- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം ഭർത്താവിനെ കാമുകൻ അറിയിച്ചത് നിരാശയായി; വാട്സാപ്പിലൂടെ തൂങ്ങി നിൽക്കുന്ന ചിത്രം കാമുകനെ കാണിച്ച് ആത്മഹത്യ; ബൈക്കിൽ പാഞ്ഞെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഗോപികയുടെ മരണത്തിൽ വിഷ്ണു കസ്റ്റഡിയിൽ; വെള്ളറടയിലെ വീട്ടമ്മയുടെ മരണം ദുരൂഹം
വെള്ളറട: വീട്ടമ്മ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചതിനെ തുടർന്ന് സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആത്മഹത്യാ പ്രേരണയിലെ സംശയത്തിൽ. കുന്നത്തുകാൽ ചീരംകോട് പള്ളിവാതിൽക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റെ ഭാര്യ ഗോപിക (27) ആണ് മരിച്ചത്.
ഗോപിക വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് താൻ ആശുപത്രിയിൽ എത്തിച്ചതാണെന്ന് യുവാവ് പറയുന്നു.മരിച്ചനിലയിൽ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുഹൃത്താണ് കസ്റ്റഡിയിൽ ആയത്. പൂവാർ പുതിയതുറ സ്വദേശി വിഷ്ണുവിനെ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വാട്‌സ് ആപ്പ് വഴി ഇവർ തൂങ്ങിനിൽക്കുന്ന ദൃശ്യം കണ്ടാണ് പൂവാറിൽ നിന്ന് ബൈക്കിലെത്തി വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ചതെന്ന് വിഷ്ണു പൊലീസിന് മൊഴിനൽകി. നാലുവർഷമായി ഗോപികയും വിഷ്ണുവും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ വിവരം ഭർത്താവിനെ വിഷ്ണു അറിയിച്ചതിനെ തുടർന്ന് ഗോപിക ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണു പൊലീസിനോട് പറഞ്ഞു.
സംഭവം നടക്കുമ്പോൾ വർക്ക്‌ഷോപ്പ് തൊഴിലാളിയായ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇവർക്ക് മൂന്നുവയസായ ഒരു കുട്ടിയുണ്ട്. വെള്ളറട പൊലീസ് കേസെടുത്തു. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായ ഗോപികയെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യുമെന്ന് ഗോപിക തന്നെ ഫോണിൽ അറിയിച്ചെന്നും തുടർന്ന് അവരുടെ വീട്ടിലെത്തിയെന്നും വിഷ്ണു പൊലീസിനോടു പറഞ്ഞു. ഗോപികയെ തൂങ്ങിയ നിലയിൽ കണ്ട് താൻ കയർ അറുത്തുമാറ്റി ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.
വിഷ്ണുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രിയധികൃതരും ഓട്ടോറിക്ഷാത്തൊഴിലാളിയും ചേർന്ന് തടഞ്ഞുവച്ചാണ് പൊലീസിൽ ഏൽപ്പിച്ചത്. വിഷ്ണുവിനെ ചോദ്യംചെയ്തുവരുന്നതായി വെള്ളറട പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ