- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു വർഷത്തെ പ്രണയം മുറിച്ചപ്പോൾ വാട്സാപ്പിൽ എല്ലാം കാമുകിയുടെ ഭർത്താവിനെ അറിയിച്ച കാമുകൻ; യുവതിക്ക് തെളിവായി വാട്സാപ്പ് സന്ദേശവും അയച്ചു; പിന്നാലെ യുവാവിനെ അറിയിച്ച് ആത്മഹത്യ; വിഷ്ണുവിനെ റിമാൻഡ് ചെയ്തത് ആത്മഹത്യാ പ്രേരണയിൽ; വെള്ളറടയിലെ മരണത്തിലും അവിഹിതം
വെള്ളറട: യുവതിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് പൂവാർ പരിണയം സ്വദേശി വിഷ്ണു(29) റിമാൻഡിലാകുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഷെറിൻ ഫിലിപ്പിന്റെ ഭാര്യയാണ് ഗോപിക. ഇവർക്ക് 6 വയസ്സുള്ള മകളുണ്ട്. ഗോപികയ്ക്ക് വിഷ്ണുവുമായി 4 വർഷത്തെ സൗഹൃദമുണ്ടായിരുന്നു. അടുത്തിടെ പിണങ്ങി. തുടർന്ന് ഗോപികയുമായിട്ടുള്ള ബന്ധം സൂചിപ്പിച്ച് ഭർത്താവ് ഷെറിന് വിഷ്ണു വാട്‌സാപ് സന്ദേശം അയച്ചിരുന്നു.
കുന്നത്തുകാൽ കോട്ടുക്കോണം ചീരംകോട് പള്ളിവാതുക്കൽ വീട്ടിൽ ഗോപിക(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവാഹിതയും 6 വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഗോപികയും വിഷ്ണുവും വർഷങ്ങളായി സൗഹൃദത്തിലാണ്. അടുത്തിടെ ഗോപികയുമായിട്ടുള്ള ബന്ധം സൂചിപ്പിച്ച് ഭർത്താവിന് വിഷ്ണു വാട്‌സാപ് സന്ദേശം അയച്ചിരുന്നു. ഇതിന്റെ സ്‌ക്രീൻ ഷോട്ട് വിഷ്ണു ദേവികയ്ക്കും അയച്ചു. ഇതാണ് ഇവരുടെ ആത്മഹത്യയ്ക്ക് കാരണമായത്.
താൻ മരിക്കാൻ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചതിനെ തുടർന്ന് ഇയാൾ ബൈക്കിൽ ദേവികയുടെ വീട്ടിലെത്തി. പൂട്ടിയിരുന്ന വീടിന്റെ ജനൽചില്ല് തകർത്തപ്പോഴാണ് ദേവികയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടതെന്നു പറയുന്നു. സമീപത്തെ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷവിളിച്ച് ഡ്രൈവറുടെ സഹായത്തോടെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ നാട്ടുകാരും സെക്യൂരിറ്റിക്കാരും ചേർന്ന് പിടികൂടി. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. വിഷ്ണുവിന്റെ ഫോണിൽനിന്ന് പൊലീസിന് നിർണായകമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായ ഗോപികയെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുമെന്ന് ഗോപിക തന്നെ ഫോണിൽ അറിയിച്ചെന്നും തുടർന്ന് അവരുടെ വീട്ടിലെത്തിയെന്നും വിഷ്ണു പൊലീസിനോടു പറഞ്ഞു. ഗോപികയെ തൂങ്ങിയ നിലയിൽ കണ്ട് താൻ കയർ അറുത്തുമാറ്റി ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.
വിഷ്ണുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രിയധികൃതരും ഓട്ടോറിക്ഷാത്തൊഴിലാളിയും ചേർന്ന് തടഞ്ഞുവച്ചാണ് പൊലീസിൽ ഏൽപ്പിച്ചത്. വിഷ്ണുവിനെ ചോദ്യംചെയ്തുവരുന്നതായി വെള്ളറട പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ