- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമം; അതു താങ്ങാനുള്ള ശക്തി പ്രളയാനന്തര കേരളത്തിനില്ല; എസ്എൻഡിപി യോഗം ഭക്തർക്കൊപ്പമെങ്കിലും പ്രത്യക്ഷ സമരത്തിന് ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ; യുവതി പ്രവേശനം ഉണ്ടായാൽ ക്ഷേത്രം അടക്കില്ലെന്ന് വിശദീകരിച്ച് തന്ത്രിയും
ചേർത്തല: ശബരിമല യുവതീപ്രവേശ വിഷയത്തിൽ പേരിൽ സംഘർഷം മുറുകവേ നിലപാട് വ്യക്തമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ഭക്തർക്കൊപ്പമാണെന്നും എന്നാൽ, പ്രത്യക്ഷ സമരത്തിനില്ലെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനറൽ സെക്രട്ടറിയുടെയും യോഗം കൗൺസിലിന്റെയും നിലപാട് ഇന്നലെ ചേർന്ന നേതൃയോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതസൗഹാർദം കാത്തുസൂക്ഷിക്കുന്ന കേരളത്തെ വിശ്വാസത്തിന്റെ പേരിൽ കലാപഭൂമിയാക്കാനുള്ള ശ്രമം ആർക്കും ഭൂഷണമല്ല. അതു താങ്ങാനുള്ള ശക്തി പ്രളയാനന്തര കേരളത്തിനില്ല. എസ്എൻഡിപി യോഗത്തിന്റെ പേരിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകരോടു നിർദേശിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ വിഷയത്തിൽ ഞാൻ മലക്കം മറിഞ്ഞിട്ടില്ല. ഭക്തർക്കൊപ്പമെന്നാണു നേരത്തേയും പറഞ്ഞത്. എന്നാൽ, നിയമം നടക്കുകയും വേണം. ഈ നിലപാടാണ് നേതൃയോഗം അംഗീകരിച്ചത്. നിലയ്ക്കലിൽ വലിയ ആൾക്കൂട്ടമുണ്ടാകുന്നു. ആരൊക്കെയാണു നേതാക്കളെന്നു പിടിയില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണു കളിക്കുന്നത
ചേർത്തല: ശബരിമല യുവതീപ്രവേശ വിഷയത്തിൽ പേരിൽ സംഘർഷം മുറുകവേ നിലപാട് വ്യക്തമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ഭക്തർക്കൊപ്പമാണെന്നും എന്നാൽ, പ്രത്യക്ഷ സമരത്തിനില്ലെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനറൽ സെക്രട്ടറിയുടെയും യോഗം കൗൺസിലിന്റെയും നിലപാട് ഇന്നലെ ചേർന്ന നേതൃയോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതസൗഹാർദം കാത്തുസൂക്ഷിക്കുന്ന കേരളത്തെ വിശ്വാസത്തിന്റെ പേരിൽ കലാപഭൂമിയാക്കാനുള്ള ശ്രമം ആർക്കും ഭൂഷണമല്ല. അതു താങ്ങാനുള്ള ശക്തി പ്രളയാനന്തര കേരളത്തിനില്ല. എസ്എൻഡിപി യോഗത്തിന്റെ പേരിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകരോടു നിർദേശിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈ വിഷയത്തിൽ ഞാൻ മലക്കം മറിഞ്ഞിട്ടില്ല. ഭക്തർക്കൊപ്പമെന്നാണു നേരത്തേയും പറഞ്ഞത്. എന്നാൽ, നിയമം നടക്കുകയും വേണം. ഈ നിലപാടാണ് നേതൃയോഗം അംഗീകരിച്ചത്. നിലയ്ക്കലിൽ വലിയ ആൾക്കൂട്ടമുണ്ടാകുന്നു. ആരൊക്കെയാണു നേതാക്കളെന്നു പിടിയില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണു കളിക്കുന്നത്. അതിനു ഞങ്ങളില്ല. ഭക്തരുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ ഉഭയകക്ഷി ചർച്ച നടത്തണം. ശബരിമലയെ കലാപഭൂമിയാക്കരുത്. അവിടത്തെ കളി ശബരിമലയെ നന്നാക്കാനല്ല. ചിലരുടെ ദുർവാശിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം സന്നിധാനത്ത് യുവതീപ്രവേശമുണ്ടായാൽ ക്ഷേത്രം അടച്ചിടുമെന്ന വാർത്തകൾ തെറ്റാണെന്ന് തന്ത്രി കണ്ഠര് രാജീവര് വിശദീകരിച്ചു. ശബരിമലയിൽ യുവതീപ്രവേശമുണ്ടായാൽ തന്ത്രി ക്ഷേത്രം അടച്ച് താക്കോൽ പന്തളം കൊട്ടാരത്തിൽ എൽപ്പിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''അമ്പലം അടച്ചിടുമെന്നാണ് പറയുന്നത്. എന്നാൽ അമ്പലം അടച്ചിടാൻ പറ്റത്തില്ല. അമ്പലം അടച്ചിടുന്നത് ആചാരങ്ങൾക്കു ലംഘനമാണ്. മാസത്തിൽ അഞ്ചു ദിവസം പൂജ നടത്തുന്നതും നിവേദ്യം നൽകുന്നതും ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്. അതിനാൽ തന്നെ എനിക്ക് അത് മുടക്കാനോ അടച്ചിടാനോ സാധിക്കില്ല.'' തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി.
അതിനിടെ വലിയ ആക്രമണമാണ് പമ്പയിൽ ഇപ്പോൾ അരങ്ങേറുന്നത്. ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ താഴമൺ തന്ത്രികുടുംബത്തിലെ മുതിർന്ന അംഗം ദേവകി മഹേശ്വരര് അന്തർജനത്തെയും മകൾ മല്ലിക നമ്പൂതിരിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പമ്പയിലെ സംഘർഷ സാധ്യത വർധിക്കുന്നതിനെ തുടർന്നാണിത്. പമ്പയിലും സന്നിധാനത്തും സ്ഥാപിച്ച ബോർഡുകൾ നേരത്തെ പ്രതിഷേധക്കാർ തകർത്തിരുന്നു.
പമ്പയിലും നിലയ്ക്കലിലും പ്രതിഷേധം തുടരുന്നതിനിടെ മാധ്യമങ്ങൾക്ക് നേരെ വ്യാപക അക്രമം. നിലയ്ക്കലിൽ റിപ്പോർട്ടർ ടിവിയുടെ വാർത്താ സംഘത്തെ സമരക്കാർ ആക്രമിച്ചു. റിപ്പോർട്ടർ ടിവിയുടെ വാഹനം അക്രമികൾ പൂർണ്ണമായും തകർത്തു. ക്യാമറ നിലത്തെറിഞ്ഞ് തകർത്തു. ലാപ്ടോപ്പും നശിപ്പിച്ചു. റിപ്പോർട്ടർ പ്രജീഷ്, ക്യാമറാമാൻ ഷമീർ, ഡ്രൈവർ ഷിജോ എന്നിവർക്ക് പരുക്ക്. മുന്നൂറോളം ആളുകൾ ഓടിക്കൂടുകയും ആക്രമിക്കുകയുമായിരുന്നെന്ന് റിപ്പോർട്ടർ വാർത്താ സംഘം പറഞ്ഞു.
വാഹനത്തിന്റെ ഗ്ലാസ് താഴ്‌ത്താൻ ആവശ്യപ്പെട്ട പ്രവർത്തകർ കല്ലുകളുപയോഗിച്ച് വാഹനത്തിന്റെ ഗ്ലാസുകൾ തകർക്കുകയായിരുന്നു. ഗ്ലാസ് താഴ്‌ത്തിയ ശേഷം പ്രവർത്തകർ വാർത്താ സംഘത്തെ തെറി വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. പിന്നീട് കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് വാഹനം പൂർണ്ണമായും തകർത്തു. വാഹനത്തിനകത്തുണ്ടായിരുന്ന ക്യാമറയും ലാപ്ടോപ്പും നിലത്തെറിഞ്ഞ് തകർക്കുകയും മൈക്ക് അടക്കമുള്ള വാർത്താ സാമഗ്രികൾ തല്ലിത്തകർക്കുകയും ചെയ്തു. പൊലീസ് നിസ്സഹായരാകുന്ന കാഴ്ചയാണ് കണ്ടത്.
അഞ്ഞൂറോളം വരുന്ന ആളുകളാണ് സംഘർഷം സൃഷ്ടിച്ചത്. റിപ്പോർട്ടർ ടിവിയുടെ ക്യാമറാമാൻ ഷമീറിന് സാരമായി പരുക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഷിജുവിനെ വാഹനത്തിനുള്ളിൽ നിന്നും പൊട്ടിയ ഗ്ളാസുകൾക്കിടയിലൂടെ സമരക്കാർ വലിച്ച് പുറത്തിറക്കുകയും പിന്നീട് വലിച്ചുകൊണ്ടുപോകുകയും ചെയ്തുവെന്നും വാർത്താസംഘം പറയുന്നു. പിന്നീട് പൊലീസ് എത്തി വാർത്താ സംഘത്തെ ആക്രമണം നടന്ന സ്ഥലത്തുനിന്നും അഞ്ഞൂറ് മീറ്റർ അകലേക്ക് മാറ്റി ഇരുത്തുകയായരുന്നു.
തുടക്കത്തിൽ റിപ്പബൽക് ടിവിയുടെ വാഹനം തല്ലിത്തകർത്ത സമരക്കാർ പിന്നീട് സംഘങ്ങളായി തിരിഞ്ഞ് പലയിടത്തായി തമ്പടിക്കുകയായിരുന്നു. സംഘർഷ സാധ്യതയുള്ള സംഥലത്ത് നിന്ന് അഞ്ഞൂറ് മീറ്റർ അകലെയായാണ് റിപ്പോർട്ടർ ടിവിയുടെ വാഹനം പാർക്ക് ചെയ്തിരുന്നത്. എന്നാൽ ഇവിടേക്ക് ഓടിയെത്തിയ പ്രവർത്തകർ പുറത്തിറങ്ങെടാ എന്നാക്രോശിച്ചുകൊണ്ട് യാതൊരു പ്രകോപനവും കൂടാതെ വാർത്താ സംഘത്തെ ആക്രമിക്കുകയായിരുന്നു.