുള്ള ശക്തിയെ എളുപ്പത്തിൽ തള്ളിക്കളയാൻ സാധിക്കില്ലെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അറിയാം. എന്നാൽ, വെള്ളാപ്പള്ളി ജയിപ്പിക്കാൻ പറഞ്ഞവരെ തോൽപ്പിച്ചും, തോൽപ്പിക്കാൻ പറഞ്ഞവരെ ജയിപ്പിച്ചുമുള്ള ചരിത്രമാണ് ഉള്ളതെന്നാണ് ഏക ആശ്വാസം. കേരളത്തിലെ മൂന്നാം മുന്നണിയുടെ അമരക്കാരനാകാൻ ഇന്നലെ നടന്ന കൂടിക്കാഴ്‌ച്ചയിൽ വെള്ളാപ്പള്ളിയോട് നരേന്ദ്ര മോദിയും അമിത് ഷായും നിർദ്ദേശിച്ചിരുന്നു. ഇതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി ഉടലെടുത്തിട്ടുണ്ട്. എന്നാൽ മോദിയുടെ വാക്കിന് എതിർവാക്ക് പറയാൻ സാധിക്കാത്തതിനാൽ ഒന്നും മിണ്ടാതിരിക്കുകയാണ് ഇവർ.
പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം നിന്ന് മൂന്നാം മുന്നണി എന്ന ആശയമാണ് അമിത്ഷായും മോദിയും വെള്ളാപ്പള്ളിക്ക് മുമ്പിൽ വച്ചിരുന്നത്. ഇങ്ങനെ വരുന്ന മുന്നണിയെ വെള്ളാപ്പള്ളി നയിക്കണെന്ന നിർദ്ദേശത്തോടാണ് സംസ്ഥാന ബിജെപിയിലെ നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ടായിരുക്കുന്നത്. ഇന്നലെ വരെ ബിജെപിയെ വളർത്താൻ മുന്നിൽ നിന്നവരെ തഴഞ്ഞും ഒ രാജഗോപാലിനെ പോലെ മുതിർന്ന നേതാവിനെ അവഗണിച്ചും എങ്ങനെ വെള്ളാപ്പള്ളിയെ മുന്നിൽ നിർത്തുമെന്നാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം. ഇത് കൂടാതെ എസ്എൻഡിപി മുന്നണിയുടെ നേതൃത്വത്തിലേക്ക് വന്നാൽ മറ്റ് ഹൈന്ദവ സമുദായങ്ങൾ, പ്രത്യേകിച്ച് എൻഎസ്എസ് പോലുള്ള സംഘടനകൾ മുന്നണിയോട് വിട്ടുനിൽക്കുമെന്നും നേതാക്കൾ ഭയക്കുന്നു.
എന്നാൽ, ഇക്കാര്യതത്തിൽ നേതാക്കളുടെ എതിർപ്പുകളെല്ലാം തള്ളിക്കൊണ്ടാണ് മോദിയും അമിത്ഷായും തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മണ്ണു ചാരി നന്നവൻ പെണ്ണും കൊണ്ട് പോകുന്ന അവസ്ഥയാണ് പാർട്ടിയിൽ ഇപ്പോൾ ഉള്ളതെന്ന് ബിജെപിയുടെ മുതിർന്ന നേതാക്കൾ പറയുന്നു. എസ്എൻഡിപി ഇപ്പോൾ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതും ലക്ഷ്യമാണെന്ന കാര്യം വ്യക്തമാണ്. ആ ഘട്ടത്തിൽ ബിജെപിയുടെ വളർച്ച നിന്നു പോകുമെന്ന് നേതാക്കൾ ആശങ്കപ്പെടുന്നുണ്ട്. കേരളത്തിലെ ജനസംഖ്യയിൽ 27ശതമാനത്തോളം പ്രാതിനിധ്യമുള്ള സമുദായം എന്നനിലയിലാണ് അമിത് ഷായും കൂട്ടരും വെള്ളാപ്പള്ളിയെ ഒപ്പം നിർത്തിയത്. ഇത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടായും വിലയിരുത്തിയിരുന്നു.
എസ്.എൻ.ഡി.പി. ബിജെപി.യിൽ ലയിച്ചുകൊണ്ടുള്ള രാഷ്ട്രീയസഖ്യത്തിന് വെള്ളാപ്പള്ളിക്ക് താത്പര്യമില്ല. നേരിട്ട്് ബിജെപി.യിൽ ചേരാൻ യോഗം പ്രവർത്തകർക്കു താത്പര്യമില്ലാത്തതിനാൽ പ്രത്യേക പാർട്ടി രൂപവത്കരിച്ച് രാഷ്ട്രീയസഖ്യമാകാമെന്ന നിലപാടിലായിരുന്നു വെള്ളാപ്പള്ളി. ആർഎസ്എസ്. നേതൃത്വം നേരിട്ടിടപെട്ടാണ് പുതുസഖ്യത്തിനുള്ള ചർച്ചകൾ നടക്കുന്നത്. ആർഎസ്എസ്. സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തിയാണ് ചർച്ചയ്ക്ക് മാദ്ധ്യസ്ഥ്യം വഹിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയസാഹചര്യം സഖ്യത്തിനനുകൂലമാണെന്നും ഈ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് നിർണായകശക്തിയാകാമെന്നുമാണ് ആർഎസ്എസ്സിന്റെ പ്രതീക്ഷ.
കേരളത്തിൽ ബിജെപി.യെക്കാളും അടിത്തറയുള്ള പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി. എന്നും അതുകൊണ്ട് വിവിധ കോർപ്പറേഷനുകൾ, ബോർഡുകൾ, എന്നിവിടങ്ങളിൽ യോഗത്തിന് പ്രാതിനിധ്യം വേണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെടുന്നു. ഇങ്ങനെ വെള്ളാപ്പള്ളി പറയുന്നവർക്ക് അവസരം നൽകുമ്പോൾ ബിജെപിക്ക്ാർക്ക് ഒന്നും കിട്ടുന്നില്ലെന്ന വസ്തുതയും ശ്രദ്ധേയമാണ്. കഴിഞ്ഞ വാജ്‌പേയി സർക്കാറിന്റെ കാലത്ത് കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് നിരവധി സ്ഥാനമാനങ്ങൾ ലഭിച്ചെങ്കിൽ ഇപ്പോൾ ഒന്നും ലഭിച്ചിട്ടില്ല. ഇതിലും കേരളത്തിലെ ബിജെപി നേതാക്കൾ അസ്വസ്ഥരാണ്.
അതിനിടെ രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ച നിലപാട് രൂപീകരിക്കാൻ എസ്എൻഡിപി യോഗം ബുദ്ധിജീവികൾ, രാഷ്ട്രീയ നിരീക്ഷകർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവരുടെ അഭിപ്രായം തേടാൻ ശ്രമം തുടങ്ങി. ഈമാസം അഞ്ചിന് ചേർത്തലയിൽ നടക്കുന്ന യോഗത്തിലേക്ക് കെ. വേണു, ഫിലിപ് എം. പ്രസാദ്, എൻ. എം. പിയേഴ്‌സൺ, അഡ്വ. എ. ജയശങ്കർ തുടങ്ങി അമ്പതോളം പേരെ ക്ഷണിച്ചിട്ടുണ്ട്.
പകൽ മുഴുവൻ നീളുന്ന യോഗത്തിൽ പൂർണ സമയവും പങ്കെടുക്കണമെന്നാണു ക്ഷണിതാക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്. എസ്എൻഡിപി യോഗം രാഷ്ട്രീയ പാർട്ടിയായി മാറാൻ പറ്റിയ രാഷ്ട്രീയ കാലാവസ്ഥയാണോ നിലവിലുള്ളത്? ബിജെപിയുമായുള്ള ബന്ധം ഭാവിയിൽ ദോഷം ചെയ്യുമോ? കേരള കോൺഗ്രസ്മുസ്‌ലിം ലീഗ് പോലെയുള്ള രാഷ്ട്രീയ ശക്തിയായി മാറുകയും തുടർന്ന് എൽഡിഎഫിലോ യുഡിഎഫിലോ ചേക്കേറുന്നതാണോ നല്ലത്? തുടങ്ങിയ കാര്യങ്ങളിൽ അഭിപ്രായമറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
സിപിഎമ്മുമായി നിലവിലുള്ള ഭിന്നത, തെറ്റിദ്ധാരണകൾ കൊണ്ട് എസ്എൻഡിപി യോഗവുമായി അകന്നു നിൽക്കുന്ന സമുദായങ്ങളെ അടുപ്പിക്കുന്നതിനുള്ള പോംവഴി എന്നിവയും ചർച്ച ചെയ്യം.എസ്എൻഡിപി യോഗത്തോട് അനുഭാവവും സമാന ചിന്താഗതിയും പുലർത്തുന്ന മറ്റു സാമുദായിക സംഘടനാ നേതാക്കളും എത്തുമെന്നറിയുന്നു.