- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമായി വാങ്ങിയ 50,000 രൂപ തിരിച്ചു നൽകിയില്ല; പ്രതികാരം തീർക്കാൻ കൂട്ടുകാരെ കൊണ്ട് വാസന്തിയെ ബലാത്സംഗം ചെയ്യിച്ചു; ഹിറ്റ് മുഖത്തടിച്ചും ശ്വാസം മുട്ടിച്ചും 48കാരിയെ കൊന്നു തള്ളി; കിട്ടാനുള്ളതിന് പകരമായി രണ്ടരപ്പവന്റെ മാലയും മോതിരങ്ങളും കട്ടെടുത്തു; വെള്ളയാംകുടിയിലെ കൊലയ്ക്ക് പിന്നിൽ മഹാലക്ഷ്മിയുടെ ക്രൂരത
കട്ടപ്പന: പണം തിരിച്ചു കൊടുക്കാത്തിന്റെ വൈരാഗ്യത്തിന് വീട്ടമ്മയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്ത ശേഷം കൊന്നത് നാൽപ്പത്തിരുണ്ടുകാരി. വെള്ളയാംകുടി വിഘ്നേഷ്ഭവനിൽ മുരുകന്റെ ഭാര്യ വാസന്തി(48)യാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. തേനി ഉത്തമപാളയം ചിന്നമന്നൂർ ശിങ്കാരനഗർ തെരുവിൽ മഹാലക്ഷ്മി(42), തിരുനെൽവേലി കവളാക്കുറിശി ആലക്കുളം ശങ്കർ(28), ചിന്നമന്നൂർ സ്വീപ്പർകോളനി മുനിസിപ്പൽ ക്വാർട്ടേഴ്സിൽ കെ. രാജ(24) എന്നിവരെയാണ് ചിന്നമന്നൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. രണ്ടരപ്പവന്റെ സ്വർണമാലയും അരപ്പവൻ വീതമുള്ള രണ്ടു മോതിരങ്ങളും മൊബൈൽ ഫോണും അപഹരിച്ചു. വാസന്തി മഹാലക്ഷ്മിക്ക് 50,000 രൂപ നൽകാനുണ്ടായിരുന്നു. മഹാലക്ഷ്മിയുടെ മകൻ മദൻകുമാറിനു വിദേശത്ത് ജോലി സമ്പാദിക്കാനായി ഈ പണം ആവശ്യപ്പെട്ടിരുന്നു. പല തവണ തവണ ഫോണിൽ വിളിക്കുകയും നേരിൽ ബന്ധപ്പെടുകയും ചെയ്തിട്ടും പണം നൽകിയില്ല. ഇതിന് പ്രതികാരം തീർക്കാനായിരുന്നു ബലാത്സംഗവും കൊലയും. അടുത്ത പരിചയക്കാരായ ശങ്കറിനെയും രാജയേയും സ്വാധീനിച്ചായിരുന്ന മഹാലക്ഷ്മി തന്ത്രങ്ങളൊരുക്കിയത്. പ
കട്ടപ്പന: പണം തിരിച്ചു കൊടുക്കാത്തിന്റെ വൈരാഗ്യത്തിന് വീട്ടമ്മയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്ത ശേഷം കൊന്നത് നാൽപ്പത്തിരുണ്ടുകാരി. വെള്ളയാംകുടി വിഘ്നേഷ്ഭവനിൽ മുരുകന്റെ ഭാര്യ വാസന്തി(48)യാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. തേനി ഉത്തമപാളയം ചിന്നമന്നൂർ ശിങ്കാരനഗർ തെരുവിൽ മഹാലക്ഷ്മി(42), തിരുനെൽവേലി കവളാക്കുറിശി ആലക്കുളം ശങ്കർ(28), ചിന്നമന്നൂർ സ്വീപ്പർകോളനി മുനിസിപ്പൽ ക്വാർട്ടേഴ്സിൽ കെ. രാജ(24) എന്നിവരെയാണ് ചിന്നമന്നൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
രണ്ടരപ്പവന്റെ സ്വർണമാലയും അരപ്പവൻ വീതമുള്ള രണ്ടു മോതിരങ്ങളും മൊബൈൽ ഫോണും അപഹരിച്ചു. വാസന്തി മഹാലക്ഷ്മിക്ക് 50,000 രൂപ നൽകാനുണ്ടായിരുന്നു. മഹാലക്ഷ്മിയുടെ മകൻ മദൻകുമാറിനു വിദേശത്ത് ജോലി സമ്പാദിക്കാനായി ഈ പണം ആവശ്യപ്പെട്ടിരുന്നു. പല തവണ തവണ ഫോണിൽ വിളിക്കുകയും നേരിൽ ബന്ധപ്പെടുകയും ചെയ്തിട്ടും പണം നൽകിയില്ല.
ഇതിന് പ്രതികാരം തീർക്കാനായിരുന്നു ബലാത്സംഗവും കൊലയും. അടുത്ത പരിചയക്കാരായ ശങ്കറിനെയും രാജയേയും സ്വാധീനിച്ചായിരുന്ന മഹാലക്ഷ്മി തന്ത്രങ്ങളൊരുക്കിയത്. പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെ ഇവർ മൂന്നു പേരും കുടുങ്ങി. വാസന്തിയുടെ മകൻ മഹാലക്ഷ്മിയെ കണ്ടതാണ് വഴിത്തിരിവായത്.
ഒന്നര മാസത്തോളമായി ഇതിന്റെ ആസൂത്രണത്തിലായിരുന്നു. മുഖത്തടിച്ച് കൊലപ്പെടുത്താനായി മഹാലക്ഷ്മി 15 ദിവസം മുമ്പ് കീടനാശിനിയായ ''ഹിറ്റ്'' വാങ്ങി സൂക്ഷിച്ചു.മൂത്തമകൾ സുജിതയുടെ കോയമ്പത്തൂരിലെ വീട്ടിൽ നിന്നു ഞായറാഴ്ച രാവിലെയാണ് ഇളയമകൻ വിഷ്ണുവിനൊപ്പം വാസന്തി വെള്ളയാംകുടിയിലെ വീട്ടിലെത്തിയത്.
വാസന്തി വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതികൾ തിങ്കളാഴ്ച രാവിലെ തമിഴ്‌നാട്ടിൽനിന്നു പുറപ്പെട്ടു. മഹാലക്ഷ്മി ബസിലും രാജയും ശങ്കറും ബൈക്കിലുമാണ് വെള്ളയാംകുടിയിൽ എത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ മൂവരും വാസന്തിയുടെ വീട്ടിലെത്തിയെങ്കിലും വിഷ്ണു അവിടെ ഉണ്ടായിരുന്നു. വിഷ്ണുവും ഇവരെ കണ്ടു.
തമിഴ്‌നാട്ടിൽ പോളിടെക്നിക് വിദ്യാർത്ഥിയായ വിഷ്ണു തിരിച്ചുപോയതിന് ശേഷം രാജയും ശങ്കറും വാസന്തിയുടെ വീട്ടിലെത്തി. ഇവർ വാസന്തിയെ പീഡിപ്പിച്ചതിനു ശേഷം മഹാലക്ഷ്മിയുടെ സഹായത്തോടെ മുഖത്തേക്ക് ഹിറ്റ് അടിക്കുകയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. വാസന്തിയുടെ ആഭരണങ്ങളും മൊെബെൽ ഫോണും കൈക്കലാക്കി.
തുടർന്ന് മഹാലക്ഷ്മി കെ.എസ്.ആർ.ടി.സി. ബസിൽ ചിന്നമന്നൂരിലേക്കു പോയി. രാജയും ശങ്കറും ബൈക്കിൽ തിരികെപ്പോകുന്നതിനിടെ കമ്പംമെട്ട് ഭാഗത്ത് വാസന്തിയുടെ മൊെബെൽ ഫോൺ ഉപേക്ഷിച്ചു. തിങ്കളാഴ്ച രാത്രി ചിന്നമന്നൂരിലെത്തിയ മൂവരും അവിടെയുള്ള ജുവലറിയിൽ ആഭരണങ്ങൾ 42,000 രൂപയ്ക്കു വിറ്റ് പണം വീതിച്ചെടുത്തു.
മരപ്പണിക്കാരനായ ഭർത്താവ് മുരുകൻ രാത്രി എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് വാസന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹാലക്ഷ്മി വീട്ടിലെത്തിയിരുന്നെന്ന് വിഷ്ണുവിൽനിന്ന് അറിഞ്ഞ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അവരുടെ മൊെബെൽ നമ്പർ കണ്ടെത്തി. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ചിന്നമന്നൂരിൽനിന്ന് മഹാലക്ഷ്മിയെ പിടികൂടി.
ഇവർ നൽകിയ വിവരമനുസരിച്ച് ഏഴരയോടെ കമ്പത്തുനിന്ന് മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തു. ശങ്കർ ഫിസിയോതെറാപ്പിസ്റ്റും രാജ ചിന്നമന്നൂരിലെ സി.എൻ.എം.എസ്. സ്‌കൂൾ ബസ് ഡ്രൈവറുമാണ്.